Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും ഹാട്രിക്, ക്രിസ്റ്റ്യാനോയെ വിടാതെ മെസ്സി; ഇനി ഒപ്പത്തിനൊപ്പം, ഗോളടിയില്‍ കേമന്‍

messi-cronaldo

മാഡ്രിഡ്: ലാ ലീഗയില്‍ സെല്‍റ്റ ഡി വിഗോയ്‌ക്കെതിരെ ഹാട്രിക് നേടിയ ബാഴ്‌സലോണ താരം ലയണല്‍ മെസ്സി മറ്റൊരു റെക്കോര്‍ഡിനൊപ്പമെത്തി. യുവന്റസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് റെക്കോര്‍ഡിനൊപ്പമാണ് മെസ്സിയും പേരുചേര്‍ത്തത്. ലാ ലീഗയില്‍ മെസ്സിയുടെ 34-ാം ഹാട്രിക് ആണിത്. ഇതോടെ റയല്‍ മാഡ്രിഡില്‍ കളിക്കുമ്പോള്‍ 34 ഹാട്രിക് നേടിയ ക്രിസ്റ്റിയാനോയ്‌ക്കൊപ്പം മെസ്സിയുമെത്തി.

ലാ ലീഗയില്‍ റെക്കോര്‍ഡ് സ്വന്തമാക്കും

ലാ ലീഗയില്‍ റെക്കോര്‍ഡ് സ്വന്തമാക്കും

ലാ ലീഗയില്‍ ഒരു ഹാട്രിക് കൂടി നേടിയാല്‍ മെസ്സിക്ക് ക്രിസ്റ്റ്യാനോയെ മറികടക്കാം. ക്രിസ്റ്റിയാനോ യുവന്റസിലേക്ക് കൂടുമാറിയതോടെ ലാ ലീഗയിലെ റെക്കോര്‍ഡ് മെസ്സിയുടെ പേരില്‍ സ്വന്തമാകും. മെസ്സിയുടെ ഹാട്രിക്കില്‍ ബാഴ്‌സലോണ 4-0 എന്ന നിലയിലാണ് സെല്‍റ്റ് വിഗോയെ മറികടന്നത്. ബാഴ്‌സയ്ക്കുവേണ്ടി സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും വലകുലുക്കി. ജയത്തോടെ ലീഗില്‍ ഒന്നാമതെത്താനും ബാഴ്‌സയ്ക്ക് കഴിഞ്ഞു.

ക്ലബ്ബ് കരിയറിലെ ഗോളുകള്‍

ക്ലബ്ബ് കരിയറിലെ ഗോളുകള്‍

ക്ലബ്ബ് കരിയറില്‍ ക്രിസ്റ്റിയാനോയേക്കാള്‍ കൂടുതല്‍ ഗോളുകള്‍ നേടാന്‍ മെസ്സിക്ക് അടുത്തിടെ കഴിഞ്ഞിരുന്നു. കരിയറില്‍ ആകെ 612 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. 607 ഗോളുകളാണ് ക്രിസ്റ്റിയാനോ ക്ലബ്ബ് കരിയറില്‍ സ്വന്തമാക്കിയത്. പോര്‍ച്ചുഗീസ് താരത്തേക്കാള്‍ 119 മത്സരങ്ങള്‍ കുറച്ചു കളിച്ചാണ് മെസ്സിയുടെ നേട്ടം.

ചാമ്പ്യന്‍സ് ലീഗിലെ റെക്കോര്‍ഡ്

ചാമ്പ്യന്‍സ് ലീഗിലെ റെക്കോര്‍ഡ്

തുടര്‍ച്ചയായ 15 ചാമ്പ്യന്‍സ് ലീഗ് സീസണുകളില്‍ ഗോള്‍ നേടിയ താരമെന്ന ബഹുമതിയും മെസ്സി ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ മെസ്സി തന്റെ ലീഡ് ഉയര്‍ത്തുകയും ചെയ്തു. നിലവില്‍ മെസ്സിക്ക് 67 ചാമ്പ്യന്‍സ് ലീഗ് ഗോളുകളുണ്ട്. തൊട്ടടുത്തുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് 62 ഗോളുകളും മൂന്നാം സ്ഥാനത്തുള്ള കരിം ബെന്‍സിമയ്ക്ക് 43 ഗോളുകളുമുണ്ട്. നില്‍സ്റ്റല്‍ റോയ്(39), ലെവന്‍ഡോസ്‌കി(39) എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനത്തുള്ള മറ്റുള്ളവര്‍.

ഐഎസ്എല്‍; ഇന്നെങ്കിലും ഒരു ജയം ലഭിക്കുമോ? ബെംഗളുരുവും ചെന്നൈയും നേര്‍ക്കുനേര്‍

വ്യത്യസ്ത ടീമുകള്‍ക്കെതിരെ ഗോളുകള്‍

വ്യത്യസ്ത ടീമുകള്‍ക്കെതിരെ ഗോളുകള്‍

ചാമ്പ്യന്‍സ് ലീഗില്‍ 33 വ്യത്യസ്ത ടീമുകള്‍ക്കെതിരെ സ്‌കോര്‍ ചെയ്യാനും മെസ്സിക്ക് കഴിഞ്ഞു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയും, റൗള്‍ ഗോണ്‍സാല്‍വെസും 33 ടീമുകള്‍ക്കെതിരെ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത റെക്കോര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കാണ്. ക്രിസ്റ്റിയാനോ 127 ഗോളുകള്‍ നേടിയപ്പോള്‍ മെസ്സി 112ഉം റൗള്‍ 71 ഗോളും നേടിയിട്ടുണ്ട്.

Story first published: Sunday, November 10, 2019, 12:02 [IST]
Other articles published on Nov 10, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+