Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോക്ക് പോലുമില്ല, റയലില്‍ വമ്പന്‍ റെക്കോഡിട്ട് എംബാപ്പെ; ഇനി ഒന്നാമന്‍

സ്പാനിഷ് ലീഗിലെ വമ്പന്മാരാണ് റയല്‍ മാഡ്രിഡ്. ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും ചരിത്ര കുതിപ്പാണ് റയല്‍ നടത്തിയിരിക്കുന്നത്. പിഎസ്ജി വിട്ട് റയല്‍ മാഡ്രിഡിലെത്തിയ കെയ്‌ലിയന്‍ എംബാപ്പെ തകര്‍പ്പന്‍ ഫോമിലാണുള്ളത്. ലാ ലിഗയില്‍ റയലിന്റെ ടോപ് സ്‌കോററാണ് എംബാപ്പെ. ഇപ്പോഴിതാ വമ്പനൊരു റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് എംബാപ്പെ. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ ഹാട്രിക് നേടിയതോടെ 500 ഗോളുകള്‍ കരിയറില്‍ നേടിയെടുക്കുന്ന താരമായി മാറാന്‍ എംബാപ്പെക്കായി.

26 വയസിനുള്ളിലാണ് എംബാപ്പെയുടെ ഈ നേട്ടം. വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരമെന്ന റെക്കോഡിലേക്കെത്താന്‍ എംബാപ്പെക്കായിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നിവരുടെയെല്ലാം റെക്കോഡിനെ മറികടക്കാന്‍ എംബാപ്പെക്ക് സാധിച്ചിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ ഹാട്രിക്കോടെ മറ്റൊരു നേട്ടത്തിലേക്കും എംബാപ്പെയെത്തി. ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ ഹാട്രിക് ഗോളുകള്‍ നേടുന്ന ആദ്യത്തെ താരമാണ് എംബാപ്പെ.

kylian mbappe

റൊണാള്‍ഡോക്കും മെസിക്കും നെയ്മര്‍ക്കുമൊന്നും സാധിക്കാത്ത നേട്ടമാണിത്. കൂടാതെ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് മത്സരത്തില്‍ 2016-17ന് ശേഷം കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മാറാനും എംബാപ്പെക്ക് സാധിച്ചു. 23 ഗോളുകളാണ് എംബാപ്പെയുടെ പേരിലുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന റയല്‍ മാഡ്രിഡിന് ഇനി പ്രീ ക്വാര്‍ട്ടറില്‍ അത്‌ലറ്റികോ മാഡ്രിഡിനെ എതിരാളികളായി കിട്ടാനാണ് സാധ്യത. അങ്ങനെ വന്നാല്‍ പോരാട്ടം കൂടുതല്‍ ശക്തമാവും.

ലാലിഗയില്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. രണ്ട് ടീമിനും 24 മത്സരത്തില്‍ നിന്ന് 51 പോയിന്റാണുള്ളത്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് അത്‌ലറ്റികോ മാഡ്രിഡ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ആരാവും കിരീടം നേടുകയെന്ന് പ്രവചിക്കാനാവാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ വരുന്ന മത്സരങ്ങളിലെല്ലാം തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ലാ ലിഗയില്‍ 17 ഗോളുകളോടെ രണ്ടാം സ്ഥാനത്താണ് എംബാപ്പെ. 20 ഗോള്‍ നേടിയ ലെവന്‍ഡോസ്‌കിയാണ് തലപ്പത്ത്.

ചാമ്പ്യന്‍സ് ലീഗില്‍ ഏഴ് ഗോളും രണ്ട് അസിസ്റ്റുമായി ആറാം സ്ഥാനത്താണ് എംബാപ്പെയുള്ളത്. റയല്‍ മാഡ്രിഡ് എംബാപ്പെയെ ടീമിനൊപ്പം വളര്‍ത്താനുള്ള ശ്രമത്തിലാണുള്ളത്. ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍ റയല്‍ മാഡ്രിഡിനൊപ്പം കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എംബാപ്പെയെ ഐക്കണ്‍ താരമാക്കി മുന്നോട്ട് പോകാനാവും റയല്‍ ശ്രമിക്കുകയെന്ന കാര്യം ഉറപ്പാണ്. ഇതിനോടകം ലോകകപ്പടക്കം നേടാന്‍ ഭാഗ്യം ലഭിച്ച എംബാപ്പെക്ക് റയലിനെ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്കെത്തിക്കാനാവുമോയെന്ന് കണ്ടറിയാം.

Story first published: Thursday, February 20, 2025, 14:46 [IST]
Other articles published on Feb 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+