സ്പാനിഷ് ലാ ലിഗ മത്സരങ്ങള്‍ ഇനി ഫെയ്‌സ്ബുക്കില്‍ ലൈവ് !! ചരിത്ര മത്സരത്തില്‍ അഞ്ച് ഗോളുകള്‍ !
മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കൂടുതല്‍ കാശടക്കുന്നവര്‍ക്ക് മാത്രമേ ഇന്ന് കാണുവാന്‍ സാധിക്കുകയുള്ളൂ. പലയിടത്തും ഫുട്‌ബോള്‍ ആരാധകര്‍ കൂട്ടമായിരുന്ന് തത്സമയ സംപ്രഷണത്തിന്റെ സാധ്യതകള്‍ തേടുന്നത് ഈ പ്രതിസന്ധി തരണം ചെയ്യാനാണ്. തൃശൂരില്‍ ആഴ്‌സണലിന്റെ ആരാധകര്‍ പ്രത്യേകം ലൈവ് മാച്ച് ഹബ് ഉണ്ടാക്കിയത് വാര്‍ത്തയായിരുന്നു.
എന്നാല്‍, സ്പാനിഷ് ലാ ലിഗ തത്സമയ സംപ്രേഷണ രംഗത്ത് വലിയൊരു വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. എല്ലാ ലാ ലിഗ മത്സരങ്ങളും ഫെയ്‌സ്ബുക്കിലൂടെ ലൈവ് കാണാം. വെള്ളിയാഴ്ച ഗ്രനഡയും റയല്‍ ബെറ്റിസും തമ്മിലുള്ള മത്സരത്തോടെയാണ് ഫെയ്‌സ്ബുക്ക് ലൈവിന് കിക്കോഫ് !

ലാ ലിഗയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയും ടെലിവിഷന്‍ സംപ്രേഷണാവകാശമുള്ള ചാനല്‍ ഗോളിന്റെ ഫെയ്‌സ്ബുക്ക് പേജ് വഴിയും ലൈവ് കാണാം. ഡിജിറ്റല്‍ വികാസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് ഉദ്ദേശ്യം. സ്പാനിഷ് ലാ ലിഗയുടെ മുഴുവന്‍ ആസ്വാദകര്‍ക്കും ഉപകാരപ്രദമാകും ഈ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം എന്നും ലാ ലിഗ ഒഫിഷ്യല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഫെയ്‌സ്ബുക്ക് ലൈവ് ആയ ആദ്യ മത്സരത്തില്‍ ഗ്രനഡ 4-1ന് റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications