Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാ ലീഗയില്‍ വിയ്യാറയലിന് ജയം; ഇറ്റലിയില്‍ റോമയ്ക്ക് തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ വിയ്യാറയല്‍ ജയിച്ചുകയറി. റയല്‍ സൊസിഡാഡിനെ 2-1നാണ് വിയ്യാറയല്‍ മറികടന്നത്. ഗ്രനാഡ 1-0 മല്ലോര്‍ക്കയേയും തോല്‍പ്പിച്ചു. ആല്‍വെസ് 1-1 റയല്‍ ബെറ്റിസ് മത്സരവും സെല്‍റ്റ വിഗോ 1-1 ഒസാസുന മത്സരവും സമനിലയില്‍ കലാശിച്ചു. ലീഗില്‍ 19 കളികള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സലോണ 40 പോയന്റുമായി ഒന്നാം സ്ഥാനത്താണ്. അത്രതന്നെ പോയന്റുമായി റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

ഇടവേളയ്ക്കുശേഷം ഇറ്റാലിയന്‍ സീരി എ വീണ്ടും ആരംഭിച്ചപ്പോള്‍ കരുത്തരായ റോമ തോല്‍വി വഴങ്ങി. ടൊറിനോ 2-0ത്തിനാണ് റോമയെ അട്ടിമറിച്ചത്. ലാസിയോ 2-1ന് ബ്രസിക്കയേയും വെറോണ 2-0ത്തിന് സ്പാലിനേയും തോല്‍പ്പിച്ചു. ജെനോവ 2-1ന് സസോളോയേയും തകര്‍ത്തു. ലീഗില്‍ 17 കളികളില്‍നിന്നും 42 പോയന്റുമായി ഇന്റര്‍മിലന്‍ മുന്നിട്ടുനില്‍ക്കുന്നു. 42 പോയന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ യുവന്റസ് രണ്ടാം സ്ഥാനത്താണ്.

villarealvsrealsosidad-

യുവന്റസ്, ഇന്റര്‍മിലാന്‍, നാപ്പോളി തുടങ്ങിയ ടീമുകള്‍ തിങ്കളാഴ്ച പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തിനിറങ്ങുന്നുണ്ട്. അതേസമയം, ക്രിസ്മസ് പുതുവര്‍ഷ അവധിക്കുശേഷം ബുണ്ടസ് ലീഗ, ഫ്രഞ്ച് ലീഗ് മത്സരങ്ങള്‍ ആരംഭിച്ചിട്ടില്ല. ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ബഹുദൂരം മുന്നിലുള്ളപ്പോള്‍ ബുണ്ടസ് ലീഗയില്‍ ഇക്കുറി പോരാട്ടം കനക്കുകയാണ്. ബയേണ്‍ മ്യൂണിക്കിന് തിളങ്ങാന്‍ കഴിയാത്തതോടെ മറ്റു ടീമുകളുടെ കുതിപ്പാണ് പുതുവര്‍ഷത്തിലും പ്രതീക്ഷിക്കുന്നത്.

Story first published: Monday, January 6, 2020, 10:26 [IST]
Other articles published on Jan 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+