റിയാദ്: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പൗലോ ഡിബാലയും അണിനിരന്ന യുവന്റസിനെ വീഴ്ത്തി ലാസിയോ ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് കിരീടത്തില്‍ മുത്തമിട്ടു. 3-1 എന്ന സ്കോറിനായിരുന്നു ലാസിയോയുടെ വിജയം. ഇരു ടീമുകളും ആദ്യ പകുതിയില്‍ 1-1 എന്ന നിലയില്‍ സമനിലയിലായിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ കൂടുതല്‍ മികവുകാട്ടിയ ലാസിയോ അവസാന മിനിറ്റുകളിലെ ഗോളിലൂടെ വിജയം പിടിച്ചെടുക്കുകയായിരുന്നു.
ലൂയിസ് ആല്‍ബെര്‍ട്ടോ(16)യിലൂടെ ലാസിയോ ആണ് മത്സത്തില്‍ ആദ്യം ലീഡെടുത്തത്. ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ പൗലോ ഡിബാല(45) യുവന്റസിനായി സമനില കണ്ടെത്തി. വിജയഗോളിനായി ഇരു ടീമുകളും പോരാട്ടം നടത്തവെ സെനാദ് ലുലിച്ചിലൂടെ 73-ാം മിനിറ്റില്‍ ലാസിയോ മുന്നിലെത്തി. 90+4-ാം മിനിറ്റില്‍ ഡാനിലോ കറ്റാല്‍ഡി കൂടി സ്കോര്‍ ചെയ്തതോടെ ലാസിയോ വിജയം ഉറപ്പിക്കുകയായിരുന്നു.
ടീം ഇന്ത്യക്കു ഇത് സുവര്‍ണ വര്‍ഷം.. ആ അര മണിക്കൂര്‍ മറക്കാം!! പറഞ്ഞത് കോലി
മത്സരത്തില്‍ 65 ശതമാനവും പന്ത് കൈവശംവെച്ചത് യുവന്റസായിരുന്നു. എന്നാല്‍, ഗോളാക്രമണത്തില്‍ ലാസിയോ മുന്നിട്ടുനിന്നു. ഇത് അഞ്ചാം തവണയാണ് ലാസിയോ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ ജേതാക്കളാകുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സൂപ്പര്‍ കപ്പില്‍ യുവന്റസിനെ ലാസിയോ വീഴ്ത്തുന്നത് ഇത് രണ്ടാം തവണയാണ്. ഈ മാസം നടന്ന ഇറ്റാലിയന്‍ ലീഗിലും ലാസിയോ 3-1ന് യുവന്റസിനെ തോല്‍പ്പിച്ചിരുന്നു.