Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൂട്ടിയക്കു മടുത്തു... രാഷ്ട്രീയത്തിന് ചുവപ്പ് കാര്‍ഡ് നല്‍കി ഇതിഹാസം, തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു

ദില്ലി: ഇന്ത്യയുടെ മുന്‍ ഇതിഹാസ ഫുട്‌ബോളര്‍ ബെയ്ച്ചുങ് ബൂട്ടിയ രാഷ്ട്രീയത്തോടെ വിട ചൊല്ലി. തന്റെ അത്യുജ്ജ്വല കരിയര്‍ അവസാനിച്ച ശേഷമാണ് ബൂട്ടിയ രാഷ്ട്രീയത്തിലും ഒരു കൈനോക്കിയത്. എന്നാല്‍ ഇതു തനിക്കു പറ്റിയ മേഖലയല്ലെന്നു തിരിച്ചറിഞ്ഞതോടെ അദ്ദേഹം രാഷ്ട്രീയം വിടുകയായിരുന്നു. നേരത്തേ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബൂട്ടിയ രണ്ടു തവണ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കുകയും ചെയ്തിരുന്നു. ഇനി താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് തൃണമൂല്‍ വിട്ട ശേഷം അദ്ദേഹം പ്രഖ്യാപിച്ചത്.

1

തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് തൃണമൂല്‍ വിട്ട കാര്യം ബൂട്ടിയ ലോകത്തെ അറിയിച്ചത്. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിയുകയാണ്. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പും ഒഴിവാക്കുന്നു. ഇനി ഇന്ത്യയിലെ ഒരു രാഷ്ട്ട്രീയ പാര്‍ട്ടിയിലെയും അംഗമല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

2011ലാണ് ബൂട്ടിയ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. കരിയറില്‍ തനിക്ക് ഏറ്റവുമധികം പിന്തുണയും പ്രോല്‍സാഹനവും ലഭിച്ചിട്ടുള്ള ബംഗാളില്‍ തന്നെ പുതിയ രാഷ്ട്രീയ കരിയര്‍ ആരംഭിക്കാന്‍ അദ്ദേഹം പിന്നീട് തീരുമാനിക്കുകയായിരുന്നു.

2

2013ലാണ് മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഹകരിക്കാന്‍ ബൂട്ടിയ തീരുമാനിച്ചത്. പാര്‍ട്ടി അംഗമായി മാറിയ ശേഷം കൂടുതല്‍ കായികതാരങ്ങള്‍ രാഷ്്ട്രീയത്തിലേക്കു വരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബൂട്ടിയ മല്‍സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

Story first published: Monday, February 26, 2018, 17:16 [IST]
Other articles published on Feb 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+