മാഡ്രിഡ്: സ്പാനിഷ് ലാ ലീഗ ഫുട്‌ബോളില്‍ മുന്‍നിരക്കാരായ സെവിയ്യയ്ക്ക് സമനില. ഒസാസുനയാണ് 1-1 എന്ന നിലയില്‍ സെവിയ്യയെ തളച്ചത്. സെവിയ്യയ്ക്കുവേണ്ടി ഹദാദി(11) ലീഡെടുത്തെങ്കിലും എസ്‌ക്വെയല്‍ അവില(45+2) ഒസാസുനയ്ക്കായി സമനില കണ്ടെത്തി. മറ്റു മത്സരഫലങ്ങള്‍, ഗെറ്റാഫെ 1-0, റയല്‍ ബെറ്റിസ് 3-2 അത്‌ലറ്റിക് ക്ലബ്ബ്, റയല്‍ വല്ലാഡോളിഡ് 0-0 റയല്‍ സൊസിഡാഡ്, ലെഗാനെസ് 3-2 സെല്‍റ്റ ഡി വിഗോ. ലീഗില്‍ 15 കളികള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സലോണ 34 പോയന്റുമായി ഒന്നാം സ്ഥാനത്തും അത്രതന്നെ പോയന്റുമായി റയല്‍ രണ്ടാമതും നില്‍ക്കുന്നു.
ഇറ്റാലിയന്‍ സീരി എയില്‍ മിലാന്‍ ബൊളൊഗനയെ 3-2 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. ലീഗില്‍ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. 15 കളികളില്‍ നിന്നും 20 പോയന്റുമാത്രമുള്ള മിലാന്‍ പത്താം സ്ഥാനത്താണുള്ളത്. മറ്റു മത്സരഫലങ്ങള്‍, ലീസ് 2-2 ജെനോവ, സ്പാല്‍ 0-1 ബ്രെസിക്ക, സസോളോ 2-2 കാഗിലിയാരി, ടൊറിനോ 2-1 ഫിയോറന്റീന, പാര്‍മ 1-0 സാംപ്‌ഡോറിയ. ലീഗില്‍ 15 കളികളില്‍ നിന്നും 38 പോയന്റുമായി ഇന്റര്‍മിലാന്‍ ഒന്നാം സ്ഥാനത്തും 36 പോയന്റുമായി യുവന്റസ് രണ്ടാമതും നില്‍ക്കുന്നു.

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ യൂണിയന്‍ ബര്‍ലിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കോളിനെ പരാജയപ്പെടുത്തി. പാഡര്‍ബോണ്‍ വെര്‍ഡര്‍ ബ്രമനെ ഒരു ഗോളിനും മറികടന്നു. ലീഗില്‍ ഗ്ലാഡ്‌ബെഷ് 14 കളികളില്‍നിന്നും 31 പോയന്റുമായി ഒന്നാം സ്ഥാനത്തും 30 പോയന്റുമായി ലെയ്പ്‌സിഗ് രണ്ടാമതും നില്‍ക്കുന്നു. ഫ്രഞ്ച് ലീഗില്‍ ഇറ്റിനെ, റിംസിനെതിരെ 1-3 എന്ന നിലയില്‍ തോല്‍വി വഴങ്ങി. നാന്റെസ് മറുപടിയില്ലാത്ത ഒരു ഗോളിന് ദിയോണിനെ തോല്‍പ്പിച്ചപ്പോള്‍ മാര്‍സെല്ലെ 3-1ന് ബോര്‍ഡിയക്‌സിനെയും മറികടന്നു. ലീഗില്‍ 16 കളികളില്‍നിന്നും 39 പോയന്റുമായാണ് പിഎസ്ജി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മാഴ്‌സെല്ലെ 31 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.