Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും ചെല്‍സിക്കും മികച്ച ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും ചെല്‍സിക്കും ജയം. സ്വാന്‍സി സിറ്റിക്കെതിരെ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ലിവര്‍പൂള്‍ ഗംഭീര ജയമാണ് സ്വന്തമാക്കിയത്.

ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹള്‍ സിറ്റിയുടെ തട്ടകത്തിലും കരുത്തറിയിച്ചു. സണ്ടര്‍ലാന്‍ഡ് 1-1 വെസ്റ്റ്‌ബ്രോം, വാട്‌ഫോഡ് 2-2 ബൗണ്‍മൗത്, വെസ്റ്റ്ഹാം 1-1 മിഡില്‍സ്ബറോ മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

liverpool

എട്ടാം മിനുട്ടില്‍ ലെറോയ് ഫെര്‍ നേടിയ ഗോളില്‍ സ്വാന്‍സിയാണ് ലീഡെടുത്തത്. ബാസ്റ്റന്‍ ബോര്‍ജയുടെ കോര്‍ണര്‍ കിക്കില്‍ ക്ലോസ് റേഞ്ച് ഗോള്‍. സ്വാന്‍സി സിറ്റിയില്‍ പരിശീലക സ്ഥാനത്തിന് ഭീഷണി നേരിടുന്ന ഫ്രാന്‍സസ്‌കോ ഗുഡോലിന്‍ തുള്ളിച്ചാടിയ നിമിഷമായിരുന്നു ഇത്. എന്നാല്‍, അമ്പത്തിനാലാം മിനുട്ടില്‍ ഫിര്‍മിനോയും എണ്‍പത്തിനാലാം മിനുട്ടില്‍ മില്‍നറും ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തതോടെ കഥ മാറി. ഗുഡോലിന്റെ മുഖം ചുവന്നു. ക്ലബ്ബ് മാനേജ്‌മെന്റ് പുതിയ കോച്ചിനെ തേടിയിറങ്ങിയെന്നാണ് പുതിയ വാര്‍ത്ത.

തോല്‍വികളില്‍ നിന്ന് തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു അന്റോണിയോ കോന്റെയുടെ ചെല്‍സി. ഹള്‍ സിറ്റിയുടെ തട്ടകത്തില്‍ ആദ്യ പകുതിയില്‍ സ്‌കോറിംഗ് സാധ്യമായില്ല. രണ്ടാം പകുതിയില്‍ ചെല്‍സിക്കായി വില്ല്യന്‍, കോസ്റ്റ സ്‌കോര്‍ ചെയ്തു. കഴിഞ്ഞാഴ്ച ആഴ്‌സണലിന് മുന്നില്‍ തകര്‍ന്നു പോയിരുന്നു ചെല്‍സി. പുതിയൊരു വിജയഫോര്‍മുലയുമായി തിരിച്ചുവരുമെന്നാണ് കോന്റെ അതിന് ശേഷം പറഞ്ഞത്. മൂന്ന് ഡിഫന്‍ഡര്‍മാരെ നിയോഗിച്ച കോന്റെ മധ്യനിരയില്‍ ആള്‍ബലം കൂട്ടി. ഇത് ആക്രണത്തില്‍ ചെല്‍സിക്ക് കരുത്തേകി. 16 പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത്. 13 പോയിന്റുമായി ചെല്‍സി ആറാം സ്ഥാനത്ത്.

കൂടുതല്‍ വാര്‍ത്തകള്‍:

സിസോകോ മാര്‍ക്വു പ്ലെയര്‍; എഫ് സി പൂനെ സിറ്റിക്ക് ഇനി പേടിക്കേണ്ട

ഐഎസ്എല്ലിലെ ചാമ്പ്യന്‍ ക്ലബ്ബുകള്‍ ഇന്ന് മുഖാമുഖം

Story first published: Sunday, October 2, 2016, 11:45 [IST]
Other articles published on Oct 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+