Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റയലിന്റെ ഓഫര്‍ തള്ളിയത് പി എസ് ജിയുടെ തലൈവര്‍ ആകാന്‍! കോച്ചിനെ എംബാപെ തീരുമാനിക്കും, വമ്പന്‍മാറ്റങ്ങള്‍

കിലിയന്‍ എംബാപെയെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് എന്ത് വില കൊടുത്തും സ്വന്തമാക്കും എന്നതായിരുന്നു ലോക ഫുട്‌ബോള്‍ വിപണിയിലെ ട്രെന്‍ഡ്. അത് സംഭവിച്ചില്ല. ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി അവരുടെ വജ്രായുധത്തെ എന്ത് വില കൊടുത്തും നിലനിര്‍ത്താന്‍ തീരുമാനിച്ചതാണ് കാരണം! ഫ്രാന്‍സിന്റെ അതിവേഗക്കാരനായ സ്‌ട്രൈക്കറുമായി പി എസ് ജി മൂന്ന് വര്‍ഷത്തെ പുതിയ കരാറില്‍ ഒപ്പുവെച്ചു. ഇഷ്ടപ്പെട്ട കളിക്കാരെ, യൂറോപ്പില്‍ ഏറ്റവും ഫാന്‍ബേസുള്ള കളിക്കാരെ എപ്പോഴും റാഞ്ചി ശീലിച്ചിട്ടുള്ള റയല്‍ മാഡ്രിഡിന് വലിയ തിരിച്ചടിയായി എംബാപെയുടെ മനംമാറ്റം.

1

എന്താകാം എംബാപെയെ നിലനിര്‍ത്താന്‍ പി എസ് ജി മാനേജ്‌മെന്റ് ഓഫര്‍ ചെയ്തത്? അത് കാശ് മാത്രമാകില്ലെന്ന് തിരിച്ചറിയാന്‍ ചെറിയ ലോജിക്ക് മതി. ഇത്തവണ, റയല്‍ മാഡ്രിഡിനോട് തോറ്റിട്ടാണ് പി എസ് ജി യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായത്. ലോകകപ്പ് ജേതാവായ എംബാപെ ഈഗോയുടെ മരമാണ്. ചാമ്പ്യന്‍സ് ലീഗ് നേടാന്‍ കഴിയാഞ്ഞിട്ട് അതിന് കെല്‍പ്പുള്ള ടീമിലേക്ക് ചാടുകയാണെന്ന് ആളുകള്‍ പരിഹസിക്കും. എംബാപെ അതൊട്ടും ആഗ്രഹിക്കുന്നില്ല. ചാമ്പ്യന്‍സ് ലീഗ് നേടുകയാണെങ്കില്‍ അത് തന്റെ തണലില്‍ ഒരു ടീം നേടണം. അതല്ലേ ഹീറോയിസം!

2

അതേ, പി എസ് ജി സൂപ്പര്‍ താരം എംബാപെയുമായി ഉണ്ടാക്കിയ ധാരണയില്‍ വളരെ പ്രധാനപ്പെട്ടത് ചാമ്പ്യന്‍സ് ലീഗ് ആയിരുന്നു. അടുത്ത സീസണില്‍ അത് നേടണം. അതിന് എംബാപെയെ സഹായിക്കാന്‍ ക്ലബ്ബ് മാനേജ്‌മെന്റ് തയ്യാറാണ്. ആ ലക്ഷ്യത്തിലേക്ക് ക്ലബ്ബും എംബാപെയും ഒരേ മനസോടെ പ്രവര്‍ത്തിക്കും. എംബാപെക്ക് തീരുമാനിക്കാം പി എസ് ജിയില്‍ വരുത്തേണ്ട മാറ്റങ്ങളെ. മുഖ്യ പരിശീലകനേക്കാളും വലിയ റോള്‍ ഒരു പ്ലെയര്‍ക്ക് നല്‍കുകയാണ് പി എസ് ജി. ഇതിന്റെ പ്രതിഫലനമെന്നോണം കളിക്കാരും സ്റ്റാഫുകളും ഉള്‍പ്പടെ 14 പേരെ ഒഴിവാക്കാന്‍ എംബാപെ നിര്‍ദേശം വെച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ഇരുപത്തിമൂന്ന് വയസുള്ള എംബാപെ ക്ലബ്ബില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചവരുടെ കൂട്ടത്തില്‍ ഹെഡ് കോച്ച് മൗറീസിയോ പോചെറ്റീനോയും ഉണ്ടെന്നതാണ് ഞെട്ടിക്കുന്ന വിവരം.

3

തിലോ കെറെര്‍, സെര്‍ജിയോ റികോ, കോളിന്‍ ഡാഗ്ബ, യുവാന്‍ ബെര്‍നാറ്റ്, പാബ്ലോ സരാബിയ, മൗറോ ഇകാര്‍ഡി, ലെയ്വിന്‍ കുര്‍സാവ, ആന്‍ഡെര്‍ ഹെറേറ, ലിയാന്‍ഡ്രോ പരെഡെസ്, ഡാനിലോ പെരെര, ഇഡ്രിസിയ ഗ്യുയെ, ജൂലിയന്‍ ഡ്രാക്സ്ലര്‍ എന്നീ താരങ്ങളും എംബാപെയുടെ പട്ടികയിലുണ്ട്. ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുമായി ആലോചിച്ചിട്ടാണ് എംബാപെ പി എസ് ജിയില്‍ വലിയ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ടീം അംഗങ്ങളുമായും ലീഗുമായും സെറ്റാകാന്‍ പ്രയാസപ്പെടുന്ന ലയണല്‍ മെസി അടുത്ത സീസണോടെ പി എസ് ജിയിലെ കരിയര്‍ അവസാനിപ്പിക്കും.

4

2017 ലാണ് മൊണാക്കോയുടെ ഗോള്‍ഡന്‍ ബോയ് ആയ കിലിയന്‍ എംബാപെയെ പി എസ് ജി വായ്പക്കെടുക്കുന്നത്. ഒരു സീസണിന് ശേഷം, ആ ഡീല്‍ സ്ഥിരം കരാറായി. ഏകദേശം 180 ദശലക്ഷം യൂറോയുടെ വമ്പന്‍ ട്രാന്‍സ്ഫര്‍. ഫ്രഞ്ച് ലീഗ് വണ്‍ ചരിത്രത്തിലെ രണ്ടാമത്തെ വിലയേറിയ പ്ലെയറും വിലയേറിയ ടീനേജ് താരവുമായി എംബാപെ. നാല് ലീഗ് വണ്‍ കിരീടങ്ങളും മൂന്ന് ഫ്രഞ്ച് കപ്പുകളും പി എസ് ജിക്കൊപ്പം നേടിയ എംബാപെ 2020 ല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലും കളിച്ചു. പാരിസ് ക്ലബ്ബിനായി കൂടുതല്‍ ഗോളുകള്‍ നേടിയവരില്‍ രണ്ടാമനായി നില്‍ക്കുകയാണ് എംബാപെ.

Story first published: Saturday, June 4, 2022, 10:59 [IST]
Other articles published on Jun 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+