For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഒമ്പത് ഗോളിന്റെ വമ്പന്‍ ജയവുമായി ലെസ്റ്റര്‍ സിറ്റി; പ്രീമിയര്‍ ലീഗില്‍ റെക്കോര്‍ഡ്

Leicester City thrashed Southampton 9-0 | Oneindia Malayalam

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ പുതു സീസണില്‍ മികച്ച പ്രകടനം നടത്തുന്ന ലെസ്റ്റര്‍ സിറ്റിക്ക് 9 ഗോളിന്റെ വമ്പന്‍ വിജയം. സതാംപ്ടണെതിരെയാണ് മുന്‍ ചാമ്പ്യന്മാര്‍ ഗോള്‍മഴ തീര്‍ത്തത്. പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച വിജയമാണിത്. 1995ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇപ്‌സ്വിച്ചിനെതിരെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നേടിയ 9 ഗോള്‍ ജയമെന്ന റെക്കോര്‍ഡിനൊപ്പമെത്താന്‍ ലെസ്റ്ററിന് സാധിച്ചു.

ജാമി വാര്‍ഡി(45, 58, 90+4)യു ഓയോസി പെരസും(19, 39, 57) ലെസ്റ്ററിനായി ഹാട്രിക് നേടി. ബെന്‍ ചില്‍വെല്‍(10), ടൈലിമാന്‍സ്(17), മാഡിസണ്‍(85) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. 12-ാം മിനിറ്റില്‍ സതാംപ്ടണ്‍ താരം റയന്‍ ബെര്‍ട്രാന്‍ഡ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതാണ് ടീമിന് വിനയായത്. കളിയില്‍ മേധാവിത്വം ലഭിച്ച ലെസ്റ്റര്‍ തുടരാക്രമണങ്ങള്‍ നടത്തി റെക്കോര്‍ഡ് വിജയം എത്തിപ്പിടിച്ചു.

leicestercity

മത്സരത്തില്‍ വേഗത നിലനിര്‍ത്താനും ആക്രമണങ്ങള്‍ നടത്താനുമാണ് നിര്‍ദ്ദേശിച്ചതെന്ന് മത്സരശേഷം പരിശീലകന്‍ ബ്രെണ്ടന്‍ റോഡ്‌ജേഴ്‌സ് പറഞ്ഞു. ജയത്തോടെ പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്കുയരാന്‍ ലെസ്റ്ററിന് കഴിഞ്ഞു. 9 കളികളില്‍ നിന്നും 25 പോയന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 10 കളികളില്‍നിന്നും ലെസ്റ്ററിന് 20 പോയന്റുണ്ട്. 9 കളികളില്‍നിന്നും 19 പോയന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് മൂന്നാം സ്ഥാനത്ത്.

സ്പാനിഷ് ലാ ലീഗയില്‍ വിയ്യാറയല്‍ 4-1ന് ആല്‍വെസിനെ തോല്‍പ്പിച്ചു. ഇറ്റാലിയന്‍ സീരി എയില്‍ സസ്സോളോ എതിരില്ലാത്ത ഒരു ഗോളിന് വെറോണയേയും കീഴ്‌പ്പെടുത്തി. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ മെയ്ന്‍സ് 3-1ന് എഫ് സി കോളിനെ തകര്‍ത്തു. ഫ്രഞ്ച് ലീഗില്‍ മൊണാക്കോ നാന്റസിനെതിരെ ഒരു ഗോള്‍ വിജയം സ്വന്തമാക്കി.

Story first published: Saturday, October 26, 2019, 9:15 [IST]
Other articles published on Oct 26, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+