For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലോകകപ്പ് ഫീവര്‍; കോഴിക്കോടിന് ആവേശമായി ലെജന്‍ഡ്‌സ് കപ്പ് പോരാട്ടം

കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തില്‍ കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരും കാലിക്കറ്റ് പ്രസ് ക്ലബ്ബും കോഴിക്കോട് ലെജന്‍ഡ്‌സ് സ്‌പോര്‍ട്‌സ് അക്കാദമിയും ചേര്‍ന്ന് ലെജന്‍ഡ്‌സ് ലോകകപ്പ് സംഘടിപ്പിച്ചു. ലെജന്‍ഡ്‌സ് കപ്പില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് നയിച്ച മേയേഴ്‌സ് ടീമും പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍ ടീമും ജേതാക്കളായി.

സെലിബ്രിറ്റി വിഭാഗത്തില്‍ കളക്ടേഴ്‌സ് ടീമിനെ മൂന്നിനെതിരേ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മേയേഴ്‌സ് ടീം ജേതാക്കളായത്. മാധ്യമ പ്രവര്‍ത്തകരുടെ വിഭാഗത്തില്‍ ഫോട്ടോഗ്രാഫേഴ്‌സ് ടീമിനെ തോല്‍പ്പിച്ച് പ്രസ് ക്ലബ്ബ് ഐസിജെ ടീം ചാംപ്യന്‍മാരായി.

photo

മേയര്‍ തോട്ടത്തില്‍ രവീന്ദ്രനാണ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തത്. ജില്ലാ കളക്ടര്‍ യുവി ജോസ്, ഐഎസ്എല്‍ താരം ടിപി രഹ്നേഷിന് പന്ത് തട്ടി നല്‍കി സെലിബ്രിറ്റി മല്‍സരം ഉദ്ഘാടനം ചെയ്തു.

photo

എംകെ രാഘവന്‍ എംപി മുഖ്യാതിഥിയായിരുന്നു. കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍പി രാജേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ലെജന്‍ഡ്‌സ് മാനേജിങ് ഡയറക്ടറായ കെ ഷറഫുദ്ദീന്‍, ഷിഹാബ്, മലബാര്‍ ഹോസ്പിറ്റല്‍ എംഡി റോസിക് ഉമര്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ പ്രേമനാഥ്, സെക്രട്ടറി പി വിപുല്‍നാഥ്, ട്രഷറര്‍ കെസി റിയാസ്, ജോയിന്റ് സെക്രട്ടറിമാരായ സിപി എം സഈദ്, പൂജ നായര്‍, മുന്‍ സെക്രട്ടറി എന്‍ രാജേഷ്, മധുസൂദനന്‍ കര്‍ത്ത, എ ജയേഷ് കുമാര്‍ പ്രസംഗിച്ചു. ഐഎസ്എല്ലില്‍ ചെന്നൈയുടെ താരമായ ഷഹിന്‍ലാല്‍, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ടി റനീഷ് എന്നിവര്‍ സെലിബ്രിറ്റി മല്‍സരത്തിന് മാറ്റ്കൂട്ടി.

photo

ടൂര്‍ണമെന്റിലെ മികച്ച താരമായി ദിപിനെയും (ഐസിജെ) ടോപ്‌സ്‌കോററായി ഹാറൂണ്‍ റഷീദിനെയും (സുപ്രഭാതം) മികച്ച ഗോളിയായി ആമിറിനെയും (ഐസിജെ) ഫൈനലിലെ മികച്ച താരമായി മുഹമ്മദ് ജാസിനെയും (ഐസിജെ) മികച്ച പ്ലേമേക്കറായി രോഹിതിനെയും (ഫോട്ടോഗ്രാഫേഴ്‌സ് ടീം) എമര്‍ജിങ് പ്ലെയറായി ആസിഫിനെയും (തത്സമയം) തിരഞ്ഞെടുത്തു. ടീം ഫെയര്‍പ്ലേ പുരസ്‌കാരം ചാനല്‍ കാമറ ടീമിനും മോട്ടിവേഷന്‍ പ്ലെയറിനുള്ള പുരസ്‌കാരം ഫോട്ടോ ഗ്രാഫേഴ്‌സിലെ ഹാഷിമിനും നല്‍കി.

Story first published: Saturday, June 30, 2018, 10:01 [IST]
Other articles published on Jun 30, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+