Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെക്‌സ് വീഡിയോ പുറത്ത്; പ്രീമിയര്‍ ലീഗ് താരങ്ങള്‍ കുരുക്കില്‍

ലണ്ടന്‍: തായ് യുവതിയുമായി സെക്‌സിലേര്‍പ്പെടുന്ന വീഡിയോ പുറത്തായതിനെ തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ വിവാദത്തില്‍. പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലീസ്റ്റര്‍ സിറ്റിയുടെ മൂന്നു താരങ്ങളാണ് വീഡിയോയിലുള്ളതെന്ന് വാര്‍ത്ത പുറത്തുവിട്ട സണ്‍ഡെ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലബ്ബ് മാനേജരുടെ മകനും കളിക്കാരനുമായ ജെയിംസ് പിയേഴ്‌സണ്‍ (21), ആദം സ്മിത്ത് (22), ടോം ഹോപ്പര്‍ (21) എന്നിവരാണ് സെക്‌സ് വീഡിയോയില്‍ ഉള്‍പ്പെട്ടത്.

അംഗങ്ങള്‍ തായ് പെണ്‍കുട്ടിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിനേക്കാള്‍ വിവാദമായത് പെണ്‍കുട്ടിക്കെതിരെ കളിക്കാര്‍ നടത്തുന്ന വംശീയ വിദ്വേഷം കലര്‍ന്ന വാക്കുകളാണ്. കളിക്കാര്‍ തന്നെയാണ് ഇവ ഷൂട്ട് ചെയ്തിരിക്കുന്നത്. നഗ്നരായ താരങ്ങളെ വീഡിയോയില്‍ വ്യക്തമായി കാണാം. മറ്റു ചില താരങ്ങള്‍ കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടതായി വീഡിയോയിലെ ശബ്ദങ്ങളില്‍ നിന്നും വ്യക്തമാകുന്നു.

leicestercity

പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍ അവസാനിച്ചശേഷം ബാങ്കോക്കില്‍ തെരഞ്ഞെടുത്ത ടീമുമായി ഫുട്‌ബോള്‍ കളിക്കാനെത്തിയതായിരുന്നു ലീസ്റ്റര്‍ സിറ്റി. ഇവിടുത്തെ മത്സരത്തോടെ ലീസ്റ്റര്‍ സിറ്റിയുടെ ഫുട്‌ബോള്‍ സീസണ്‍ അവസാനിക്കുകയും ചെയ്തു. സീസണ്‍ അവസാനിച്ചതിന്റെ സന്തോഷത്തില്‍ മദ്യപാനോത്സവും സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് തായ് പെണ്‍കുട്ടിയെ സെക്‌സിനായി എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.

താരങ്ങളുടെ പ്രവര്‍ത്തി കടുത്ത അച്ചടക്ക ലംഘനമായാണ് കാണുന്നതെന്ന് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ക്ലബ്ബ് സൂചന നല്‍കി. താരങ്ങളുടെ സെക്‌സ് ടേപ്പിലെ വംശീയ അധിക്ഷേപം ഇതിനകം തന്നെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. തായ്‌ലന്റ് അധികൃതരും ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

Story first published: Monday, June 1, 2015, 9:31 [IST]
Other articles published on Jun 1, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+