Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിക്ക് നാലുഗോള്‍, ബാഴ്‌സയ്ക്ക് ജയം; റയലിന് തോല്‍വി, സിറ്റിക്കും യുവന്റസിനും ജയം

ബാഴ്‌സലോണ: സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ മികവില്‍ ബാഴ്‌സലോണയ്ക്ക് ലാ ലീഗയില്‍ വമ്പന്‍ ജയം. മെസ്സി നിറഞ്ഞുകളിച്ച ഒരു മത്സരത്തില്‍ ബാഴ്‌സ ഐബറിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. മെസ്സി(14, 37, 40, 87) നാലുഗോളടിച്ചപ്പോള്‍ ആര്‍തര്‍(89) മറ്റൊരു ഗോള്‍കൂടി നേടി. അതേസമയം, റയല്‍ മാഡ്രിഡ് ലവാന്റെയോട് ഒരു ഗോളിന് തോറ്റു. മറ്റു കളികളില്‍ സെല്‍റ്റ ഡി വിഗോ 1-0 ലെഗാനെസിനേയും റയല്‍ സൊസിഡാഡ് 3-0 വലെന്‍സിയയേയും തോല്‍പ്പിച്ചു. ലീഗില്‍ 25 കളികളില്‍ നിന്നും 55 പോയന്റുമായി ബാഴ്‌സ ഒന്നാം സ്ഥാനത്തും 53 പോയന്റുമായി റയല്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

ഇറ്റാലിയന്‍ സീരി എ യില്‍ ഗോളടി തുടരുന്ന ക്രിസ്റ്റിയാനോയുടെ മികവില്‍ യുവന്റസ് ജയം സ്വന്തമാക്കി. സ്പാലിനെ 2-1നാണ് ചാമ്പ്യന്മാര്‍ തോല്‍പ്പിച്ചത്. ക്രിസ്റ്റ്യാനോ(39), ആരോണ്‍ റംസി(60) എന്നിവരാണ് സ്‌കോറര്‍മാര്‍. പെറ്റാഗ്ന(69) സ്പാലിന്റെ ഗോള്‍ നേടി. മറ്റു മത്സരഫലങ്ങള്‍, ബൊളോഗന 1-1 ഉദിനെസ്, ഫിയോറന്റീന 1-1 മിലാന്‍. ലീഗില്‍ 25 കളികളില്‍ നിന്നും 60 പോയന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്തും 24 കളികളില്‍നിന്നും 56 പോയന്റുമായി ലാസിയോ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

barcelonavseiber

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ലെയ്പ്‌സിഗും കോളിനും വമ്പന്‍ ജയം സ്വന്തമാക്കി. ലെയ്പ്‌സിഗ് ഷാല്‍ക്കെയെയും കോളിന്‍ ഹെര്‍ത്തയേയും എതിരില്ലാത്ത 5 ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഗ്ലാഡ്‌ബെഷ് ഹോഫെന്‍ഹെയിം മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. ബൊറൂസിയ ഡോട്ട്മുണ്ട് വെര്‍ഡര്‍ ബ്രമനേയും ദസ്സല്‍ഡോര്‍ഫ് ഫ്രെയ്ബര്‍ഗിനേയും 2-0 എന്ന സ്‌കോറിനും മറികടന്നു. ലീഗില്‍ 23 കളികളില്‍ നിന്നും 49 പോയന്റുമായി ബയേണ്‍ മ്യൂണിക്ക് ഒന്നാം സ്ഥാനത്തും 23 കളികളില്‍നിന്നും 48 പോയന്റുമായി ലെയ്പ്‌സിഗ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

juventusvsspalin

ഫ്രഞ്ച് ലീഗ് മത്സരഫലങ്ങള്‍, മാഴ്‌സലെ 1-3 നാന്റെസ്, ആന്‍ഗേഴ്‌സ് 1-0 മോണ്ട്പില്ലിയര്‍, ഡിജോണ്‍ 1-1 മൊണാക്കോ, ലില്ലെ 3-0 ടൗളൗസ്, സ്ട്രാസ്ബര്‍ഗ് 0-0 അമിനെസ്. ലീഗില്‍ 25 കളികളില്‍ നിന്നും 62 പോയന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്തും 26 കളികളില്‍നിന്നും 52 പോയന്റുമായി മാഴ്‌സലെ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ലെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ലീഗില്‍ 26 കളികളില്‍ നിന്നും 76 പോയന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തും 27 കളികളില്‍നിന്നും 57 പോയന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തുമാണ്.

Story first published: Monday, February 24, 2020, 9:03 [IST]
Other articles published on Feb 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+