ബാഴ്‌സയ്ക്കു പിന്നാലെ റയലും തുടങ്ങി; പക്ഷേ, റൊണാള്‍ഡോയില്ലാത്ത റയലിനെ ആരാധകര്‍ കൈയൊഴിഞ്ഞു
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്കു പിന്നാലെ മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡിനും വിജയത്തുടക്കം. ഹോംഗ്രൗണ്ടില്‍ റയല്‍ 2-0ന് ഗെറ്റാഫെയെയാണ് പരാജയപ്പെടുത്തിയത്. നേരത്തെ, ഇരട്ട ഗോള്‍ നേടിയ ക്യാപ്റ്റനും സൂപ്പര്‍താരവുമായ ലയണല്‍ മെസ്സിയുടെ ചിറകിലേറി ബാഴ്‌സ 3-0ന് ആല്‍വെസിനെ തോല്‍പ്പിച്ചിരുന്നു.
ഗെറ്റാഫെയ്‌ക്കെതിരേ റയലിനു വേണ്ടി ഡാനിയേല്‍ കര്‍വാജാല്‍ (20ാം മിനിറ്റ്), ഗരെത് ബേല്‍ (51) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. വിജയത്തോടെ തുടങ്ങാനായെങ്കിലും ഹോംഗ്രൗണ്ടില്‍ ആരാധകരുടെ കുറവ് റയലിന് തിരിച്ചടിയായിരിക്കുകയാണ്.
ഇതിഹാസ താരം ക്രിസറ്റിയാനോ റൊണാള്‍ഡോ യുവന്റസിലേക്ക് ചേക്കേറിയതിനു ശേഷം റയലിന്റെ ആദ്യ ലീഗ് മല്‍സരമായിരുന്നു ഗെറ്റാഫെയ്‌ക്കെതിരേയുള്ളത്. എന്നാല്‍, റൊണാള്‍ഡോയും സൂപ്പര്‍ താരങ്ങളുമില്ലാത്ത റയലിനെ ആരാധകര്‍ കൈയ്യൊഴികുയായിരുന്നു.

ഹോംഗ്രൗണ്ടില്‍ റയലിന്റെ പോരാട്ടം കാണാന്‍ 48,466 പേര്‍ മാത്രമാണെത്തിയത്. 10 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്ര കുറച്ചു പേര്‍ റയലിന്റെ ഹോംഗ്രൗണ്ടില്‍ ലീഗ് മല്‍സരം കാണുന്നത്. ഇത് റയല്‍ അധികൃതരെ ആശങ്കയിലാഴ്ത്തുന്നതാണ്. പുതിയ സൂപ്പര്‍ താരത്തെ ടീമിലെത്തിച്ചില്ലെങ്കില്‍ റയലിന് ഗ്രൗണ്ടില്‍ നല്‍കുന്ന പിന്തുണ ആരാധകര്‍ ഇനിയും കുറയ്ക്കാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications