ഫ്രാന്‍സിന് തിരിച്ചടി; പരിക്കേറ്റ പ്രതിരോധനിരതാരത്തിന്റെ ലോകകപ്പ് അനിശ്ചിതത്വത്തില്‍
പാരീസ്: ലോകകപ്പിനായുള്ള ഒരുക്കത്തിനിടെ പ്രതിരോധനിരതാരം ലോറന്റ് കോസേയ്ല്‍നിയുടെ പരിക്കില്‍ ഫ്രഞ്ച് ആരാധകര്‍ക്ക് ആശങ്ക. ആഴ്‌സണല്‍ താരമായ ലോറന്റിന് കഴിഞ്ഞദിവസം യുറോപ്പാ ലീഗ് സെമി ഫൈനലില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിലാണ് പരിക്കേറ്റത്. ഉപ്പൂറ്റിക്ക് പരിക്കേറ്റ താരത്തിന്റെ സ്‌കാനിങ്ങിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂയെന്ന് ആഴ്‌സണല്‍ പരിശീലകന്‍ ആഴ്‌സണ്‍ വെങ്ങര്‍ അറിയിച്ചു.
മത്സരത്തില്‍ ആഴ്‌സണല്‍ 1-0 എന്ന സ്‌കോറിന് അത്‌ലറ്റിക്കോയോട് തോറ്റ് പുറത്തായിരുന്നു. ആഴ്‌സണ്‍ വെങ്ങറിന് യൂറോപ്പാ കപ്പോടെ വിരമിക്കല്‍ മഹത്തരമാക്കാമെന്ന കളിക്കാരുടെ ആഗ്രഹം ഇതോടെ സഫലമായില്ല. കളിക്കിടെ ലോറന്റിന് പരിക്കേറ്റത് ഫ്രാന്‍സിന് കനത്ത തിരിച്ചടിയാകുകയും ചെയ്തു.

ഫ്രാന്‍സിന്റെ ആദ്യ ഇലവനില്‍തന്നെ സ്ഥാനം പിടിക്കുമെന്ന് ഉറപ്പുള്ള കളിക്കാരനായിരുന്നു ലോറന്റ്. ലോകകപ്പില്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നതിനാല്‍ പ്രധാന താരത്തിന്റെ പരിക്ക് ഫ്രഞ്ച് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സ്‌കാനിങ്ങില്‍ അത്ഭുതം സംഭവിക്കട്ടെയെന്നാണ് ആഴ്‌സണ്‍ വെങ്ങറുടെ പ്രതികരണം.
ഫ്രാന്‍സിനുവേണ്ടി 51 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ലോറന്റ് റഷ്യന്‍ ലോകകപ്പോടെ വിരമിക്കാനൊരുങ്ങവെയാണ് പരിക്കിന്റെ പിടിയിലായത്. അടുത്തമാസം 14 മുതലാണ് ലോകകപ്പ് ആരംഭിക്കുന്നത്. കേവലം ഒരുമാസം മാത്രം ശേഷിക്കേ ലോറന്റിന് എത്രമാത്രം തിരിച്ചുവരാന്‍ ആകുമെന്നത് വ്യക്തമല്ല. അതേസമയം, സീസണില്‍ ആഴ്‌സണലിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ ലോറന്റിന് നഷ്ടമാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications