Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഫ് എ കപ്പില്‍ ഡെര്‍ബി കൗണ്ടിയെ വീഴ്ത്തി ലെസ്റ്റര്‍ പ്രീക്വാര്‍ട്ടറില്‍, ഈ ജയത്തിനൊരു പ്രത്യേകതയുണ്ട് !

ലണ്ടന്‍: ഈ വര്‍ഷത്തെ ആദ്യ ഹോം ഗ്രൗണ്ട് ജയത്തോടെ ലെസ്റ്റര്‍ സിറ്റി എഫ് എ കപ്പ് പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. നാലാം റൗണ്ടിലെ ആദ്യ പാദം സമനിലയായതിനെ തുടര്‍ന്ന് റീപ്ലേ മാച്ചിലൂടെയാണ് ലെസ്റ്റര്‍ സിറ്റി ഡെര്‍ബി കൗണ്ടിയുടെ വെല്ലുവിളി അതീജിവിച്ചത് (3-1). നിശ്ചിത സമയത്ത് 1-1 സമനിലയായിരുന്നു. അധിക സമയത്താണ് ലെസ്റ്റര്‍ രണ്ട് ഗോളുകളടിച്ച് മത്സരം വരുതിയിലാക്കിയത്.

ആന്‍ഡി കിംഗ് (46), വില്‍ഫ്രഡ് ദിദി (94), ഗ്രേ (114) എന്നിവര്‍ ലെസ്റ്റര്‍ സിറ്റിക്കായി സ്‌കോര്‍ ചെയ്തു. അറുപത്തൊന്നാം മിനുട്ടില്‍ കമാറയാണ് മനോഹരമായ ഫ്രീകിക്കിലൂടെ ഡെര്‍ബി കൗണ്ടിക്കായി സ്‌കോര്‍ ചെയ്തത്.

leicester

നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റി ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. ആകെയുള്ള പിടിവള്ളി എഫ് എ കപ്പ് ആണ്. കോച്ച് ക്ലോഡിയോ റാനിയേരിയുടെ ഭാവി സംബന്ധിച്ച ആശങ്കകള്‍ ക്ലബ്ബ് മാനേജ്‌മെന്റ് അകറ്റിയിട്ടുണ്ടെങ്കിലും എഫ് എ കപ്പിലും തിരിച്ചടിയേറ്റാല്‍ കഥ മാറും. ഈ മാസം പതിനെട്ടിന് മില്‍വാളിനെതിരെയാണ് ലെസ്റ്ററിന്റെ പ്രീക്വാര്‍ട്ടര്‍ പോര്.

Story first published: Thursday, February 9, 2017, 13:00 [IST]
Other articles published on Feb 9, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+