Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയുടെ മാജിക് ഗോളില്‍ അത്‌ലറ്റിക്കോയെ വീഴ്ത്തി ബാഴ്‌സ ഒന്നാമത്; യുവന്റസ് കുരുങ്ങി

Lionel Messi Magic Guides Barca Past Atleticon Madrid | Oneindia Malayalam

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഒരു ഗോളിന് തോല്‍പ്പിച്ച് ബാഴ്‌സലോണ ഒന്നാമതെത്തി. സൂപ്പര്‍താരം ലയണല്‍ മെസ്സി 86-ാം മിനിറ്റില്‍ നേടിയ ഗോളിനാണ് ബാഴ്‌സലോണ അത്‌ലറ്റിക്കോയെ തോല്‍പ്പിച്ചത്. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തില്‍ പെനാല്‍റ്റി ബോക്‌സിന് പുറത്തുവെച്ച് മെസ്സി തൊടുത്ത ഹാഫ് വോളി ഗോളിയെ കീഴ്‌പ്പെടുത്തി വലകുലുക്കുകയായിരുന്നു.

കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് ആല്‍വെസിനെ തോല്‍പ്പിച്ച് ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നതിനാല്‍ ബാഴ്‌സലോണയ്ക്ക് നിര്‍ണായകമായിരുന്നു അത്‌ലറ്റിക്കോയുമായുള്ള മത്സരം. എതിര്‍ തട്ടകത്തില്‍ കൂടുതല്‍ സമയം പന്ത് കൈവശം വെച്ചത് ബാഴ്‌സായിരുന്നു. പ്രത്യാക്രമണം തന്ത്രമാക്കിയ അത്‌ലറ്റിക്കോയ്ക്ക് ഗോളവസരങ്ങള്‍ മുതലെടുക്കാനായില്ല. ജയത്തോടെ 14 കളികളില്‍നിന്നും ബാഴ്‌സലോണയ്ക്ക് 31 പോയന്റായി. ഇത്രയും പോയന്റുള്ള റയല്‍ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്. മറ്റു മത്സരഫലങ്ങള്‍, സെവിയ്യ 1-0 ലെഗാനെസ്, അത്‌ലറ്റിക് ക്ലബ്ബ് 2-0 ഗ്രനാഡ, ഒസാസുന 4-2 എസ്പാനിയോള്‍, ഗെറ്റാഫെ 4-0 ലെവാന്റെ.

La Liga: Magical Messi fires Barcelona to top of league

ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന യുവന്റസ് സമനില വഴങ്ങിയതോടെ ഇന്റര്‍മിലാന്‍ തലപ്പത്തെത്തി. സസ്സോളോയാണ് 2-2ന് യുവന്റസിനെ തളച്ചത്. ജര്‍മി ബോഗ(22), ഫ്രാന്‍സെസ്‌കോ കപ്പുട്ടോ(47) എന്നിവര്‍ സസ്സോളോയ്ക്കുവേണ്ടി സ്‌കോര്‍ ചെയ്തു. ബൊണുഷി(20), ക്രിസ്റ്റിയാനോ റൊണാള്‍ഡോ(68) എന്നിവരാണ് യുവന്റസിന്റെ സ്‌കോറര്‍മാര്‍. മറ്റൊരു കളിയില്‍ ഇന്റര്‍മിലാന്‍ സ്പാലിനെ 2-1ന് തോല്‍പ്പിച്ചു. മാര്‍ട്ടിനസിന്റെ(16, 41) ഇരട്ടഗോളാണ് ഇന്ററിന് ജയം സാധ്യമാക്കിയത്. മാറ്റിയോ വലോട്ടി(50) ഒരു ഗോള്‍ തിരിച്ചടിച്ചു. മറ്റു മത്സരഫലങ്ങള്‍, ലാസിയോ 3-0 ഉദിനെസ്, മിലാന്‍ 1-0 പാര്‍മ, ബൊളോഗന 2-1 നാപ്പോളി, റോമ 3-1 വെറോണ. ലീഗില്‍ 14 കളികളില്‍ നിന്നും ഇന്റര്‍മിലാന് 37 പോയന്റും യുവന്റസിന് 36 പോയന്റുമുണ്ട്.

cristianojuventus

ഫ്രഞ്ച് ലീഗില്‍ നാന്റെസ് 2-1ന് ടൗളൗസിനെയും റെന്നെസ് 2-1ന് സെന്റ് എറ്റിനിയേയും തോല്‍പ്പിച്ചു. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ഗ്ലാഡ്‌ബെഷ് 4-2ന് ഫ്രെയ്ബര്‍ഗിനേയും വെര്‍ഡര്‍ ബ്രെമന്‍ 3-2ന് വോള്‍ഫ്‌സ്ബര്‍ഗിനേയും തോല്‍പ്പിച്ചു.

Story first published: Monday, December 2, 2019, 9:48 [IST]
Other articles published on Dec 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+