Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലിറോയ് സാനെ മാഞ്ചസ്റ്റര്‍ സിറ്റി വിട്ടു; വൈദ്യ പരിശോധനയ്ക്കായി മ്യൂണിക്കില്‍

ലണ്ടന്‍: ലീഗ് ഫുട്‌ബോളിലെ കൈമാറ്റ ജാലകത്തില്‍ ഞെട്ടിച്ച് ബയേണ്‍ മ്യൂണിക്ക്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജര്‍മന്‍ വിങ്ങര്‍ ലിറോയ് സാനെയെ റാഞ്ചിയാണ് ജര്‍മന്‍ ചാമ്പ്യന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്ക് ഞെട്ടിച്ചിരിക്കുന്നത്. വൈദ്യപരിശോധനയ്ക്കായി സാനെ മ്യൂണിക്കില്‍ എത്തിയതോടെയാണ് കൂടുമാറ്റം ഉറപ്പായത്. വൈദ്യ പരിശോധന പൂര്‍ത്തിയായതിനാല്‍ ഉടന്‍ തന്നെ അദ്ദേഹം ബയേണിലേക്കെത്തും. ലിറോയ് സാനെ മ്യൂണിക്കിലെത്തിയ വീഡിയോയും ചിത്രങ്ങളും സ്‌കൈ റിപ്പോര്‍ട്ടര്‍ ടോര്‍ബന്‍ ഹോഫ്മാനാണ് ആദ്യം പുറത്തുവിട്ടത്.

അടുത്ത ദിവസം തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.സാനെയുടെ കൂടുമാറ്റത്തെക്കുറിച്ച് പ്രതികരണവുമായി മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോളയും രംഗത്തെത്തി. ലിറോയ് സാനെയ്ക്ക് വലിയൊരു നന്ദി പറയുന്നുവെന്നാണ് ഗാര്‍ഡിയോള പറഞ്ഞത്. ഇത്രയും നാള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിന് വലിയൊരു നന്ദി പറയുന്നു.ബയേണ്‍ മ്യൂണിക്ക് പോലൊരു വലിയ ക്ലബ്ബിലെ പുതിയ അധ്യായത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും ഗാര്‍ഡിയോള അറിയിച്ചു. സാനെ സിറ്റിയില്‍ തുടരുന്നതിനെ ഇഷ്ടപ്പെട്ടിരുന്നുവെന്നും എന്നാല്‍ കൂടുമാറാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനമെന്നും ഗാര്‍ഡിയോള കൂട്ടിച്ചേര്‍ത്തു.

leroysane

സിറ്റിയുടെ പ്രധാന താരങ്ങളിലൊരാളായിരുന്നു സാനെ. ഗാര്‍ഡിയോളയുടെ ടീമില്‍ നിര്‍ണ്ണായക സ്ഥാനവും സാനെയ്ക്ക് ലഭിച്ചിരുന്നു. 24കാരനായ സാനെ 2016ല്‍ ഷാല്‍ക്കെയില്‍ നിന്നാണ് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. 90 മത്സരങ്ങളില്‍ സിറ്റിക്കൊപ്പം ബൂട്ടണിഞ്ഞ സാനെ 25 ഗോളും നേടി.സമീപകാലത്തായി പരിക്ക് യുവതാരത്തിന് തിരിച്ചടി നല്‍കിയിരുന്നു. അവസാന സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് കിരീടം ഉയര്‍ത്തിയപ്പോള്‍ സാനെയുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു.

2015മുതല്‍ ജര്‍മന്‍ ടീമിന്റെ ഭാഗമായിരുന്ന സാനെ 21 മത്സരത്തില്‍ നിന്ന് അഞ്ച് ഗോളും നേടി. ഇക്കഴിഞ്ഞ റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള ജര്‍മന്‍ ടീമില്‍ സാനെയെ ഉള്‍പ്പെടുത്താതെയിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം രണ്ട് ലീഗ് കിരീടം, ഒരു എഫ് എ കപ്പ് രണ്ട് ലീഗ് കപ്പ് കിരീടം രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം എന്നിവ സാനെ സ്വന്തമാക്കിയിട്ടുണ്ട്.

സാനെകൂടി എത്തുന്നത് ബയേണ്‍ മ്യൂണിക്കിന് കൂടുതല്‍ കരുത്താകും. നിലവിലെ ബുണ്ടസ്ലീഗ വിജയികളായ ബയേണ്‍ ഇത്തവണയും കിരീടവും ഉറപ്പിച്ചിട്ടുണ്ട്. ലെവന്‍ഡോസ്‌കി, ഫിലിപ്പ് കുട്ടീഞ്ഞോ തുടങ്ങിയ മികച്ച താരങ്ങള്‍ ബയേണിലുണ്ട്. ഇത്തവണ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. ലിവര്‍പൂള്‍ ലീഗ് കിരീടം ഉറപ്പിച്ചതിനാല്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താനാവും ഇനി സിറ്റിയുടെ ശ്രമം. സൂപ്പര്‍ താരങ്ങളുടെ പരിക്കാണ് സിറ്റിയുടെ ഹാട്രിക്ക് ലീഗ് കിരീടമോഹത്തിന് തിരിച്ചടിയായത്. അവസാന രണ്ട് സീസണിലും ഗംഭീര പ്രകടനമായിരുന്നു സിറ്റി പുറത്തെടുത്തത്.

Story first published: Thursday, July 2, 2020, 17:04 [IST]
Other articles published on Jul 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+