Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാലിഗയില്‍ അലാവസിനെ വീഴ്ത്തി അത്‌ലറ്റികോ മാഡ്രിഡ്; ജയം തുടര്‍ന്ന് ലാസിയോ

മാഡ്രിഡ്: ലാലിഗയില്‍ അലാവസിനെതിരേ അത്‌ലറ്റികോ മാഡ്രിഡിന് ജയം.ഒന്നിനെതിരേ രണ്ട് ഗോളിനാണ് അത്‌ലറ്റിക്കോയുടെ ജയം. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ മൂന്ന് ഗോളും പിറന്നത്. ആദ്യം വലകുലുക്കിയത് അത്‌ലറ്റികോ മാഡ്രിഡായിരുന്നു. 59ാം മിനുട്ടില്‍ ട്രിപ്പിയറിന്റെ അസിസ്റ്റില്‍ സോളാണ് പന്ത് പോസ്റ്റിലാക്കിയത്. 73ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ഡിയേഗോ കോസ്റ്റയാണ് അത്‌ലറ്റിക്കോയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. ആശ്വാസ ഗോളിനായി പൊരുതിയ അലാവസിനായി അധികസമയത്ത് ലഭിച്ച പെനാല്‍റ്റിയിലൂടെ ജോസിലുനാണ് വലകുലുക്കിയത്.

സീസണിലെ 15ാം ജയം സ്വന്തമാക്കിയ അത്‌ലറ്റികോ മാഡ്രിഡ് 58 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. സീസണില്‍ നാല് തോല്‍വി വഴങ്ങിയ അത്‌ലറ്റികോ 13 മത്സരത്തില്‍ സമനിലയും പിടിച്ചു. ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കാന്‍ മൂന്നാം സ്ഥാനം കാത്ത് സൂക്ഷിക്കേണ്ടത് അത്‌ലറ്റിക്കോയ്ക്ക് അത്യാവശ്യമാണ്. 32 മത്സരത്തില്‍ നിന്ന് 69 പോയിന്റുമായി ബാഴ്‌സലോണയാണ് പട്ടികയില്‍ തലപ്പത്ത്. 31 മത്സരത്തില്‍ നിന്ന് 68 പോയിന്റുമായി റയല്‍ രണ്ടാം സ്ഥാനത്തും.54 പോയിന്റുള്ള സെവിയ്യയാണ് നാലാം സ്ഥാനത്ത്.

atleticovsalves

സീരി എയില്‍ ലാസിയോ ഫ്‌ളോറന്റീനോയെയും തോല്‍പ്പിച്ചു.2-1നാണ് ലാസിയോയുടെ ജയം.ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഫ്‌ളോറന്റീനോ കളി കൈവിട്ടത്. 25ാം മിനുട്ടില്‍ ഫ്രാങ്ക് റിബറിയാണ് ഫ്‌ളോറന്റീനയെ മുന്നിലെത്തിച്ചത്.67ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സിറോ ഇമ്മോബിലി ലാസിയോക്ക് സമനില സമ്മാനിച്ചു. 83ാം മിനുട്ടില്‍ ലൂയിസ് ആല്‍ബര്‍ട്ടോയാണ് ലാസിയോയുടെ വിജയ ഗോള്‍ നേടിയത്.

മത്സരത്തിന്റെ അധികസമയത്തിന്റെ അഞ്ചാം മിനുട്ടില്‍ ലാസിയോയുടെ സിമോണി ഇന്‍സാഹിക്കും ഫ്‌ളോറന്റീനോയുടെ ഡുസാന്‍ വ്‌ളഹോവിക്കിനും ചുവപ്പുകാര്‍ഡ് ലഭിച്ചു. 20ാം ജയത്തോടെ 65 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ലാസിയോ.മൂന്ന് മത്സരം മാത്രമാണ് അവര്‍ തോറ്റത്. അഞ്ച് മത്സരം സമനിലയുമായി.69 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന യുവന്റസിന് ശക്തമായ ഭീഷണിയാണ് ലാസിയോ ഉയര്‍ത്തുന്നത്. 58 പോയിന്റുള്ള ഇന്റര്‍ മിലാന്‍ 54 പോയിന്റുള്ള അറ്റ്‌ലാന്റെ എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കഴിഞ്ഞ ദിവസം കിരീടം ഉറപ്പിച്ചിരുന്നു.30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലിവര്‍പൂള്‍ കിരീടം നേടിയത്. അവസാന സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ കിരീടം ഉയര്‍ത്തിയ ലിവര്‍പൂളിന് പക്ഷേ പ്രീമിയര്‍ ലീഗ് നേരിയ വ്യത്യാസത്തില്‍ നഷ്ടമായിരുന്നു. ഇതാണ് ഈ സീസണില്‍ മികച്ച പ്രകടനത്തോടെ ചെമ്പട അലമാരയിലെത്തിച്ചത്. ബുണ്ട്സ്ലീഗയില്‍ ബയേണ്‍ മ്യൂണിക്കും കിരീടം ഉറപ്പിച്ചിട്ടുണ്ട്.നേരത്തെ കൊറോണയെത്തുടര്‍ന്ന് റദ്ദാക്കിയ ഫ്രഞ്ച് ലീഗ് വിജയികളായി പിഎസ്ജിയെ പ്രഖ്യാപിച്ചിരുന്നു.

Story first published: Sunday, June 28, 2020, 12:09 [IST]
Other articles published on Jun 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+