For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടികെയും മോഹന്‍ ബഗാനും ഒന്നായി; ഐഎസ്എല്ലില്‍ ഇനി പുതിയ ക്ലബ്ബ്

Mohun Bagan, ATK announce merger, to play ISL next season | Oneindia Malayalam

കൊല്‍ക്കത്ത: കൊല്‍ത്തത്ത വമ്പന്മാരായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് എ.ടി.കെ.എഫ്.സിയും ഐ ലീഗ് ക്ലബ്ബ് മോഹന്‍ ബഗാനും ലയിച്ചു. ഇരു ക്ലബ്ബുകളും ഒന്നായതായി ഭാരവാഹികള്‍ പ്രഖ്യാപനം നടത്തി. മോഹന്‍ ബഗാന്റെ ആസ്ഥാനത്താണ് ഇരു ക്ലബ്ബിന്റെയും ഭാരവാഹികള്‍ ലയന പ്രഖ്യാപനം നടത്തിയത്. ജൂണില്‍ പുതിയ ക്ലബ്ബ് നിലവില്‍വരും. അടുത്ത ഐഎസ്എല്‍ സീസണില്‍ പുതിയ ക്ലബ്ബാണ് മത്സരത്തിനിറങ്ങുക.

രണ്ട് ക്ലബ്ബും ഒന്നായതോടെ ഇന്ത്യയിലെ ഏറ്റവും കരുത്തരായ ടീമായി ഇത് മാറുമെന്നാണ് വിലയിരുത്തല്‍. എ.ടി.കെയുടെ ഉടമസ്ഥരായ ആര്‍.പി.സഞ്ജീവ് ഗോയങ്കെ (ആര്‍.പി.എസ്.ജി) ഗ്രൂപ്പിന് 80 ശതമാനം ഓഹരികളും മോഹന്‍ ബഗാന് 20 ശതമാനം ഓഹരികളുമായിരിക്കും പുതിയ ക്ലബ്ബില്‍ ഉണ്ടായിരിക്കുക. എ.ടി.കെയുടേയും മോഹന്‍ ബഗാന്റേയും ബ്രാന്‍ഡ് നെയിമുകള്‍ നിലനിര്‍ത്തുമെന്നും അറിയിച്ചിട്ടുണ്ട്.

atkandmohunbaganmerge01

പുതിയ ക്ലബ്ബിന്റെ പേര് തീരുമാനിച്ചിട്ടില്ലെങ്കിലും എടികെ മോഹന്‍ ബഗാന്‍ എഫ്.സി എന്നോ മോഹന്‍ബഗാന്‍ എടികെ എഫ്‌സി എന്നോ ആയിരിക്കും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ രണ്ട് ക്ലബ്ബുകളും വേറിട്ടാണ് മത്സരിക്കുക. തന്റെ പിതാവ് പരേതാനായ ആര്‍.പി ഗോയങ്കെ മോഹന്‍ ബാഗാനിലെ ഒരംഗമായിരുന്നെന്ന് ആര്‍.പി.എസ്.ജി ഗ്രൂപ്പ് ചെയര്‍മാന്‍ സഞ്ജീവ് ഗോയങ്കെ പറഞ്ഞു. അതുകൊണ്ടുതന്നെ മോഹന്‍ ബഗാനുമായി ഒന്നാകുന്നത് വൈകാരികമായ സംഗമം കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

atkandmohunbaganmerge01
Story first published: Friday, January 17, 2020, 8:50 [IST]
Other articles published on Jan 17, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+