മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ അത്ഭുതക്കുതിപ്പ് നടത്തിയ എഫ് സി ലൈപ്ഷിഷ് വീണു, ആദ്യമായിട്ട്. മുന്‍നിരക്കാരെ ഞെട്ടിച്ച് അപരാജിതരായി കുതിച്ച ആര്‍ ബി ലൈപ്ഷിഷ് പതിനേഴാം സ്ഥാനത്തുള്ള എഫ് സി ഇന്‍ഗോസ്റ്റാഡിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു. ഇതോടെ, വോള്‍സ്ബര്‍ഗിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ ബയേണ്‍ മ്യൂണിക് ബുണ്ടസ് ലിഗ ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. പതിനാല് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ ബയേണിനും ലൈപ്ഷിഷിനും 33 പോയിന്റ് വീതം. ഗോള്‍ ശരാശരിയിലാണ് ബയേണ്‍ മേധാവിത്വം സ്ഥാപിച്ചത്.
കഴിഞ്ഞ സീസണില്‍ ബുണ്ടസ് ലിഗ രണ്ടാം ഡിവിഷന്‍ റണ്ണേഴ്‌സപ്പ് എന്ന നിലയില്‍ ഇത്തവണ ബുണ്ടസ് ലിഗ ടോപ് ഡിവിഷനിലെത്തിയ ലൈപ്ഷിഷ് ആദ്യ പതിമൂന്ന് മത്സരത്തിലും തോല്‍വിയറിഞ്ഞില്ല. തുടരെ എട്ട് ബുണ്ടസ് ലിഗ മത്സരങ്ങള്‍ ജയിച്ച് റാല്‍ഫ് ഹാസെന്‍ഹട്ടില്‍ പരിശീലിപ്പിക്കുന്ന ലൈപ്ഷിഷ് കുതിച്ചപ്പോള്‍ ബയേണും ബൊറുസിയ ഡോട്മുണ്ടുമെല്ലാം പിന്‍നിരയിലായി.

ബുണ്ടസ് ലിഗയിലെ മറ്റ് മത്സരങ്ങളില്‍ എഫ് സി കൊളോണ്‍ 1-1ന് ബൊറുസിയ ഡോട്മുണ്ടിനെ തളച്ചപ്പോള്‍ ഹാംബര്‍ഗ് 1-0ന് എഫ് സി ഓഗ്‌സ്ബര്‍ഗിനെ വീഴ്ത്തി. 1-0 മാര്‍ജിനില്‍ വെര്‍ഡര്‍ ബ്രെമന്‍ ഹെര്‍ത ബെര്‍ലിനെയും ഫ്രീബര്‍ഗ് ഡാംസ്റ്റാഡിനെയും പരാജയപ്പെടുത്തി.
ഗോള്‍ നില
ബയേണ്‍ മ്യൂണിക് 5-0 വി എഫ് എല്‍ വോള്‍സ്ബര്‍ഗ്
എഫ് സി ഇന്‍ഗോസ്റ്റാഡ് 1-0 എഫ് സി ലൈപ്ഷിഷ്
എഫ് സി കൊളോണ്‍ 1-1 ബൊറുസിയ ഡോട്മുണ്ട്
ഹാംബര്‍ഗ് 1-0 ഓഗ്‌സ്ബര്‍ഗ്
ഹെര്‍ത ബെര്‍ലിന്‍ 0-1 വെര്‍ഡര്‍ ബ്രെമന്‍