റയലില്‍ ടോണി ക്രൂസിന് പുതിയ കരാര്‍, മധ്യനിരയിലെ വിശ്വസ്തനെ കൈവിടാതെ സിനദിന്‍ സിദാന്‍
മാഡ്രിഡ്: മധ്യനിരയില്‍ തലയെടുപ്പോടെ കളിക്കുന്ന താരമാണ് ജര്‍മനിയുടെ ടോണി ക്രൂസ്. ലോംഗ് റേഞ്ചര്‍ ഗോളുകള്‍ക്ക് മിടുക്കന്‍. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും അത്യാവശ്യഘട്ടത്തില്‍ അറ്റാക്കിംഗ് ഫോര്‍മേഷനിലും പ്രയോജനപ്പെടുത്താം.
അങ്ങനെയുള്ള ഒരു താരത്തെ എങ്ങനെ കൈവിടും റയല്‍. സ്പാനിഷ് ക്ലബ്ബ് റയല്‍മാഡ്രിഡ് ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസുമായുള്ള കരാര്‍ 2022 വരെ പുതുക്കി. ഈ വര്‍ഷാദ്യം ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടോണി ക്രൂസിനായി രംഗത്ത് വന്നിരുന്നു. ജനുവരിയിലെ ട്രാന്‍സ്ഫറില്‍ ക്രൂസിനായി കൂടുതല്‍ ക്ലബ്ബുകള്‍ തയ്യാറായി നില്‍ക്കുന്ന സാഹചര്യത്തിലാണ് റയല്‍ കോച്ച് സിനദിന്‍ സിദാന്‍ തന്റെ മധ്യനിരയിലെ ശക്തനെ ഒപ്പം നിര്‍ത്താന്‍ ക്ലബ്ബ് മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയത്.

ആഴ്ചയില്‍ മൂന്ന് ലക്ഷത്തി നാല്‍പ്പത്താറായിരം പൗണ്ട് ശമ്പളമായി ക്രൂസിന് റയലില്‍ ലഭിക്കുമെന്ന് സ്പാനിഷ് പത്രം എ എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബയേണ്‍ മ്യൂണിക്കില്‍ നിന്ന് 2014 ല്‍ ഇരുപത്തിനാല് ദശലക്ഷം പൗണ്ടിനാണ് ടോണി ക്രൂസ് റയലിലെത്തിയത്. 108 മത്സരങ്ങള്‍ക്കിറങ്ങിയ ക്രൂസ് മധ്യനിരയിലെ സ്ഥിരതയുടെ പര്യായമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications