Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ് സെമി; ഇറ്റലിയെ ഞെട്ടിച്ച് യുക്രൈന്‍, അട്ടിമറിയുമായി കൊറിയയും

വാര്‍സൗ: പോളണ്ടില്‍ നടന്നുവരുന്ന ഫിഫ അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പില്‍ യുക്രൈനും സൗത്ത് കൊറിയയും ഫൈനലില്‍ കടന്നു. വമ്പന്മാരായ ഇറ്റലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുക്രൈന്‍ അട്ടിമറിച്ചത്. മറ്റൊരു സെമിയില്‍ കൊറിയ ഇക്വഡോറിനെതിരെ ഒരു ഗോള്‍ വിജയം നേടി. ഇതാദ്യമായാണ് കൊറിയ അണ്ടര്‍ 20 ഫൈനലില്‍ കടക്കുന്നത്.

football

ഇറ്റലിക്കെതിരെ പത്തുപേരായി ചുരുങ്ങിയിട്ടും യുക്രൈന്‍ മികവുള്ള കളിയാണ് പുറത്തെടുത്തത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം സെറി ബലേറ്റ്‌സ 65-ാം മിനിറ്റില്‍ നേടിയ ഗോളിനായിരുന്നു യുക്രൈന്റെ വിജയം. മത്സരത്തിന്റെ 79-ാം മിനിറ്റില്‍ യുക്രൈന്‍ താരം ഡെന്നിസ് പോപ്പോവ് ചുവപ്പുകാര്‍ഡ് പുറത്തായിട്ടും ഇറ്റലിക്ക് സമനില ഗോള്‍ കണ്ടെത്താനായില്ല. യുക്രൈനും ഇതാദ്യമായാണ് ലോകകപ്പ് ഫൈനലിലെത്തുന്നത്.

ഗോള്‍നീക്കത്തില്‍ പിന്നിലായി പോയെങ്കിലും കിട്ടിയ അവസരം ശരിയായി വിനിയോഗിച്ചാണ് കൊറിയ ഫൈനല്‍ ഉറപ്പിച്ചത്. ഫ്രീകിക്കില്‍ നിന്നും പെനാല്‍റ്റി ബോക്‌സിലേക്ക് ലഭിച്ച നീളന്‍ പാസ് ഒന്നാന്തരമൊരു ഷോട്ടിലൂടെ ഗോളാക്കി മാറ്റി ജുന്‍ ചോയ്(39) ടീമിന്റെ ഹീറോ ആയി മാറി. മറുവശത്ത് കൊറിയന്‍ ഗോള്‍മുഖം നിരന്തരം വിറപ്പിച്ചിട്ടും ഇക്വഡോറിന് ഗോള്‍ കണ്ടെത്താനായില്ല. കൊറിയന്‍ ഗോള്‍കീപ്പര്‍ ലീ ഗുവാങ് യോനിന്റെ തകര്‍പ്പന്‍ സേവുകളും ടീമിന്റെ രക്ഷയ്‌ക്കെത്തി.

Story first published: Wednesday, June 12, 2019, 10:16 [IST]
Other articles published on Jun 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+