Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അല്‍ ഹിലാലിന് പിഎസ്ജിയുടെ പച്ചക്കൊടി, കൂടുമാറുമോ? എംബാപ്പെയുടെ പ്രതികരണം വൈറല്‍!

ലോക ഫുട്‌ബോളിലെ അടുത്ത സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഫ്രഞ്ച് ഫുട്‌ബോള്‍ സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെയ്ക്കു വമ്പന്‍ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍ രംഗത്തു വന്നിരിക്കുകയാണ്. ഫ്രഞ്ച് വമ്പന്‍മാരായ പാരിസ് സെന്റ് ജര്‍മെയ്‌ന് 2718 കോടിയുടെ ഞെട്ടിക്കുന്ന തുകയാണ് എംബാപ്പെയ്ക്കായി സൗദി ക്ലബ്ബ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രതിവര്‍ഷം 6,431 കോടി ശമ്പളമായും അദ്ദേഹത്തിനു ലഭിക്കും. താരത്തിനു വേണമെങ്കില്‍ 2024ല്‍ റയല്‍ മാഡ്രിഡിലേക്കു ചേക്കേറാമെന്ന ഓപ്ഷനും അല്‍ ഹിലാല്‍ നല്‍കിയിട്ടുണ്ട്.

ഇങ്ങനെയൊരു മോഹിപ്പിക്കുന്ന ഓഫര്‍ എംബാപ്പെ തള്ളുമോയെന്നാണ് ഇനി അറിയാനുള്ളത്. പിഎസ്ജിയില്‍ താരത്തിന്റെ ഭാവി അനിശ്ചിതത്വത്തില്‍ നില്‍ക്കെയാണ് സൗദി ക്ലബ്ബിന്റെ അപ്രതീക്ഷിത എന്‍ട്രി.അല്‍ ഹിലാല്‍ ക്ലബ്ബിന്റെ ഓഫര്‍ പിഎസ്ജി അംഗീകരിച്ചു കഴിഞ്ഞുവെന്നാണ് സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

KYLIAN MBAPPE

എംബാപ്പെയുമായി കരാറിനെക്കുറിച്ച് നേരിട്ടു ചര്‍ച്ച ചെയ്യാന്‍ അവര്‍ക്കു പിഎസ്ജി സമ്മതവും നല്‍കിയിട്ടുണ്ട്. ഇനി എംബാപ്പെയുടെ ഭാഗത്തു നിന്നുള്ള അനുകൂല തീരുമാനം മാത്രമാണ് വേണ്ടത്. താരം സമ്മതം മൂളിയില്‍ കൂടുമാറ്റം യാഥാര്‍ഥ്യമാവുകയും ചെയ്യും.

അതിനിടെ അല്‍ ഹിലാല്‍ ക്ലബ്ബിന്റെ അവിശ്വസനീയ ഓഫറിനോടുള്ള എംബാപ്പെയുടെ ഒരു പ്രതികരണമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്‍ബിഎയില്‍ (NBA) എംബാപ്പെയുമായി മുഖ സാദൃശ്യമുളള ജിയാനിസ് അന്റെന്റോകൗംപോ എന്ന താരത്തിന്‍റെ ഒരു ട്വീറ്റാണ് എംബാപ്പെയെ ചിരിപ്പിച്ചത്. എന്‍ബിഎയില്‍ മില്‍വൗക്കി ബക്ക്‌സിന്റെ താരമാണ് ജിയാനിസ്.

അല്‍ ഹിലാല്‍ നിങ്ങള്‍ക്കു എന്നെയെടുക്കാം. ഞാന്‍ കാണാന്‍ കിലിയന്‍ എംബാപ്പെയെ പോലെയാണ് എന്നായിരുന്നു സ്വന്തം ഫോട്ടോയ്ക്കും പൊട്ടിച്ചിരിക്കുന്ന ഇമോജികള്‍ക്കുമൊപ്പം ജിയാനി ട്വീറ്റ് ചെയ്തത്. ഇതിനോടുളള പ്രതികരണമായിട്ടാണ് എംബാപ്പെ പൊട്ടിച്ചിരിക്കുന്ന ഇമോജികളോടെ പ്രതികരിച്ചിരിക്കുന്നത്. ഇതു വളരെ പെട്ടെന്നു തന്നെ വൈറലായി മാറുകയും ചെയ്തു.

വരാനിരിക്കുന്ന സീസണോടെ പിഎസ്ജിയുമായുള്ള എംബാപ്പെയുടെ നിലവിലെ കരാര്‍ അവസാനിക്കുകയാണ്. കരാര്‍ പുതുക്കാന്‍ തനിക്കു താല്‍പ്പര്യമില്ലെന്നു ക്ലബ്ബിനെ അദ്ദേഹം അറിയിക്കുകയും ചെയ്തിരിക്കുകയാണ്. അടുത്ത സീസണ്‍ കൂടി പിഎസ്ജിയില്‍ കളിക്കുകയാണെങ്കില്‍ സീസണ്‍ കഴിഞ്ഞാല്‍ ഫ്രീയായി എംബാപ്പെയെ കൈവിടേണ്ടി വരും. പിഎസ്ജി ഇതു ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെയാണ് ഏതു വലിയ ഓഫര്‍ വന്നാലും താരത്തെ വില്‍ക്കാന്‍ ഒരുക്കമാണെന്ന നിലപാടിലേക്കു ക്ലബ്ബ് എത്തിയിരിക്കുന്നത്.

KYLIAN MBAPPE

റയല്‍ മാഡ്രിഡിലേക്കു കൂടുമാറാനാണ് എംബാപ്പെയ്ക്കു താല്‍പ്പര്യമെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ റയല്‍ ഇനിയും വലിയൊരു ഓഫറുമായി പിഎസ്ജിയെ സമീപിച്ചിട്ടില്ല. അതിനിടെയാണ് അല്‍ ഹിലാല്‍ ക്ലബ്ബിന്റെ സര്‍പ്രൈസ് എന്‍ട്രി. നേരത്തേ പിഎസ്ജിയില്‍ നിന്നും അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയെ റാഞ്ചാന്‍ അല്‍ ഹിലാല്‍ ക്ലബ്ബ് ശ്രമം നടത്തിയിരുന്നു. പക്ഷെ ഇതില്‍ പരാജയപ്പെടുകയായിരുന്നു. അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിലേക്കു മെസ്സി ചേക്കേറുകയായിരുന്നു.

അല്‍ ഹിലാല്‍ ക്ലബ്ബിലേക്കുള്ള എംബാപ്പെയുടെ കൂടുമാറ്റം സംഭവിക്കുകയാണെങ്കില്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറായി അതു മാറും. നിലവില്‍ ലോകത്തിലെ ഏറ്റവും കൂടുമാറ്റം ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടെ പിഎസ്ജിയിലേക്കുള്ള വരവായിരുന്നു. 2017ല്‍ ബാഴ്‌സലോണയില്‍ നിന്നും 2,144 കോടി രൂപയ്ക്കായിരുന്നു നെയ്മറെ പിഎസ്ജി സ്വന്തമാക്കിയത്.

Story first published: Tuesday, July 25, 2023, 11:06 [IST]
Other articles published on Jul 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+