ജയത്തോടെ റയല്‍ തലപ്പത്ത്; ബയേണിന് ഞെട്ടിക്കുന്ന തോല്‍വി
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വിജയം തുടരുന്നു. ഇന്നലെ നടന്ന പോരാട്ടത്തില്‍ ഗ്രാനഡയെ രണ്ടിനെതിരേ നാല് ഗോളിനാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്. സ്വന്തം തട്ടകത്തില്‍ ആധികാരിക വിജയമായിരുന്നു റയലിന്റേത്. ചെല്‍സിയില്‍ നിന്നെത്തിയ ഏദന്‍ ഹസാര്‍ഡ് റയലിനുവേണ്ടി ആദ്യ ഗോളും സ്വന്തമാക്കി. രണ്ടാം മിനുട്ടില്‍ത്തന്നെ റയല്‍ ലീഡെടുത്തു.ബെയ്‌ലിന്റെ അസിസ്റ്റില്‍ കരിം ബെന്‍സേമയാണ് ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അധിക സമയത്താണ് ഹസാര്‍ഡിന്റെ ഗോള്‍.
ഫെഡറിക്കോ വാല്‍വെര്‍ഡേയുടെ അസിസ്റ്റിലാണ് ഗോള്‍. 61ാം മിനുട്ടില്‍ ലൂക്കാ മോഡ്രിച്ച് റയലിന് മൂന്നാം ഗോള്‍ സമ്മാനിച്ചു. എന്നാല്‍ റയലിനെ ഞെട്ടിച്ച് ഗ്രാനഡെ തിരിച്ചുവന്നു. 69ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി മാച്ചിസും 77ാം മിനുട്ടില്‍ ദുവാര്‍ത്തെയും വലകുലുക്കിയതോടെ മത്സരം കടുത്തു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ റോഡ്രിഗസിലൂടെ നാലാം ഗോള്‍ നേടിയ റയല്‍ വിജയം ഉറപ്പിച്ചു. സീസണിലെ നാലാം ജയത്തോടെ 15 പോയിന്റുമായി റയല്‍ ഒന്നാം സ്ഥാനത്താണ്.13 പോയിന്റുള്ള ബാഴ്‌സലോണ നാലാം സ്ഥാനത്തും.

ബയേണിന് അപ്രതീക്ഷിത തോല്‍വി
ടോട്ടനത്തിന് ഏഴ് ഗോളിന് തകര്‍ത്ത ആവശേത്തില്‍ ബുണ്ടസ്ലീഗയിലിറങ്ങിയ ബയേണ്‍ മ്യൂണിക്കിന് ഞെട്ടല്‍. സ്വന്തം തട്ടകത്തില്‍ ഹോഫന്‍ഹെയ്മിനോട് 2-1നാണ് ബയേണ്‍ മുട്ടുമടക്കിയത്. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 54ാം മിനുട്ടില്‍ അഡ്മിയാന്റെ ഗോളില്‍ ഹോഫെന്‍ഹെയിം മുന്നിലെത്തി. 73ാം മിനുട്ടില്‍ ലെവന്‍ഡോസ്‌കിയിലൂടെ ബയേണ്‍ തിരിച്ചുവന്നെങ്കിലും 79ാം മിനുട്ടില്‍ അഡ്മിയാന്റെ ഗോളില്‍ ഹോഫെന്‍ഹെയിം വിജയം പിടിച്ചെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications