For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പുതിയ പരിശീലകനെ ജയത്തോടെ സ്വാഗതം ചെയ്ത് ലെസ്റ്റര്‍ സിറ്റി

ലണ്ടന്‍: പുതിയ പരിശീലകനായെത്തുന്ന ബ്രണ്ടന്‍ റോഡ്‌ജേഴ്‌സിനെ ജയത്തോടെ സ്വാഗതം ചെയ്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ലെസ്റ്റര്‍ സിറ്റി. ബ്രിങ്ടണ്‍ എഫ്‌സിക്കെതിരെ 2-1 ലെസ്റ്റര്‍ ജയിക്കുമ്പോള്‍ ബ്രണ്ടന്‍ ഗ്യാല്‌റിയിലിരുന്ന് കളികാണുന്നുണ്ടായിരുന്നു. കഴിഞ്ഞദിവസമാണ് ഇദ്ദേഹത്തെ പുതിയ പരിശീലകനായി പ്രഖ്യാപിച്ചത്. 2022വരെയാണ് ബ്രണ്ടന്റെ ചുമതല.

ക്രിസ്റ്റല്‍ പാലസിനെതിരെ നടന്ന മത്സരത്തില്‍ ടീം 4-1ന് തോറ്റതിന് പിന്നാലെ ക്ലൗഡ് പോളിനെ ലെസ്റ്റര്‍ പുറത്താക്കിയിരുന്നു. നേരത്തെ ലിവര്‍പൂളിന്റെ പരിശീലകനായിരുന്ന ബ്രണ്ടന്‍ 2015ല്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടിന് ശേഷം പ്രീമിയര്‍ ലീഗിലേക്കുള്ള തിരിച്ചുവരവ് കൂടിയായി ഇത്. വാറ്റ്‌ഫോര്‍ഡിനെതിരെ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ബ്രണ്ടന്‍ ടീമിന്റെ ചുമതലയേല്‍ക്കും.

Football

ലെസ്റ്ററിന്റെ പരിശീലകനാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബ്രണ്ടന്‍ പ്രതികരിച്ചു. സ്‌കോട്ടിഷ് ക്ലബ്ബ് സെല്‍റ്റിക്കിന്റെ പരിശീലകനായിരുന്നു ഇതുവരെ ബ്രണ്ടന്‍. രണ്ട് ലീഗ് കിരീടം, മൂന്ന് സ്‌കോട്ടിഷ് ലീഗ് കപ്പ്, രണ്ട് സ്‌കോട്ടിഷ് കപ്പ് എന്നിവ ഇദ്ദേഹത്തിന് കീഴില്‍ സെല്‍റ്റിക് നേടി. അഞ്ച് മില്യണ്‍ പൗണ്ട് വിടുതല്‍ തുക നല്‍കിയാണ് പുതിയ പരിശീലകനെ ലെസ്റ്റര്‍ സെല്‍റ്റിക്കില്‍നിന്നും കൊണ്ടുവരുന്നത്.

Story first published: Wednesday, February 27, 2019, 10:35 [IST]
Other articles published on Feb 27, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+