റോം: പോര്‍ച്ചുഗീസ് സൂപ്പര്‍താരവും സ്റ്റാര്‍ സ്‌ട്രൈക്കറുമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ടീമിലെത്തിച്ചതിനു പിന്നാലെ പ്രതിരോധനിരയിലും യുവന്റസ് കോട്ട കെട്ടുന്നു. കഴിഞ്ഞ സീസണില്‍ ടീം വിട്ട ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ലിയോനാര്‍ഡോ ബൊനൂച്ചിയെ യുവന്റസ് വീണ്ടും തങ്ങളുടെ തട്ടകത്തിലെത്തിച്ചു.

2010 മുതല്‍ 2017 വരെ യുവന്റസിനു വേണ്ടി 227 മല്‍സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. 13 ഗോളുകളും ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ സെരി എ ചാംപ്യന്‍മാരായ യുവന്റസിനു വേണ്ടി നേടിയിരുന്നു. യുവന്റസിന്റെ ആറ് ലീഗ് കിരീട വിജയങ്ങളിലും ബൊനൂച്ചി പങ്കാളിയായിരുന്നു.