എല്‍ക്ലാസിക്കോയില്‍ റയലിന്റെ കുതിപ്പ്, മൂന്ന് ഗോളുകള്‍ക്ക് ബാഴ്‌സലോണയെ നാണംകെടുത്തി!!
മാഡ്രിഡ്: സ്പാനിഷ് ലാലിഗയിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സലോണയ്ക്ക് നാണംകെട്ട തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ അടിയറവ് പഞ്ഞത്. സ്‌കോര്‍ 1-1ന് തുല്യതയിലെത്തിച്ച ശേഷമാണ് ബാഴ്‌സ മത്സരം കൈവിട്ടത്. ബാഴ്‌സയ്‌ക്കെതിരെ ജയത്തോടെ വന്‍ തിരിച്ചുവരവാണ് റയല്‍ നടത്തിയിരിക്കുന്നത്. നേരത്തെ ലാ ലിഗയില്‍ കാഡിസിനോടും യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഷാക്തര്‍ ഡൊണെസ്‌കിനോടും റയല്‍ തോറ്റിരുന്നു. അതുകൊണ്ട് ബാഴ്‌സയ്‌ക്കെതിരെ അവര്‍ക്ക് സാധ്യത കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ പ്രതീക്ഷകളെ മുഴുവന്‍ തെറ്റിച്ചാണ് റയല്‍ ജയം നേടിയത്.

സെര്‍ജിയോ റാമോസ് മുന്നില്‍ നിന്ന് നയിച്ച മത്സരം കൂടിയായിരുന്നു ഇത്. ഷാക്തറിനെതിരെ റാമോസ് നേരത്തെ കളിച്ചിരുന്നില്ല. എന്നാല്‍ എല്ലാ പോരായ്മകളും തീര്‍ത്ത കളിയാണ് റയല്‍ പുറത്തെടുത്തത്. അഞ്ചാം മിനുട്ടില്‍ തന്നെ വാല്‍വെര്‍ദെയുടെ ഗോളില്‍ റയല്‍ മുന്നിലെത്തിയിരുന്നു. എന്നാല്‍ മൂന്ന് മിനുട്ടിനുള്ളില്‍ ഗോള്‍ മടക്കി ബാഴ്‌സ ഞെട്ടിച്ചു. അന്‍സു ഫാറ്റിയാണ് ബാഴ്‌സയ്ക്ക് വേണ്ടി ഗോല്‍ മടക്കിയത്. പിന്നീടുള്ള രണ്ട് ഗോളുകള്‍ റാമോസും ലൂകാ മോഡ്രിജും നേടിയാണ് റയലിന്റെ ജയമുറപ്പിച്ചത്. ജയത്തോടെ ഒന്നാം സ്ഥാനമുറപ്പിക്കാനും റയലിന് സാധിച്ചു. അതേസമയം ബാഴ്‌സ പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്.
അതേസമയം പുതിയ കോച്ചിന് കീഴില്‍ ദയനീയ പ്രകടനമാണ് ബാഴ്‌സ നടത്തുന്നത്. ലയണല്‍ മെസ്സി അടക്കമുള്ളവരില്‍ നിന്ന് യാതൊരു ആവേശവും ടീമിന് ലഭിച്ചില്ല. തീര്‍ത്തും ദുര്‍ബലമായ മത്സരമാണ് രണ്ടാം പകുതിയില്‍ ബാഴ്‌സ പുറത്തെടുത്തത്. അവരുടെ പ്രതിരോധവും വളരെ മോശമായിരുന്നു. റാമോസ് ടീമിന് ലീഡ് നല്‍കിയത് പെനാല്‍ട്ടിയിലൂടെയായിരുന്നു. ക്രിസ്റ്റാനോ റൊണാള്‍ഡോ 2013ല്‍ പെനാല്‍ട്ടി നേടിയ ശേഷം എല്‍ക്ലാസിക്കോയില്‍ പെനാല്‍ട്ടി നേടുന്ന ആദ്യ താരമാണ് റാമോസ്. കോപ്പ ഡെല്‍ റേയിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍ പിറന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications