Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടോട്ടനത്തെ വീഴ്ത്തി ലെസ്റ്റര്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വമ്പന്‍ ജയം, കുതിപ്പ് തുടര്‍ന്ന് റയല്‍

ലണ്ടന്‍/മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ലെസ്റ്റര്‍ സിറ്റി. ജോസ് മൗറീഞ്ഞോയുടെ ടോട്ടനത്തെ അവരുടെ തട്ടകത്തില്‍ത്തന്നെ ലെസ്റ്ററിന് സാധിച്ചു. ഇരു കൂട്ടരും 4-2-3-1 ഫോര്‍മേഷനില്‍ ഇറങ്ങിയ മത്സരത്തിന്റെ ആദ്യ പകുതിയിലെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റി വലയിലാക്കി ജാമി വാര്‍ഡിയാണ് ലെസ്റ്ററിനെ മുന്നിലെത്തിച്ചത്. 48ാം മിനുട്ടില്‍ മാഡിസണ്‍ നേടിയ ഗോള്‍ ഓഫ്‌സൈഡായപ്പോള്‍ 59ാം മിനുട്ടില്‍ ടോബി അല്‍ഡര്‍വെറീല്‍ഡിന്റെ സെല്‍ഫ് ഗോളിലാണ് ലെസ്റ്റര്‍ രണ്ടാം ഗോള്‍ ചേര്‍ത്തത്. 27 പോയിന്റുള്ള ലെസ്റ്റര്‍ രണ്ടാം സ്ഥാനത്തും 25 പോയിന്റുള്ള ടോട്ടനം അഞ്ചാം സ്ഥാനത്തുമാണ്.

leicestercity

മറ്റൊരു മത്സരത്തില്‍ ലീഡ്‌സിനെ 6-2ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍പ്പിച്ചു. സ്വന്തം തട്ടകത്തിലാണ് യുണൈറ്റഡിന്റെ വമ്പന്‍ ജയം. 4-2-3-1 ഫോര്‍മേഷനില്‍ ലീഡിനെ നേരിട്ട യുണൈറ്റഡ് രണ്ടാം മിനുട്ടില്‍ സ്‌കോര്‍ബോര്‍ഡ് തുറന്നു. സ്‌കോട്ട് മക്ടോമിനെയാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്.മൂന്നാം മിനുട്ടിലും മക്ടോമിനെ വലകുലുക്കിയപ്പോള്‍ 20ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ടീമിന് മൂന്നാം ഗോള്‍ സമ്മാനിച്ചു. 37ാം മിനുട്ടില്‍ വിക്ടര്‍ ലിന്‍ഡലോഫ് നാലാം ഗോള്‍ നേടിയപ്പോള്‍ 66ാം മിനുട്ടില്‍ ഡാനിയല്‍ ജെയിംസും 70ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസും യുണൈറ്റഡിനായി വലകുലുക്കി. ലിയാം കൂപ്പര്‍ (41),സ്റ്റുവര്‍ട്ട് ഡല്ലാസ് (73) എന്നിവരാണ് ലീഡ്‌സിനായി വലകുലുക്കിയത്. 41 ശതമാനവുമായി പന്തടക്കത്തില്‍ യുണൈറ്റഡ് പിന്നിലായിരുന്നെങ്കിലും 17നെതിരേ 26 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ യുണൈറ്റഡ് മികച്ച് നിന്നു. 26 പോയിന്റുള്ള യുണൈറ്റഡ് മൂന്നാം സ്ഥാനത്താണ്.

ലാലിഗയില്‍ റയല്‍ മാഡ്രിഡ് 3-1ന് എയ്ബറിനെ തോല്‍പ്പിച്ചു. സന്ദര്‍ശകരായെത്തിയായിരുന്നു റയലിന്റെ ജയം. 4-4-2 ഫോര്‍മേഷനെ 4-3-3 ഫോര്‍മേഷനില്‍ നേരിട്ട റയല്‍ മാഡ്രിഡ് ആറാം മിനുട്ടില്‍ സ്‌കോര്‍ ബോര്‍ഡ് തുറന്നു. റോഡ്രിഗോയുടെ അസിസ്റ്റില്‍ കരിം ബെന്‍സേമയാണ് വലകുലുക്കിയത്. 13ാം മിനുട്ടില്‍ ബെന്‍സേമ ഗോളിന് വഴിയൊരുക്കിയപ്പോള്‍ ലൂക്കാ മോഡ്രിച്ച് പന്ത് വലയിലാക്കി. 28ാം മിനുട്ടില്‍ കിക്കിയുടെ ഗോളില്‍ എയ്ബര്‍ ഒരു ഗോള്‍ മടക്കി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ലൂക്കാസ് റയല്‍ സ്‌കോര്‍ബോര്‍ഡില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. 67 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് റയല്‍ 10നെതിരേ 11 ഗോള്‍ശ്രമമാണ് നടത്തിയത്. 29 പോയിന്റുള്ള റയല്‍ രണ്ടാം സ്ഥാനത്താണ്. 29 പോയിന്റ് തന്നെയുള്ള അത്‌ലറ്റികോ മാഡ്രിഡാണ് തലപ്പത്ത്.

ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ലില്ലിയോട് ഗോള്‍രഹിത സമനില വഴങ്ങി. സൂപ്പര്‍ താരം നെയ്മര്‍ പരിക്കേറ്റ് പുറത്തിരിക്കുന്നത് പിഎസ്ജിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. 33 പോയിന്റുള്ള ലില്ലി തലപ്പത്തും ഒരു പോയിന്റ് വ്യത്യാസത്തില്‍ പിഎസ്ജി മൂന്നാം സ്ഥാനത്തുമാണ്.

Story first published: Monday, December 21, 2020, 9:04 [IST]
Other articles published on Dec 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+