For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്‌സലോണ; റയലിന് ഞെട്ടിക്കുന്ന തോല്‍വി

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗിലെ തിരിച്ചടിയും ലാ ലീഗയിലെ അപ്രതീക്ഷിത തോല്‍വിക്കും പിന്നാലെ ബാഴ്‌സലോണ വിജയവഴിയില്‍ തിരിച്ചെത്തി. ലീഗിലെ തങ്ങളുടെ 37-ാം മത്സരത്തില്‍ ഗെറ്റാഫയെ ഏപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്. വിദാലിനെ(39) കൂടാതെ മൗറോ അംബാറി(89)യുടെ സെല്‍ഫ് ഗോളും ബാഴ്‌സയ്ക്ക് തുണയായി. ലീഗില്‍ നേരത്തെതന്നെ കിരീടം ഉറപ്പിച്ചിരുന്ന ബാഴ്‌സയ്ക്ക് ഇതോടെ 86 പോയന്റായി.

barcelona-getafe

മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് റയല്‍ സോസിഡാഡിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി. 3-1 എന്ന സ്‌കോറിനായിരുന്നു സോസിഡാഡിന്റെ വിജയം. 39-ാം മിനിറ്റില്‍ വെല്ലേജോ ചുവപ്പുകാര്‍ഡ്കണ്ട് പുറത്തായതാണ് റയലിന് തിരിച്ചടിയായത്. ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് സെവിയയുമായി ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. സീസണില്‍ മോശം പ്രകടനം നടത്തുന്ന റയല്‍ മൂന്നാം സ്ഥാനത്താണ്.

ഇറ്റാലിയന്‍ സീരി എ യില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസും തോല്‍വി വഴങ്ങി. റോമയോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് യുവന്റസ് തോറ്റത്. ഫ് ളോറെന്‍സി(79), എഡിന്‍ സെക്കോ(90+2) എന്നിവരാണ് റോമയുടെ സ്‌കോറര്‍മാര്‍. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഒരു തോല്‍വിയും രണ്ടു സമനിലയുമുള്ള യുവന്റസ് നേരത്തെ തന്നെ ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചിരുന്നു. മറ്റു മത്സരങ്ങളില്‍ നാപ്പോളി(2-1)സ്പാല്‍ എംപോളി(2-1)സാംപ്‌ഡോറിയ ടീമുകള്‍ ജയം കണ്ടെത്തി.

Story first published: Monday, May 13, 2019, 14:50 [IST]
Other articles published on May 13, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+