റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ ആഴ്‌സണല്‍ പുതിയ സ്‌ട്രൈക്കറെ ടീമിലെത്തിച്ചു, ഓന്റിയുടെ പിന്‍ഗാമിയാകുമോ??
ലണ്ടന്‍: ഫ്രാന്‍സില്‍ ലിയോണിനായി ഗോളടിച്ച് കൂട്ടിയ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അലക്‌സാന്ദ്രെ ലകാസെറ്റെ ഇനി ആഴ്‌സണലിനായി വല കുലുക്കും. ഇരുപത്താറുകാരനെ ക്ലബ്ബിന്റെ റെക്കോര്‍ഡ് ട്രാന്‍സ്ഫറിലാണ് ടീമിലെത്തിച്ചത്. അറുപത് ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ ഫീ. മൊണാക്കോയില്‍ നിന്ന് തിയറി ഓന്റിയെ സ്വന്തമാക്കിയതിനോടാണ് ഈ ട്രാന്‍സ്ഫര്‍ വിശേഷിപ്പിക്കപ്പെടുന്നത്. ക്ലബ്ബിന്റെ ഇതിഹാസ താരമായി മാറിയിരുന്നു ഓന്റി.
തന്റെ ഇഷ്ട താരമായ തിയറി ഓന്റി തിളങ്ങിയ ക്ലബ്ബില്‍ എന്നെങ്കിലും കളിക്കണമെന്ന് ഒരാഗ്രഹം ലകാസെറ്റെക്കുണ്ടായിരുന്നു. തന്റെ സ്വപ്‌നം പൂവണിഞ്ഞിരിക്കുന്നു, ആഴ്‌സണല്‍ ക്ലബ്ബിനോട് നന്ദി - ലകാസെറ്റെ പറഞ്ഞു.

ആര്‍സെന്‍ വെംഗര്‍ എന്ന പരിശീലകന് കീഴില്‍ സ്ഥിരതയുള്ള ഫുട്‌ബോളാണ് ആഴ്‌സണല്‍ കളിക്കുന്നത്. വലിയ ചരിത്രമുള്ള ക്ലബ്ബാണിത്. ഇംഗ്ലണ്ടില്‍ ഏറ്റവും മനോഹരമായി ഫുട്‌ബോള്‍ കളിക്കുന്നതും ആഴ്‌സണലാണ്. ഫ്രഞ്ച് താരങ്ങള്‍ ഏറെ കളിച്ച ക്ലബ്ബ് എന്ന നിലയില്‍ ചെറുപ്പത്തിലേ ആഴ്‌സണലിനോട് പ്രത്യേക മമതയുണ്ടായിരുന്നു - ലകാസെറ്റെ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications