For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലാലിഗ സൗജന്യമായി ആരാധകര്‍ക്ക് കാണാം; ലീഗ് പുനരാരംഭിക്കുക ജൂണ്‍ 11ന്

ബാഴ്‌സലോണ: ലാലിഗ കാണാന്‍ കാത്തിരിക്കുന്നആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ലാലിഗ മത്സരങ്ങള്‍ ജൂണ്‍ 11ന് പുനരാരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നതിന് മുമ്പ് ലാലിഗ പുനരാരംഭിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റ് പുനരാരംഭിക്കാന്‍ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അനുമതി നല്‍കിയിട്ടുണ്ട്. സെവിയ്യയും റയല്‍ ബെറ്റിസും തമ്മിലുള്ള മത്സരത്തോടെയാവും ലീഗ് മത്സരങ്ങള്‍ തുടങ്ങുകയെന്നാണ് മാര്‍ക്കയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കോവിഡ് വ്യാപനം ശക്തമായതിനെത്തുടര്‍ന്ന് മാര്‍ച്ച് 10നാണ് ലാലിഗ മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്.ലാലിഗ പുനരാരംഭിക്കാന്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കാനായി യുകെയില്‍ സൗജന്യമായി മത്സരങ്ങള്‍ കാണാന്‍ സാധിക്കും. ലാലിഗയ്ക്ക് മുന്നൊരുക്കമെന്നോണം നേരത്തെതന്നെ താരങ്ങള്‍ പരിശീലനം ആരംഭിച്ചിരുന്നു. ലയണല്‍ മെസ്സിയുള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളെല്ലാം കളത്തിലിറങ്ങിയിട്ടുണ്ട്. എല്ലാ താരങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കി കൊറോണയില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ലീഗ് പുനരാരംഭിക്കാനൊരുങ്ങുന്നത്.

football

നിലവിലെ പോയിന്റ് പട്ടിക പ്രകാരം കിരീടം നല്‍കിയാല്‍ ബാഴ്‌സലോണ ലാലിഗ നിലനിര്‍ത്തും.27 മത്സരത്തില്‍ നിന്ന് 58 പോയിന്റാണ് ബാഴ്‌സലോണയ്ക്കുള്ളത്. തുല്യമത്സരത്തില്‍ നിന്ന് രണ്ട് പോയിന്റ് വ്യത്യാസത്തില്‍ റയല്‍ മാഡ്രിഡും രണ്ടാം സ്ഥാനത്തുണ്ട്. തുടര്‍ച്ചയായ 32 ദിവസങ്ങള്‍ക്കുള്ളില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി വിജയികളെ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ലാലിഗയുള്ളത്.

കോവിഡ് വ്യാപനം ഏറ്റവും കൂടുതലായിസംഭവിച്ച രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍.നിരവധി പേര്‍ കോവിഡിനെത്തുടര്‍ന്ന് മരണപ്പെടുകയും ചെയതിരുന്നു. എന്നാല്‍ രാജ്യമിപ്പോള്‍ തിരിച്ചുവരിന്റെ പാതയിലാണ്. താരങ്ങളെല്ലാം പ്രതിസന്ധിയെത്തുടര്‍ന്ന് തങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ തയ്യാറായിരുന്നു. മെസ്സി ഉള്‍പ്പെടെയുള്ള ചില മുന്‍നിര താരങ്ങളുടെ പ്രതിഫലത്തിന്റെ 70 ശതമാനത്തോളം വെട്ടിക്കുറച്ചുവെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. മുന്‍നിര ക്ലബ്ബുകള്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബുകളെ സാമ്പത്തികമായും സഹായിക്കുന്നുണ്ട്. കൂടാതെ പ്രമുഖ താരങ്ങളുടെ നേതൃത്വത്തില്‍ കോവിഡ് ബാധിതരെ സഹായിക്കാന്‍ ക്യാംപെയ്‌നും നടത്തുന്നുണ്ട്.

ബുണ്ടസ്ലീഗ മത്സരങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്.ബയേണ്‍ മ്യൂണിക്ക് കിരീടത്തിന് തൊട്ടടുത്താണ്. നിലവിലെ ചാമ്പ്യന്മാരും ബയേണാണ്. ഇറ്റാലിയന്‍ സീരി എ ക്ലബ്ബുകളും പരിശീലനം ആരംഭിച്ചതിനാല്‍ ഉടന്‍തന്നെ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം. അതേ സമയം ഫ്രഞ്ച് ലീഗ് പാതി വഴിയില്‍ റദ്ദാക്കുകയും പിഎസ്ജിയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.

മറ്റൊരു പ്രധാന സംഭവം കോവിഡിനെത്തുടര്‍ന്ന് ഫിഫ ഇത്തവണത്തെ ബെസ്റ്റ് താരത്തിനുള്ള പുരസ്‌കാരം റദ്ദാക്കി. നിലവില്‍ മെസ്സിയാണ് വിജയി. അതേ സമയം ബാലന്‍ദ്യോര്‍ പുരസ്‌ക്കാരത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല. എന്തായാലും കായിക ലോകത്തിന് വളരെ നഷ്ടങ്ങളാണ് കോവിഡ് വരുത്തിവെച്ചത്. ഇനി അതിവേഗം മത്സരങ്ങള്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് ലീഗ് മാനേജ്‌മെന്റുകളുള്ളത്.

Story first published: Thursday, May 28, 2020, 17:59 [IST]
Other articles published on May 28, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+