ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ലാസിയോക്ക്, ആവേശപ്പോരില്‍ യുവെന്റസ് വീണത് ഇഞ്ചുറി ടൈമില്‍
മിലാന്‍: ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ലാസിയോക്ക് സ്വന്തം. ആവേശകരമായ പോരില്‍ ലാസിയോ 3-2ന് യുവെന്റസിനെ കീഴടക്കി.
ആദ്യം രണ്ട് ഗോളുകളടിച്ച് ലാസിയോ നേടിയ അനിഷേധ്യ ലീഡ് യുവെന്റസ് കുറച്ചത് അവസാന അഞ്ച് മിനുട്ടില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ്. എന്നാല്‍, ഇഞ്ചുറി ടൈമില്‍ ജോര്‍ദാന്‍ ലുകാകുവിന്റെ ക്രോസ് ബോള്‍ അലസാന്‍ഡ്രോ മുര്‍ഗിയ വലക്കുള്ളിലാക്കി ലാസിയോക്ക് കിരീടം ഉറപ്പാക്കി.

ലാസിയോ പരിശീലകന്‍ സിമോണ്‍ ഇന്‍സാഗിയുടെ തന്ത്രങ്ങള്‍ ഫലിച്ചത് സിറോ ഇമ്മോബിലിന്റെ ഇരട്ട ഗോളുകളിലാണ്. ആദ്യത്തേത് പെനാല്‍റ്റിയിലൂടെയും രണ്ടാമത്തേത് രണ്ടാം പകുതിയിലെ ഹെഡറിലൂടെയും.
ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ യുവെന്റസ് തിരിച്ചുവരവ് നടത്തിയത് അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ പോളോ ഡിബാലയുടെ ഇരട്ട ഗോളുകളില്‍. ആദ്യത്തേത് ഫ്രീകിക്കും രണ്ടാമത്തേത് പെനാല്‍റ്റിയുമായിരുന്നു.
ഗോള്‍ നില
ലാസിയോ 3-2 യുവെന്റസ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications