Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒരടിയില്‍ ഒരുപടി മുന്നിലായി റയല്‍... ബയേണ്‍, ഇന്റര്‍, അത്‌ലറ്റികോ ടീമുകള്‍ക്കും ജയം

മാഡ്രിഡ്/മ്യൂണിക്ക്/റോം: ലീഗ് മല്‍സരങ്ങളില്‍ റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക്, ഇന്റര്‍മിലാന്‍, അത്‌ലറ്റികോ മാഡ്രിഡ് ടീമുകള്‍ക്ക് ജയം.

സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ റയല്‍ 1-0ന് എസ്പാന്യോളിനെയും അത്‌ലറ്റികോ മാഡ്രിഡ് 2-0ന് ഗെറ്റാഫെയെയും പരാജയപ്പെടുത്തിയപ്പോള്‍ ജര്‍മന്‍ ലീഗില്‍ നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് 2-0ന് ഷാല്‍ക്കെയെ തോല്‍പ്പിച്ചു. എന്നാല്‍, മുന്‍ ചാംപ്യന്‍മാരായ ബൊറൂസ്യ ഡോട്മുണ്ട് 1-1ന് ഹൊഫെന്‍ഹെയിമുമായി സമനില പങ്കിട്ടു. ഇറ്റാലിയന്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ ഇന്റര്‍മിലാന്‍ 1-0ന് സംഡോറിയയെ തോല്‍പ്പിച്ചു.

റയല്‍ 1- എസ്പാന്യോള്‍ 0; അത്‌ലറ്റികോ 2- ഗെറ്റാഫെ 0

റയല്‍ 1- എസ്പാന്യോള്‍ 0; അത്‌ലറ്റികോ 2- ഗെറ്റാഫെ 0

41ാം മിനിറ്റില്‍ മാര്‍കോ അസെന്‍സിയോയാണ് എസ്പാന്യോളിനെതിരേ റയലിന്റെ വിജയഗോള്‍ നേടിയത്. വിജയത്തോടെ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയെ പിന്തള്ളി റയല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. വാര്‍ റിവ്യൂവിലൂടെയാണ് അസെന്‍സിയോയുടെ ഗോളുറപ്പിച്ചത്.

അഞ്ച് മല്‍സരങ്ങളില്‍ നിന്ന് 13 പോയിന്റുമായാണ് റയല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഒരു മല്‍സരം കുറച്ചു കളിച്ച ബാഴ്‌സ 12 പോയിന്റുമായി രണ്ടാമതാണ്.

ഗെറ്റാഫെ താരം ഡേവിഡ് സോറിയയുടെ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ അത്‌ലറ്റികോ തോമസ് ലെമറിലൂടെ വിജയം ഉറപ്പിക്കുകയായിരുന്നു. 67ാം മിനിറ്റില്‍ ഇവാന്‍ അലെജോ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് 10 പേരുമായാണ് ഗെറ്റാഫെ മല്‍സരം പൂര്‍ത്തിയാക്കിയത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാനും അത്‌ലറ്റികോയ്ക്കായി.

മറ്റു മല്‍സരങ്ങളില്‍ അലാവസ് 5-1ന് റയോ വല്ലെക്കാനോയെയും ഐബര്‍ 1-0ന് ലെഗനെസിനെയും തോല്‍പ്പിച്ചപ്പോള്‍ സെല്‍റ്റ-വല്ലാഡോലിഡ് മല്‍സരം 3-3ന് അവസാനിച്ചു.

ബയേണ്‍ 2- ഷാല്‍ക്കെ 0; ഡോട്മുണ്ട് 1- ഹൊഫെന്‍ഹെയിം 1

ബയേണ്‍ 2- ഷാല്‍ക്കെ 0; ഡോട്മുണ്ട് 1- ഹൊഫെന്‍ഹെയിം 1

ഷാല്‍ക്കെയ്‌ക്കെതിരേ ജെയിംസ് റോഡ്രിഗസ്, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി എന്നിവരാണ് ബയേണിനു വേണ്ടി സ്‌കോര്‍ ചെയ്തത്. കളിച്ച നാല് മല്‍സരങ്ങളിലും വെന്നിക്കൊടി നാട്ടിയ ബയേണ്‍ തന്നെയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്.

എന്നാല്‍, 44ാം മിനിറ്റില്‍ ജോയിലിന്റണിലൂടെ ഹൊഫെന്‍ഹെയിമാണ് ഡോട്മുണ്ടിനെതിരേ ആദ്യം ഗോള്‍ നേടിയത്. 75ാം മിനിറ്റില്‍ അബ്ദോ ഡിയല്ലോ ചുവപ്പ് കാര്‍ഡ് കണ്ടെങ്കിലും 10 പേരുമായി പൊരുതിയ ഡോട്മുണ്ട് 84ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ പുലിസിക്കിലൂടെ സമനില ഗോള്‍ നിറയൊഴിക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഡോട്മുണ്ട്.

ഇന്റര്‍മിലാന്‍ 1- സംഡോറിയ 0

ഇന്റര്‍മിലാന്‍ 1- സംഡോറിയ 0

കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കില്‍ക്കേ മാര്‍സെലോ ബ്രോസോവിക്കാണ് സംഡോറിയക്കെതിരേ ഇന്റര്‍മിലാന്റെ വിജയഗോള്‍ നേടിയത്. വിജയത്തോടെ ലീഗിലെ പോയിന്റ് പട്ടികയില്‍ ഇന്റര്‍ ഏഴാം സ്ഥാനത്തേക്ക് കയറി.

ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഫിയൊറെന്റീന 3-0ന് സ്പാലിനെയും പാര്‍മ 2-0ന് കാഗ്ലിയാരിയെയും തോല്‍പ്പിച്ചു. ജയത്തോടെ പോയിന്റ് പട്ടികയില്‍ ഫിയൊറെന്റീന രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.


Story first published: Sunday, September 23, 2018, 13:09 [IST]
Other articles published on Sep 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+