Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രായം 17, ചാമ്പ്യന്‍സ് ലീഗില്‍ വമ്പന്‍ റെക്കോഡിട്ട് ലാമി യമാല്‍; മറ്റാര്‍ക്കും നേടാനാവാത്ത നേട്ടം

ആധുനിക ഫുട്‌ബോളില്‍ വളര്‍ന്നുവരുന്ന യുവ ഇതിഹാസമാണ് ലാമി യമാല്‍. ബാഴ്‌സലോണയുടെ സ്പാനിഷ് താരം ഇതിനോടകം എല്ലാവരുടേയും ശ്രദ്ധ നേടിക്കഴിഞ്ഞു. ഗോളടിച്ചും അടിപ്പിച്ചും ഇതിനോടകം ബാഴ്‌സലോണയുടെ സുപ്രധാന താരമായി മാറാന്‍ ലാമി യമാലിന് സാധിച്ചു. ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും ബാഴ്‌സലോണയുടെ കുതിപ്പിന് സുപ്രധാന പങ്ക് വഹിക്കാന്‍ യമാലിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചാമ്പ്യന്‍സ് ലീഗില്‍ വമ്പനൊരു റെക്കോഡ് നേടിയെടുത്തിരിക്കുകയാണ് യമാല്‍.

ചാമ്പ്യന്‍സ് ലീഗില്‍ മൂന്ന് ഗോളും രണ്ട് അസിസ്റ്റുമാണ് ഒമ്പത് മത്സരത്തില്‍ നിന്ന് യുവതാരം നേടിയെടുത്തത്. നിലവില്‍ 17 വയസും 24 ദിവസവുമാണ് ലാമി യമാലിന്റെ പ്രായം. ഇപ്പോഴിതാ ചാമ്പ്യന്‍സ് ലീഗില്‍ ഗോളും അസിസ്റ്റും നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലേക്ക് യമാല്‍ എത്തിയിരിക്കുകയാണ്. 18 വയസാവുന്നതിന് മുമ്പ് ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ ആറ് മത്സരം കളിച്ച് ജുലിയന്‍ ഡ്രാക് സലറിന്റെ റെക്കോഡിനൊപ്പമെത്താനും യമാലിന് സാധിച്ചു.

lamine yamal

ഇതിനോടകം പല സൂപ്പര്‍ താരങ്ങളുടേയും പ്രശംസ ഏറ്റുവാങ്ങാന്‍ യമാലിനായിട്ടുണ്ട്. നല്ല വേഗവും സ്‌കില്ലും പന്തടക്കവും യമാലില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കളം വിട്ടാല്‍ ആ സ്ഥാനത്തേക്ക് യമാല്‍ എത്തുമെന്നാണ് പല പ്രമുഖരും വിലയിരുത്തുന്നത്. ബാഴ്‌സലോണ യമാലുമായി ദീര്‍ഘ കാല കരാറിന് ശ്രമിക്കുകയാണ്. ഇതിനോടകം സ്പാനിഷ് ലീഗിലും സജീവ സാന്നിധ്യമാകാന്‍ യമാലിന് സാധിച്ചിട്ടുണ്ട്.

ഇത്രയും ചെറിയ പ്രായത്തില്‍ ദേശീയ ഫുട്‌ബോളിലും ലീഗ് ഫുട്‌ബോളിലും തിളങ്ങുകയെന്നത് ആര്‍ക്കും എളുപ്പമല്ല. ഈ നേട്ടമാണ് യമാല്‍ സ്വന്തമാക്കിയിരിക്കുന്നത്. അതേ സമയം യമാലിനെ മോഹ വിലക്ക് റാഞ്ചാന്‍ പിഎസ്ജിയും റയല്‍ മാഡ്രിഡും ശ്രമം നടത്തുന്നുണ്ട്. ഈ നീക്കം നടക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. നിലവിലെ സാഹചര്യത്തില്‍ യമാല്‍ ബാഴ്‌സലോണയില്‍ത്തന്നെ തുടരാനാണ് സാധ്യത കൂടുതല്‍.

സ്പാനിഷ് അണ്ടര്‍ 15 തലത്തില്‍ കളിച്ച് മികവ് കാട്ടി വളര്‍ന്ന യമാല്‍ അതിവേഗത്തിലാണ് ദേശീയ ടീമിലേക്ക് വളര്‍ന്നിരിക്കുന്നത്. സ്‌പെയിനായി 17 മത്സരം ഇതിനോടകം കളിച്ച യമാല്‍ മൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്. ബാഴ്‌സലോണക്കായി 61 മത്സരങ്ങള്‍ ഇതിനോടകം കളിച്ച യമാല്‍ 10 ഗോളുകളാണ് ഇതുവരെ നേടിയത്. ഇത്തവണ ബാഴ്‌സലോണക്കൊപ്പം ലാലിഗയും ചാമ്പ്യന്‍സ് ലീഗും നേടിയെടുക്കാന്‍ യമാലിന് സാധിക്കുമോയെന്ന് കണ്ടറിയാം.

Story first published: Wednesday, March 12, 2025, 15:47 [IST]
Other articles published on Mar 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+