Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാണികള്‍ക്ക് പകരം സെക്‌സ് പാവകള്‍, കൊറിയന്‍ ക്ലബ്ബിന് പിഴശിക്ഷ

സിയോള്‍: കൊറോണ വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് പകുതിയോടുകൂടി ഒട്ടുമിക്ക കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരുന്നു. രോഗവ്യാപനം ശക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരമൊരു തീരുമാനം. ഇപ്പോള്‍ പല രാജ്യങ്ങളിലും രോഗവ്യാപനത്തിന് ശമനം വന്നതോടെ കായിക മത്സരങ്ങളെല്ലാം പുനരാരംഭിക്കാനൊരുങ്ങുകയാണ്. മത്സരങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയെങ്കിലും കാണികളെ പ്രവേശിപ്പിക്കരുതെന്ന ശക്തമായ നിര്‍ദേശങ്ങളും രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. കാണികളില്ലാതെ കളിക്കുക വളരെ പ്രയാസമേറിയ കാര്യമാണ്. എന്നാല്‍ ഇതിന് പ്രതിവിധിയായി സെക്‌സ് ഡോളുകളെ കാണികള്‍ക്ക് പകരമായി ഉപയോഗിച്ച കൊറിയന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. കൊറിയയിലെ കെ ലീഗ് മത്സരത്തില്‍ കാണികള്‍ക്ക് പകരം പോസ്റ്ററുകള്‍ പിടിച്ച സെക്‌സ് ഡോളുകളെ വെച്ച് കാണികളുടെ പ്രധീതി ഉണ്ടാക്കാന്‍ ശ്രമിച്ച എഫ് സി സോളാണ് വെട്ടിലായത്.

സാധാരാണ പാവകള്‍ക്ക് പകരം സെക്‌സ് ഡോളുകള്‍ ഉപയോഗിച്ചതിന് ക്ലബ്ബിന് ഏകദേശം 62 ലക്ഷത്തോളം രൂപ പിഴ ശിക്ഷ നല്‍കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ലീഗിന്റെ അന്തസിന് നിരക്കാത്ത കാര്യമാണെന്നും സല്‍പ്പേരിന് കോട്ടം സംഭവിക്കാന്‍ കാരണമായെന്നും വിലയിരുത്തിയാണ് ക്ലബ്ബിനെതിരേ നടപടി സ്വീകരിച്ചത്. ലൈംഗിക വസ്തുക്കളുടെ പ്രദര്‍ശനം നടത്തുന്നത് നേരത്തെ തന്നെ കെ ലീഗ് വിലക്കിയിട്ടുള്ളതാണ്. നേരത്തെ സംഭവം വിവാദമായതിന് പിന്നാലെ എഫ്‌സി സോള്‍ ആരാധകരോട് മാപ്പുപറഞ്ഞിരുന്നു. സെക്‌സ് ഡോളുകള്‍ മനപ്പൂര്‍വം വെച്ചതല്ലെന്നും വിതരണം ചെയ്ത കമ്പിനിക്ക് പറ്റിയ പിഴവാണിതെന്നുമാണ് ക്ലബ്ബ് നല്‍കിയ വിശദീകരണം. സംഭവത്തില്‍ ആരാധകരോട് മാപ്പ് പറയുന്നതായും ഇന്‍സ്റ്റഗ്രാമിലൂടെ ക്ലബ്ബ് വ്യക്തമാക്കിയിരുന്നു.

korean-football-

കെ ലീഗില്‍ ഞായറാഴ്ച ഗ്വാങ്ഷു എഫ്‌സിക്കെതിരായ മത്സരത്തിലാണ് സോള്‍ 10 ഓളം ഡോളുകള്‍ ഉപയോഗിച്ചത്. സ്‌റ്റേഡിയത്തിലെ ആരാധകരുടെ അഭാവം നികത്താനായി മനുഷ്യരൂപമുള്ള പാവകളെ വെക്കാമെന്ന് മാത്രമാണ് ക്ലബ്ബ് ഉദ്ദേശിച്ചതെന്നും അത് ഇത്തരത്തില്‍ വലിയ അമളിയാകുമെന്ന് കരുതിയില്ലെന്നും ക്ലബ്ബ് വിശദീകരിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കെ ലീഗ് അധികൃതര്‍ പരിഗണിച്ചില്ല. ഇത്രയും കടമ്പകള്‍ കടന്നെത്തിയ ഡോളുകള്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നത് വിശ്വസിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ക്ലബ്ബിന് പിഴിശിക്ഷ നല്‍കിയത്. ക്ലബ്ബിന്റെ നടപടി വനിതാ ആരാധകരെ അവഹേളിക്കുന്നതാണെന്ന തരത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തെറ്റ് അംഗീകരിക്കുന്നതായും പിഴ ശിക്ഷയ്‌ക്കെതിരേ അപ്പീലിന് പോകില്ലെന്നും സോള്‍ ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കി. ഏജന്‍സിക്കെതിരേ പരാതി നല്‍കിയിട്ടുണ്ടെന്നും പോലീസ് അന്വേഷിക്കുമെന്നും സോള്‍ വൃത്തങ്ങള്‍ പറഞ്ഞു. എന്തായാലും ക്ലബ്ബിനും ലീഗിനും ആകെ നാണക്കേടുണ്ടാക്കുന്ന സംഭവമായിരിക്കുകയാണ് സെക്‌സ് ഡോളുകള്‍.

Story first published: Thursday, May 21, 2020, 12:48 [IST]
Other articles published on May 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+