Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ്റ്റ്യാനോ, ബെയ്ല്‍, മെസി, സുവാരസ്, ജാമി വാര്‍ഡി, റിയാദ് മഹ്‌റെസ്, പോഗ്ബ..ബാലണ്‍ദ്യോര്‍ ആര്‍ക്ക് ?

പാരിസ്: ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ മികച്ച ലോകഫുട്‌ബോളര്‍ക്ക് നല്‍കി വരുന്ന ബാലണ്‍ദ്യോര്‍ പുരസ്‌കാരം ഇത്തവണ ആര്‍ക്ക് ? 2016 ബാലണ്‍ദ്യോര്‍ ചുരുക്കപ്പട്ടികയില്‍ മുപ്പത് പേരുണ്ട്. റയല്‍മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗാരെത് ബെയ്‌ലും ബാഴ്‌സലോണയുടെ ലയണല്‍ മെസിയും നെയ്മറും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോള്‍ പോഗ്ബയും സ്ലാറ്റന്‍ ഇബ്രാഹിമോവിചും എല്ലാം പട്ടികയിലുണ്ട്.

1956ല്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. പ്രഥമ പുരസ്‌കാരം ബ്ലാക്ക്പൂളിന്റെ സ്റ്റാന്‍ലിമാത്യൂസിനായിരുന്നു. റയലിന്റെ ഇതിഹാസം ആല്‍ഫ്രഡോ ഡിസ്റ്റെഫാനോയെ പിന്തള്ളിയായിരുന്നു മാത്യൂസ് ജേതാവായത്. ആദ്യകാലങ്ങളില്‍ യൂറോപ്യന്‍ താരങ്ങളെ മാത്രമായിരുന്നു അവാര്‍ഡിന് പരിഗണിച്ചത്. പിന്നീടതില്‍ മാറ്റം വരുത്തി. ലൈബീരിയന്‍ ഇതിഹാസം ജോര്‍ജ്‌വിയ രണ്ട് വട്ടം ബാലണ്‍ദ്യോര്‍ നേടിയത് യൂറോപ്പിന് പുറത്തേക്ക് പുരസ്‌കാരത്തിന്റെ മഹിമ വര്‍ധിപ്പിച്ചു.

ballon-dor

2010 ല്‍ ഫിഫയും ഫ്രാന്‍സ്ഫുട്‌ബോള്‍ മാഗസിനും ഒരുമിച്ചപ്പോള്‍ ഫിഫബാലണ്‍ദ്യോര്‍ എന്നായി. ആദ്യ മൂന്ന് വര്‍ഷവും മെസിക്ക് എതിരില്ലായിരുന്നു. അടുത്ത രണ്ട് വര്‍ഷം ക്രിസ്റ്റ്യാനോയും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം മെസി തിരിച്ചുപിടിച്ചു.

കരാര്‍ അവസാനിച്ചതോടെ ഇത്തവണ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ സ്വതന്ത്രമായാണ് ബാലണ്‍ദ്യോര്‍ പ്രഖ്യാപിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റുകള്‍ക്കിടയിലെ വോട്ടിംഗിലൂടെ താരത്തെ തിരഞ്ഞെടുക്കും. ഫിഫക്കൊപ്പമുള്ള തിരഞ്ഞെടുപ്പില്‍ ദേശീയ ടീം ക്യാപ്റ്റന്‍മാരും കോച്ചുമാരും വോട്ടിംഗില്‍ പങ്കെടുത്തിരുന്നു. അതിനി ഉണ്ടാകില്ല.

ചുരുക്കപ്പട്ടിക: സെര്‍ജിയോ അഗ്യുറോ (മാഞ്ചസ്റ്റര്‍ സിറ്റി), പിയറി എമെറിക് ഓബമിയാംഗ് (ബൊറൂസിയ ഡോട്മുണ്ട്), ഗാരെത് ബെയില്‍(റയല്‍മാഡ്രിഡ്), ബുഫണ്‍ (യുവെന്റസ്), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (റയല്‍മാഡ്രിഡ്), കെവിന്‍ ഡി ബ്രുയിന്‍ (മാഞ്ചസ്റ്റര്‍ സിറ്റി), പോളോ ഡിബാല(യുവെന്റസ്), ഡിയഗോ ഗോഡിന്‍( അത്‌ലറ്റിക്കോ മാഡ്രിഡ്), അന്റോയിന്‍ ഗ്രിസ്മാന്‍ (അത്‌ലറ്റിക്കോ മാഡ്രിഡ്), ഗോണ്‍സാലോ ഹിഗ്വെയിന്‍ (യുവെന്റസ്) സ്ലാറ്റന്‍ ഇബ്രാഹിമോവിച് (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), ആന്ദ്രെ ഇനിയെസ്റ്റ (ബാഴ്‌സലോണ), കോകെ (അത്‌ലറ്റിക്കോ മാഡ്രിഡ്), ടോണി ക്രൂസ് (റയല്‍മാഡ്രിഡ്), റോബര്‍ട് ലെവന്‍ഡോസ്‌കി (തബയേണ്‍ മ്യൂണിക്), ഹ്യുഗോ ലോറിസ് (ടോട്ടനം), റിയാദ് മഹ്‌റെസ് (ലെസ്റ്റര്‍ സിറ്റി), ലയണല്‍ മെസി (ബാഴ്‌സലോണ), ലൂക മോഡ്രിച്( റയല്‍മാഡ്രിഡ്), തോമസ് മുള്ളര്‍ (ബയേണ്‍ മ്യൂണിക്), മാനുവല്‍ ന്യുവര്‍ (ബയേണ്‍), നെയ്മര്‍ (ബാഴ്‌സലോണ), ദിമിത്രി പയെറ്റ് (വെസ്റ്റ്ഹാം), പെപെ (റയല്‍മാഡ്രിഡ്), പോള്‍ പോഗ്ബ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), റൂയി പാട്രിസിയോ (സ്‌പോര്‍ട്ടിംഗ് ലിസ്ബന്‍), സെര്‍ജിയോ റാമോസ്( റയല്‍മാഡ്രിഡ്), ലൂയിസ് സുവാരസ് (ബാഴ്‌സലോണ), ജാമി വാര്‍ഡി (ലെസ്റ്റര്‍ സിറ്റി),ആര്‍തുറോ വിദാല്‍ (ബയേണ്‍).

Story first published: Tuesday, October 25, 2016, 11:53 [IST]
Other articles published on Oct 25, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+