Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍: വമ്പന്‍മാര്‍ ഇന്ന് അങ്കത്തട്ടില്‍... എതിരാളികള്‍ ആരൊക്കെ? മല്‍സരത്തിന്റെ ഇന്ത്യന്‍ സമയവും

ലണ്ടന്‍/മാഡ്രിഡ്/റോം/മ്യൂണിക്ക്: ക്ലബ്ബ് ഫുട്‌ബോളില്‍ കുതിപ്പ് തുടരാനുറച്ച് വന്വന്‍മാരെല്ലാം ഇന്ന് അങ്കത്തട്ടില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ ലീഗ്, ജര്‍മന്‍ ലീഗ് എന്നിവയിലെല്ലാം ഇന്ന് സൂപ്പര്‍ ക്ലബ്ബുകളുടെ പോരാട്ടമുണ്ട്.

 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഫുള്‍ഹാമിനെയും മുന്‍ ജേതാക്കന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാട്‌ഫോര്‍ഡിനെയും ചെല്‍സി കാര്‍ഡിഫ് സിറ്റിയെയും ലിവര്‍പൂള്‍ ശക്തരായ ടോട്ടന്‍ഹാമിനെയും ആഴ്‌സനല്‍ ന്യൂകാസിലിനെയും ലെസ്റ്റര്‍ സിറ്റി ബേണ്‍മൗത്തിനെയും ക്രിസ്റ്റല്‍ പാലസ് ഹഡേര്‍സ്ഫീല്‍ഡിനെയും നേരിടും.

ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിനാണ് ലിവര്‍പൂളും ടോട്ടന്‍ഹാമും തമ്മിലുള്ള ക്ലാസിക്ക് പോരാട്ടം അരങ്ങേറുന്നത്. ടോട്ടന്‍ഹാമിന്റെ ഹോംഗ്രൗണ്ടില്‍ നടക്കുന്ന വാശിയേറിയ പോരില്‍ ലിവര്‍പൂള്‍ വെന്നിക്കൊടി പാറിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് പ്രീമിയര്‍ ലീഗ് ആരാധകര്‍. നിലവില്‍ കളിച്ച നാല് മല്‍സരങ്ങളിലും വിജയിച്ച ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. നാല് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ ഒമ്പത് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ടോട്ടന്‍ഹാം.

ഹോംഗ്രൗണ്ടില്‍ വൈകീട്ട് 7.30നാണ് ചെല്‍സി കാര്‍ഡിഫ് സിറ്റിയെ നേരിടുന്നത്. കളിച്ച നാല് മല്‍സരങ്ങളിലും ജയിച്ച ചെല്‍സി പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്താണ്. സിറ്റിയും ഫുള്‍ഹാമും ആഴ്‌സനലും ന്യൂകാസിലും തമ്മിലുള്ള മല്‍സരം രാത്രി 7.30നാണ് അരങ്ങേറുന്നത്. പോയിന്റ് പട്ടികയില്‍ സിറ്റി നാലാമതും ആഴ്‌സനല്‍ ഒമ്പതാം സ്ഥാനത്തുമാണുള്ളത്. രാത്രി 10നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാട്‌ഫോര്‍ഡിനെ എതിരിടുന്നത്. സീസണില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന മാഞ്ചസ്റ്റര്‍ പോയിന്റ് പട്ടികയില്‍ 10ാം സ്ഥാനത്താണ്.

സ്പാനിഷ് ലീഗ്

സ്പാനിഷ് ലീഗ്

സ്പാനിഷ് ലീഗില്‍ (ലാലിഗ) നിലവിലെ ജേതാക്കളായ ബാഴ്‌സലോണ റയല്‍ സോസിഡാഡിനെയും മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡ് അത്‌ലറ്റിക് ബില്‍ബാവോയെയും അത്‌ലറ്റികോ മാഡ്രിഡ് ഐബറിനെയും വലന്‍സിയ ബെറ്റിസിനെയും നേരിടും.

അത്‌ലറ്റികോയുടെ പോരാട്ടം വൈകീട്ട് 4.30നും ബാഴ്‌സ സോസിഡാഡ് പോര് രാത്രി 7.45നും അരങ്ങേറും. കളിച്ച മൂന്ന് മല്‍സരങ്ങളിലും വിജയിച്ച ബാഴ്‌സയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. എന്നാല്‍, മൂന്ന് മല്‍സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി പട്ടികയില്‍ 10ാം സ്ഥാനത്താണ് അത്‌ലറ്റികോ. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റയല്‍ ഇന്ത്യന്‍ സമയം രാത്രി 12.15നാണ് ബില്‍ബാവോയുമായി കൊമ്പുകോര്‍ക്കുന്നത്.

 ഇറ്റാലിയന്‍ ലീഗ്

ഇറ്റാലിയന്‍ ലീഗ്

ഇറ്റാലിയന്‍ ലീഗില്‍ (സെരി എ) മുന്‍ ചാംപ്യന്‍മാരായ ഇന്റര്‍മിലാന്‍ വൈകീട്ട് 6.30ന് പാര്‍മയെയും നാപ്പോളി 9.30ന് ഫിയൊറെന്റീനയെയും നേരിടും. നിലവില്‍ പോയിന്റ് പട്ടികയില്‍ ഫിയൊറെന്റീന മൂന്നാമതും നാപ്പോളി അഞ്ചാമതും ഇന്റര്‍ ഏഴാം സ്ഥാനത്തുമാണുള്ളത്.

 ജര്‍മന്‍ ലീഗ്

ജര്‍മന്‍ ലീഗ്

ജര്‍മന്‍ ലീഗില്‍ (ബുണ്ടസ് ലിഗ) നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് ബയേര്‍ ലെവര്‍ക്യൂസനെ എതിരിടും. വൈകീട്ട് 7.00നാണ് ബയേണ്‍ കളത്തിലിറങ്ങുന്നത്. കളിച്ച രണ്ട് മല്‍സരങ്ങളിലും വിജയിച്ച ബയേണ്‍ തന്നെയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്.

Story first published: Saturday, September 15, 2018, 17:36 [IST]
Other articles published on Sep 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+