Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി മാതൃക, റൊണാള്‍ഡോ ഭീകരന്‍!! ഇതിഹാസങ്ങളെക്കുറിച്ച് നെയ്മര്‍ പറഞ്ഞത്...

പാരീസ്: ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളായ ലയണല്‍ മെസ്സിയെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും കുറിച്ച് ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ ഇതാദ്യമായി മനസ്സ്തുറക്കുന്നു.
നേരത്തേ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ ഒപ്പം കളിച്ച ശേഷം മെസ്സിയുമായി വളരെ അടുത്ത സൗഹൃദമാണ് നെയ്മര്‍ക്കുള്ളത്. ബാഴ്‌സയിലായിരുന്നപ്പോള്‍ പല തവണ എല്‍ ക്ലാസിക്കോയില്‍ അന്നു റയല്‍ മാഡ്രിഡിന്റെ താരമായിരുന്ന റൊണാള്‍ഡോയ്‌ക്കെതിരേ നെയ്മര്‍ കളിച്ചിട്ടുമുണ്ട്. ലോക റെക്കോര്‍ഡ് തുകയ്ക്കു ബാഴ്‌സലോണ വിട്ട ശേഷം ഇപ്പോള്‍ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിക്കൊപ്പമാണ് നെയ്മര്‍.

മെസ്സിയില്‍ നിന്നും പലതും പഠിച്ചു

മെസ്സിയില്‍ നിന്നും പലതും പഠിച്ചു

ബാഴ്‌സയില്‍ ഒരുമിച്ച് കളിച്ചിരുന്നപ്പോള്‍ മെസ്സിക്കൊപ്പം നിരവധി മല്‍സരങ്ങളില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹം. തന്റെ ആരാധനാപാത്രമാണ് മെസ്സി.
മെസ്സിയില്‍ നിന്നും പല കാര്യങ്ങളും പഠിക്കാനായിട്ടുണ്ട്. പരിശീലനത്തിനിടെയില്‍ മാത്രമല്ല ഒരുമിച്ച് കളിക്കുമ്പോഴും മെസ്സിയില്‍ നിന്നും പലതും പഠിക്കാം. ഓരോ ദിവസവും തന്നെ കൂടുതല്‍ മെച്ചപ്പെട്ട, കരുത്തുറ്റ താരമാക്കിയത് മെസ്സിയാണെന്നും നെയ്മര്‍ പറയുന്നു.

റൊണാള്‍ഡോ ഭീകരന്‍

റൊണാള്‍ഡോ ഭീകരന്‍

റൊണാള്‍ഡോയെ ഭീകരനായ താരമെന്നാണ് നെയ്മര്‍ വിശേഷിപ്പിച്ചത്. അദ്ദേഹത്തിനെ കളിക്കുന്നത് ഒരേ സമയം ആഹ്ലാദവും അഭിമാനവും നല്‍കുന്ന കാര്യമാണ്. നല്ല തയ്യാറെടുപ്പ് നടത്തിയാല്‍ മാത്രമേ റൊണാള്‍ഡോയ്‌ക്കെതിരേ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഏതു നിമിഷവും എന്തും സംഭവിക്കും. വളരെ ശ്രദ്ധയോടെ മാത്രമേ റോണോയ്‌ക്കെതിരേ കളിക്കാനാവുകയുള്ളൂ.
ലോകം കണ്ട എക്കാലത്തെയും കേമനായ താരങ്ങളിലൊരാളാണ് അദ്ദേഹം. പല പുതിയ കാര്യങ്ങളും റൊണാള്‍ഡോയില്‍ നിന്നും പഠിക്കാന്‍ സാധിച്ചി
ട്ടുണ്ടെന്നും നെയ്മര്‍ വിശദമാക്കി.

രണ്ടും പേരും വ്യത്യസ്തര്‍

രണ്ടും പേരും വ്യത്യസ്തര്‍

മെസ്സിയും റൊണാള്‍ഡോയും വ്യത്യസ്തരായ താരങ്ങളാണെന്നും രണ്ടു പേരെയും താരതമ്യം ചെയ്യരുതെന്നും നെയ്മര്‍ പറഞ്ഞു. രണ്ടു പേരും തനിക്കു പാഠപുസ്തകം പോലെയാണ്. കാരണം പുതിയ പല കാര്യങ്ങളും പഠിച്ചെടുക്കുന്നത് ഇവരില്‍ നിന്നാണ്.
ഇനിയുമേറെ ജയിക്കാനും, കിരീടങ്ങള്‍ നേടാനും, ഗോള്‍ നേടാനുമെല്ലാം താന്‍ ആഗ്രഹിക്കുന്നുണ്ട്. ഇവയെല്ലാം സഫലമാക്കുന്നതിനു വേണ്ടിയാണ് താന്‍ രണ്ടു പേരെയും കണ്ട് പഠിക്കുന്നതെന്നും ബ്രസീലിയന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 31, 2018, 16:47 [IST]
Other articles published on Oct 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+