Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ലാ ലിഗ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കാണാം

ബാഴ്‌സലോണ: സ്‌പെയിനിലെ ഒന്നാം നിര സോക്കര്‍ ഡിവിഷനായ ലാ ലിഗ ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത പ്രഖ്യാപിച്ചു. അടുത്ത മൂന്ന് സീസണില്‍ മത്സരങ്ങള്‍ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കാണാം. ഇതുസംബന്ധിച്ച് ഫേസ്ബുക്കുമായി ലാ ലിഗ ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മാള്‍ഡീവ്‌സ്, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ് വഴി മത്സരങ്ങള്‍ സൗജന്യമായി കാണാന്‍ കഴിയുമെന്ന് ലാ ലിഗ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് ഇത്തരമൊരു സേവനം നല്‍കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുള്ളതായി ലാ ലിഗ ഡിജിറ്റല്‍ സ്ട്രാറ്റജി മേധാവി ആല്‍ഫ്രെഡോ ബെര്‍മെജോ വ്യക്തമാക്കി. സുപ്രധാനമായ ഒരു പ്രദേശമാണിത്. കൂടുതല്‍ പേരിലേക്ക് മത്സരങ്ങളുടെ പ്രക്ഷേപണം എത്തിക്കാനാണ് രണ്ട് വര്‍ഷമായി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഫേസ്ബുക്കുമായി സഹകരിച്ച് കൂടുതല്‍ പ്രേക്ഷകരിലേക്ക് ലാ ലിഗ എത്തുന്നത്. ഇന്ത്യയില്‍ മാത്രം ഫേസ്ബുക്കിന് 270 മില്ല്യണ്‍ ഉപയോക്താക്കളുണ്ടെന്നത് സുപ്രധാനമാണ്, ആല്‍ഫ്രെഡോ കൂട്ടിച്ചേര്‍ത്തു.

ball

എന്നാല്‍ എത്ര തുകയ്ക്കാണ് ഫേസ്ബുക്കും, ലാ ലിഗയും ഈ കരാറില്‍ എത്തിച്ചേര്‍ന്നതെന്ന് വ്യക്തമാക്കാന്‍ ഇരുകമ്പനികളും വിസമ്മതിച്ചു. മേഖലയില്‍ സോണി പിക്‌ചേഴ്‌സ് കൈയാളിയിരുന്ന അവകാശമാണ് ഇതോടെ ഫേസ്ബുക്ക് കരസ്ഥമാക്കുന്നത്. 2014 മുതല്‍ 2018 വരെയുള്ള കാലത്ത് ലാ ലിഗ സംപ്രേക്ഷണത്തിനായി 32 മില്ല്യണ്‍ ഡോളറാണ് സോണി ഇറക്കിയത്.

സ്‌പോര്‍ട്‌സ് ഇനങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ എത്തിച്ച് യുവ ഉപയോക്താക്കളെ പിടിച്ചുനിര്‍ത്തുകയാണ് ടെക് വമ്പന്‍മാരുടെ ഉദ്ദേശം. നേരത്തെ ആമസോണും സ്‌പോര്‍ട്‌സ് സംപ്രേക്ഷണത്തിന് അവകാശം കരസ്ഥമാക്കിയിരുന്നു. ബ്രിട്ടനില്‍ 2019 മുതല്‍ ഒരു സീസണില്‍ 20 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ കാണിക്കാനാണ് ആമസോണ്‍ അവകാശം നേടിയത്.

Story first published: Tuesday, August 14, 2018, 16:45 [IST]
Other articles published on Aug 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+