Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ സിറ്റിക്ക് അഞ്ച് ഗോള്‍ ജയം, ലെസ്റ്റര്‍ സിറ്റിക്ക് മൂന്ന് ഗോള്‍ജയം, എവര്‍ട്ടന് തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അഞ്ച് ഗോള്‍ ജയം. ക്രിസ്റ്റല്‍പാലസാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോംഗ്രൗണ്ടില്‍ ഗോളില്‍ കുതിര്‍ന്നത്. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വാട്‌ഫോഡിനെ തകര്‍ത്തു.

സണ്ടര്‍ലാന്‍ഡ് 2-0ന് ഹള്‍ സിറ്റിയെയും പരാജയപ്പെടുത്തിയപ്പോള്‍ ബൗ ണ്‍മൗത്-സ്‌റ്റോക്, ബണ്‍ലി-വെസ്റ്റ്ഹാം മത്സരങ്ങള്‍ 2-2 മാര്‍ജിനില്‍ സമനിലയില്‍ അവസാനിച്ചു.

സിറ്റി മൂന്നാം സ്ഥാനത്ത്.

സിറ്റി മൂന്നാം സ്ഥാനത്ത്.

ഈ ജയത്തോടെ 35 മത്സരങ്ങളില്‍ 69 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനം ബലപ്പെടുത്തി. 69 പോയിന്റുമായി ലിവര്‍പൂള്‍ ഒപ്പമുണ്ടെങ്കിലും ഗോള്‍ ശരാശരിയിലെ മുന്‍തൂക്കം സിറ്റിക്ക് ഗുണം ചെയ്തു. 35 മത്സരങ്ങളില്‍ 43 പോയിന്റുമായി ലെസ്റ്റര്‍ സിറ്റി ഒമ്പതാം സ്ഥാനത്ത്.

ആദ്യന്തം ഗോളടിച്ച് സിറ്റി...

ആദ്യന്തം ഗോളടിച്ച് സിറ്റി...

പെപ് ഗോര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍സിറ്റി രണ്ടാം മിനുട്ടില്‍ഗോളടിതുടങ്ങി. ഇഞ്ചുറി ടൈമിലെ രണ്ടാം മിനുട്ടിലാണ് ഗോളടി നിര്‍ത്തിയത്. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ഡേവിഡ് സില്‍വയിലൂടെയാണ് സിറ്റി എക്കൗണ്ട് തുറന്നത്. ഈ ഗോള്‍ മാത്രമായിരുന്നു ആദ്യപകുതിയില്‍.

രണ്ടാംപകുതിയില്‍ ഗോള്‍ മഴ..

രണ്ടാംപകുതിയില്‍ ഗോള്‍ മഴ..

രണ്ടാം പകുതിയിലാണ് നാല് ഗോളുകള്‍ നേടുന്നത്. ഏറെകാലത്തെ പരുക്കിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ബെല്‍ജിയം ഡിഫന്‍ഡര്‍ വിന്‍സെന്റ് കൊംപാനിയാണ് രണ്ടാം പകുതിയിലെ സ്‌കോറിംഗിന് തുടക്കമിട്ടത്. നാല്‍പ്പത്തൊമ്പതാം മിനുട്ടിലായിരുന്നു കൊംപാനിയുടെ സ്‌കോറിംഗ്. ഡി ബ്രൂയിന്‍ (59), സ്‌റ്റെര്‍ലിംഗ് (82), ഓടമെന്‍ഡി (90+2) എന്നിങ്ങനെയാണ് മറ്റ് ഗോളടി.

ലെസ്റ്റര്‍ ലീഗില്‍ തുടരും..

ലെസ്റ്റര്‍ ലീഗില്‍ തുടരും..

പ്രീമിയര്‍ ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് ലെസ്റ്റര്‍ സിറ്റി രക്ഷപ്പെട്ടു. എന്‍ദിദി (38), മഹ്‌റെസ് (58), അല്‍ബ്രൈറ്റന്‍ (90+3) എന്നിവരാണ് ലെസ്റ്റര്‍ സിറ്റിക്കായി ലക്ഷ്യം കണ്ടത്.

ലാന്‍സിനി ടോട്ടനമിന്റെ വില്ലന്‍..

ലാന്‍സിനി ടോട്ടനമിന്റെ വില്ലന്‍..

ലാന്‍സിനിയുടെ ഗോളില്‍ പരാജയപ്പെട്ട ടോട്ടനം ഹോസ്പറാകട്ടെ 77 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. 34 മത്സരങ്ങളില്‍ 81 പോയിന്റുള്ള ചെല്‍സിയുടെ കുതിപ്പ് തടയുക ഇനി ടോട്ടനമിന് സാധിക്കില്ല.

ചെല്‍സിക്ക് കിരീടം അരികെ..

ചെല്‍സിക്ക് കിരീടം അരികെ..

ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ രണ്ട് കളികള്‍ ജയിച്ചാല്‍ ചെല്‍സിക്ക് പ്രീമിയര്‍ ലീഗ് ഉറപ്പിക്കാമെന്നായി.

ഗോള്‍ നില..

ഗോള്‍ നില..

മാഞ്ചസ്റ്റര്‍ സിറ്റി 5-0 ക്രിസ്റ്റല്‍ പാലസ്

ബോണ്‍മൗത് 2-2 സ്‌റ്റോക്

ബണ്‍ലി 2-2 വെസ്റ്റ് ബ്രോം

ഹള്‍ 0-2 സണ്ടര്‍ലാന്‍ഡ്

ലെസ്റ്റര്‍ 3-0 വാട്‌ഫോഡ്

സ്വാന്‍സി 1-0 എവര്‍ട്ടന്‍

Story first published: Sunday, May 7, 2017, 12:48 [IST]
Other articles published on May 7, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+