For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രം മാറ്റിയെഴുതി, ലെസ്റ്റര്‍ സിറ്റി ചാമ്പ്യന്മാര്‍!

By Muralidharan

ഒരു സാധാരണ ടീം. പേര് ലെസ്റ്റര്‍ സിറ്റി. ഫസ്റ്റ് ഡിവിഷനില്‍ രണ്ടാം സ്ഥാനത്തെത്തിയതാണ് ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല, ലെസ്റ്റര്‍ സിറ്റി എന്ന് പറഞ്ഞാല്‍ ആരും അറിയും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ 132 വര്‍ഷത്തെ ചരിത്രം തിരുത്തിയ ടീമാണവര്‍. പ്രീമിയര്‍ ലീഗിലെ ബിഗ് ഫോറിനെ വരച്ച വരയില്‍ നിര്‍ത്തിയാണ് ലെസ്റ്റര്‍ സിറ്റി ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചൂടിയിരിക്കുന്നത്.

leicester-city

പ്രീമിയര്‍ ലീഗില്‍ രണ്ട് കളികള്‍ കൂടി ബാക്കിനില്‍ക്കേയാണ് യെസ്റ്റര്‍ സിറ്റിയുടെ കിരീടധാരണം. ഇരുപത് വര്‍ഷം മുമ്പ് ബ്ലാക്ക് ബേണ്‍ റോവേഴ്‌സ് എന്ന കുഞ്ഞന്‍ ടീം ജയിച്ചതൊഴിച്ചാല്‍ ഇക്കണ്ട കാലമത്രയും ഇംഗ്ലീഷ് പ്രീമിയര്‍ കിരീടം കൈവശം വെച്ചിട്ടുള്ളത് നാലേ നാല് ടീമുകള്‍. ചെല്‍സി, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പിന്നെ മാഞ്ചസ്റ്റര്‍ സിറ്റിയും. ഇത് രണ്ടാം തവണ മാത്രമാണ് ഇവരുടെ പക്കല്‍ നിന്നും കിരീടം കൈമോശം വരുന്നത്.

leicester-city

36 കളികള്‍ പൂര്‍ത്തിയായപ്പോള്‍ 22 ജയവും 3 തോല്‍വിയും 11 സമനിലയുമാണ് യെസ്റ്ററിന്റെ ക്രെഡിറ്റിലുള്ളത്. സീസണില്‍ ആകെ അടിച്ച ഗോളുകള്‍ 64. വാങ്ങിയ ഗോളുകള്‍ 34. പോയിന്റ് 77. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ജയിച്ചാല്‍ കിരീടം എന്ന നിലയില്‍ ഇറങ്ങിയ യെസ്റ്ററിന് സമനില പിടിക്കാനെ പറ്റിയുള്ളൂ. എന്നാല്‍ തൊട്ടുപിന്നാലെ ടോട്ടനം - ചെല്‍സി മത്സരവും സമനിലയില്‍ അവസാനിച്ചതോടെ യെസ്റ്റര്‍ കിരീടം ഉറപ്പിച്ചു.

leicester-city3

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ പോയിന്റ് നില ഇങ്ങനെയാണ്. യെസ്റ്റര്‍ 36 കളിയില്‍ 77 പോയിന്റ്. ടോട്ടനം 36 കളിയില്‍ 70 പോയിന്റ്. ആഴ്‌സണല്‍ 36 കളിയില്‍ 67 പോയിന്റ്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് 36 കളിയില്‍ 64 പോയിന്റ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 35 കളിയില്‍ 60 പോയിന്റ്. വെസ്റ്റ് ഹാമിന് 35 കളിയില്‍ 59 പോയിന്റ്. സതാംപ്ടണ്‍ 36 കളിയില്‍ 57, ലിവര്‍പൂളിന് 35 കളിയില്‍ 55 പോയിന്റ്. നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിക്ക് 35 കളികളില്‍ നിന്നും 48 പോയിന്റേ കിട്ടിയിട്ടുള്ളൂ.

Story first published: Tuesday, May 3, 2016, 10:46 [IST]
Other articles published on May 3, 2016
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+