Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ ഫുട്‌ബോള്‍ സൂപ്പര്‍താരമായിരുന്ന കൗടീന്യോ അന്തരിച്ചു

സവോപോളോ: ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം അംഗമായിരുന്ന കൗടീന്യോ അന്തരിച്ചു. 75 വയസായിരുന്നു. ബ്രസീലിയന്‍ ക്ലബ്ബ് സാന്റോസിന്റെ വിഖ്യാത കളിക്കാരനായിരുന്ന കൗടീന്യോ 457 മത്സരങ്ങളില്‍നിന്നും 368 ഗോളുകള്‍ നേടിയിട്ടുണ്ട്. സാന്റോസിന്റെ എക്കാലത്തെയും മികച്ച മൂന്നാമത്ത ഗോള്‍ സ്‌കോറര്‍കൂടിയണ് താരം. ഫുട്‌ബോള്‍ ഇതിഹാസം പെലെയും പെപ്പെയുമാണ് കൗടീന്യോയ്ക്ക് മുന്നിലുള്ളത്.

cautinyo

കൗടിന്യോയും പെലെയും

1962ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു. എന്നാല്‍, പരിക്കുമൂലം ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. കോപ്പ ലിബെര്‍ട്ടഡോറസ് ചാമ്പ്യന്‍ഷിപ്പ് രണ്ടുവട്ടം ക്ലബ്ബിനൊപ്പം നേടിയിട്ടുണ്ട്. രണ്ടുവട്ടം ഇന്റര്‍കോണ്ടിനെന്റല്‍ കപ്പും ആറു തവണ കാംപിയോണാറ്റോ പുലിസ്റ്റ ട്രോഫിയും നേടിയ ടീമിലും കൗടീന്യോ അംഗമായിരുന്നു.

പെലെയുടെ സഹതാരമായിരുന്ന കൗടീന്യോ ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനുശേഷം ആശുപത്രി വിട്ട താരത്തിന്റെ മരണകാരണം അറിവായിട്ടില്ല. സൂപ്പര്‍താരത്തിന്റെ മരണത്തില്‍ ബ്രസീലിലെ ഫുട്‌ബോള്‍ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയും കൗടീന്യോയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി.

Story first published: Tuesday, March 12, 2019, 14:59 [IST]
Other articles published on Mar 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+