Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയോടു എംബാപ്പെയ്ക്കു അസൂയ!! വെളിപ്പെടുത്തലുമായി നെയ്മര്‍, പറഞ്ഞ കാരണമറിയാം

ലോക ഫുട്‌ബോളിലെ ഏറ്റവും താരനിബിഡമായ ക്ലബ്ബുകളിലൊന്നാണ് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെന്റ് ജര്‍മെയ്ന്‍. പല സൂപ്പര്‍ താരങ്ങളും പിഎസ്ജിയുടെ കടുംനീല ജഴ്‌സിയില്‍ ഒരുമിച്ച് കളിക്കുകയും ചെയ്തിട്ടുണ്ട്. ഒരു സമയത്തു ഏതൊരു ടീമിനെയും ഭയപ്പെടുത്തുന്ന മുന്നേറ്റ നിരയായിരുന്നു അവരുടേത്.

ആധുനിക ഫുട്‌ബോളിലെ ഇതിഹാസങ്ങളിലൊരാളായ ലയണല്‍ മെസ്സി, ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍, ഫ്രഞ്ച് സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെ എന്നിവര്‍ ഒരുമിച്ച് കളിച്ചിരുന്ന കാലത്തായിരുന്നു ഇത്. ഈ മൂവര്‍ സംഘത്തില്‍ ആദ്യം പിഎസ്ജിയിലെത്തിയത് എംബാപ്പെയായിരുന്നു.

അതിനു ശേഷമാണ് സ്പാനിഷ് പവര്‍ഹൗസുകളായ ബാഴ്‌സലോണയില്‍ നിന്നും നെയ്മറും അതിനു ശേഷം മെസ്സിയുമെല്ലാം പിഎസ്ജിയിലേക്കു ചേക്കേറിയത്. ക്ലബ്ബില്‍ എത്തിയ സമയത്തു മെസ്സിയോടു എംബാപ്പെയ്ക്കു അല്‍പ്പം അസൂയയുണ്ടായിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് നെയ്മര്‍. ഇതിനു പിന്നിനെ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്.

NEYMAR MBAPPE

എംബാപ്പെയ്ക്കു അസൂയ

ദീര്‍ഘകാലം ബാഴ്‌സലോണയ്ക്കു വേണ്ടി കളിക്കുകയും അവര്‍ക്കായി പല അവിസ്മരീയ പ്രകടനങ്ങളും നടത്തുകയും ചെയ്തതിനു ശേഷമാണ് 2021ല്‍ ലയണല്‍ മെസ്സി പിഎസ്ജിയിലെത്തുന്നത്. ഈ സമയത്തു കിലിയന്‍ എംബാപ്പെ, നെയ്മര്‍ സൂപ്പര്‍ ജോടി ഇവിടെ കരുത്താര്‍ജിച്ചു വരികയായിരുന്നു. ഇരുവര്‍ക്കുമിടയില്‍ വളരെ അടുത്ത സൗഹൃദവും ഈ സമയത്തുണ്ടായിരുന്നു.

'കിലിയന്‍ എംബാപ്പെയുമായി എനിക്കു നല്ല സൗഹൃദമായിരുന്നു ആദ്യ കാലത്തുണ്ടായിരുന്നത്. ഇടയ്ക്കു ഞങ്ങള്‍ പോരടിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഗോള്‍ഡന്‍ ബോയ് എന്നായിരുന്നു അവനെ ഞാന്‍ ആ സമയത്തു വിളിച്ചിരുന്നത്. ഞാന്‍ എല്ലായ്‌പ്പോഴും എംബാപ്പെയ്‌ക്കൊപ്പം കളിക്കുകയും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാറുകയും ചെയ്യുമെന്നു പറയുകയും ചെയ്തിട്ടുളളതാണ്'.

ഞാന്‍ എല്ലായ്‌പ്പോഴും അവനെ സഹായിക്കുകയും, ഒരുമിച്ച് ഒരുപാട് സംസാരിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. അവന്‍ എന്റെയടുത്തേക്കു വരികയും ഞങ്ങള്‍ ഒരുമിച്ച് ഡിന്നര്‍ കഴിക്കുകയുമെല്ലാം ചെയ്തിട്ടുമുണ്ടെന്നും നെയ്മര്‍ വ്യക്തമാക്കി. ഞങ്ങള്‍ക്കിടയില്‍ നല്ല കൂട്ടുകളുണ്ടായ ചില വര്‍ഷങ്ങള്‍ പിഎസ്ജിയിലുണ്ടായിരുന്നു.

പക്ഷെ ലയണല്‍ മെസ്സി ഇവിടേക്കു വന്നതിനു ശേഷം അദ്ദേഹത്തോടു അവനു അല്‍പ്പം അസൂയയുണ്ടായിരുന്നു. ഞാനുമായുള്ള സൗഹൃദം മറ്റൊരു ടീമംഗവുമായി പങ്കിടാന്‍ എംബാപ്പെ ആഗ്രഹിച്ചിരുന്നില്ല. അതു കഴിഞ്ഞ് ഞങ്ങള്‍ക്കിടയില്‍ ചില വഴക്കുകളെല്ലാം ഉണ്ടാവുകയും ചെയ്തു. സ്വഭാവത്തിലുമെല്ലാം ഇതു മാറ്റം വരുത്തുകയും ചെയ്തിരുന്നതായും നെയ്മര്‍ വെളിപ്പെടുത്തി.

LIONEL MESSI

നെയ്മറുടെ കരിയര്‍

2017ല്‍ പാരിസ് സെന്റ് ജര്‍മെയ്‌നിലെത്തിയ നെയ്മര്‍ ആറു സീസണുകളാണ് ഫ്രാന്‍സില്‍ ചെലവഴിച്ചത്. 112 മല്‍സരങ്ങള്‍ അവര്‍ക്കായി കളിച്ച അദ്ദേഹം 82 ഗോളുകളും സ്‌കോര്‍ ചെയ്തിട്ടുണ്ട്. 2023ലാണ് നെയ്മര്‍ പിഎസ്ജി വിടുന്നത്.

മറ്റേതെങ്കിലുമൊരു യൂറോപ്പിലെ വമ്പന്‍ ടീമിലേക്കു ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കൂടുമാറുമെന്നു പ്രതീക്ഷിച്ചെങ്കിലും സംഭവിച്ചത് മറ്റൊന്നാണ്. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്നുള്ള വമ്പന്‍ ഓഫര്‍ നിരസിക്കാന്‍ അദ്ദേഹത്തിനായില്ല. പക്ഷെ അവിടെയെത്തിയതു മുതല്‍ പരിക്കുകളുടെ തോഴനാണ് നെയ്മര്‍.

ക്ലബ്ബിലെത്തിയ ശേഷം വെറും മൂന്നു മല്‍സരങ്ങളിലാണ് താരം കളിച്ചത്. ഒരു ഗോള്‍ പോലും നേടുകയുയും ചെയ്തിട്ടില്ല. ഒരു വര്‍ഷത്തോളം കളിക്കളത്തില്‍ നിന്നും വിട്ടുനിന്ന ശേഷം 2024ന്റെ അവസാനത്തോടെ നെയ്മര്‍ കളിക്കളത്തില്‍ മടങ്ങിയെത്തിയിരുന്നു. പക്ഷെ പിന്നാലെ വീണ്ടും പരിക്കേറ്റതിനു ശേഷം അദ്ദേഹം ഇപ്പോള്‍ വിശ്രമത്തിലാണ്.

Story first published: Friday, January 17, 2025, 15:43 [IST]
Other articles published on Jan 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+