Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എംബാപ്പെയ്ക്ക് പരിക്ക്, ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്ക് ആശങ്ക

പാരിസ്: ഫ്രഞ്ച് കപ്പില്‍ കിരീടം നേടിയെങ്കിലും സൂപ്പര്‍ താരം കെയ്‌ലിയന്‍ എംബാപ്പെയ്ക്ക് പരിക്കേറ്റത് പിഎസ്ജിയുടെ ചങ്കിടിപ്പേറ്റുന്നു. സെയ്റ്റ് എറ്റിയെന്നെതിരേ 1-0ന് പിഎസ്ജി വിജയിച്ചതിലും പ്രാധാന്യത്തോടെ ആരാധകര്‍ നോക്കിക്കാണുന്നത് എംബാപ്പയുടെ പരിക്കിനെയാണ്. ഫൈനലിനിടെ 26ാം മിനുട്ടില്‍ എറ്റിയെന്ന ക്യാപ്റ്റന്‍ ലോയ്ക് പെറിന്റെ ടാക്കിളിങ്ങേറ്റ് എംബാപ്പെ മൈതാനത്ത് വീഴുകയായിരുന്നു. ഇതോടെ ഇരു ടീമിലെയും താരങ്ങളും തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. വാര്‍ പരിശോധനയിലൂടെ അപകടകരമായി ടാക്കിള്‍ ചെയ്ത പെറിനെ റഫറി ചുവപ്പുകാര്‍ഡ് നല്‍കി പുറത്താക്കുകയും ചെയ്തു. വേദനകൊണ്ട് പുളഞ്ഞ എംബാപ്പെ കണ്ണീരൊഴുക്കിയാണ് കളം വിട്ടത്.

മത്സരശേഷം ക്രച്ചസിലാണ് എംബാപ്പെയെത്തിയത്. പരിക്കേറ്റ എംബാപ്പെയെ കെട്ടിപ്പിടിച്ച് നെയ്മര്‍ കരയുന്ന ചിത്രവും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അടുത്തയാഴ്ച ലിയോണിനെതിരേ ലീഗ് കപ്പ് ഫൈനലും ചാമ്പ്യന്‍സ് ലീഗില്‍ അറ്റ്‌ലാന്റെയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലും എംബാപ്പെയ്ക്ക് നഷ്ടമായേക്കുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ പിഎസ്ജിക്കത് വലിയ തിരിച്ചടിയാവും. പ്രധാന ടൂര്‍ണമെന്റുകളില്‍ പരിക്ക് വില്ലനാവുന്നത് പിഎസ്ജിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. പരിക്ക് തുടര്‍ച്ചയായ മൂന്നാമത്തെ ചാമ്പ്യന്‍സ് ലീഗ് സീസണിലും പിഎസ്ജിയെ വേട്ടയാടുകയാണ്. 2018ലെ റൗണ്ട് 16ലെ രണ്ടാം പാദ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റ നെയ്മര്‍ കളിച്ചില്ല.

kylian mbappe

തൊട്ടടുത്ത സീസണിലും പരിക്ക് നെയ്മറെത്തന്നെ വേട്ടയാടി. 2019 ലെ ചാമ്പ്യന്‍സ് ലീഗ് റൗണ്ട് 16ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ രണ്ടാം പാദ മത്സരത്തിലാണ് നെയ്മര്‍ പരിക്കേറ്റ് പുറത്തിരുന്നത്. 2020 ആയപ്പോഴിതാ പരിക്ക് എംബാപ്പെയെ പിടികൂടിയിരിക്കുന്നു. നെയ്മര്‍-എംബാപ്പെ-ഇക്കാര്‍ഡി കൂട്ടുകെട്ടാണ് പിഎസ്ജിയുടെ കരുത്ത്. ഇതില്‍ എംബാപ്പെയെ നഷ്ടപ്പെടുന്നത് ക്ലബ്ബിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ്. ഇതിനിടെ എംബാപ്പെയെ റാഞ്ചാനായി ചില പ്രമുഖ ക്ലബ്ബുകളും രംഗത്തെത്തിയിരുന്നു. അതിനാല്‍ത്തന്നെ നിലവിലെ പ്രതിഫലം ഉയര്‍ത്തി 5.65 കോടി രൂപ മാസത്തില്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പിഎസ്ജി. കൊറോണയെത്തുടര്‍ന്ന് ഇത്തവണത്തെ ലീഗ് 1 പാതി വഴിയില്‍ റദ്ദാക്കിയിരുന്നു. നിലവിലെ ചാമ്പ്യന്മാരായിരുന്ന പിഎസ്ജിയെത്തന്നെ വിജയികളായി പ്രഖ്യാപിച്ചു. സീസണില്‍ എതിരില്ലാത്ത കുതിപ്പായിരുന്നു പിഎസ്ജി നടത്തിയിരുന്നത്. അടുത്തിടെയൊന്നും ചാമ്പ്യന്‍സ് ലീഗില്‍ നേട്ടം സ്വന്തമാക്കാന്‍ കഴിയാത്ത പിഎസ്ജിക്ക് ഇത്തവണ പ്രതീക്ഷയേറെയായിരുന്നെങ്കിലും എംബാപ്പെയുടെ പരിക്ക് എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചിരിക്കുകയാണ്.

Story first published: Sunday, July 26, 2020, 9:49 [IST]
Other articles published on Jul 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+