Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊല്‍ക്കത്തയില്‍ ഗോവ സമനില പൊരുതിയെടുത്തു, സീസണിലെ ആദ്യ പോയിന്റും

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശപ്പോരില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരെ എഫ് ഗോവ സമനില പൊരുതിയെടുത്തു (1-1). എട്ട് മിനുട്ടിനിടെ രണ്ട് ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തില്‍ ആതിഥേയരായ കൊല്‍ക്കത്തയാണ് ലീഡെടുത്തത്. ആറാം മിനുട്ടിലായിരുന്നു ഇത്. എന്നാല്‍, ഗോവ എഴുപത്തേഴാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ സമനില ഗോള്‍ നേടി. ഇതോടെ, മൂന്നാം സീസണില്‍ ഗോവ ആദ്യ പോയിന്റ് നേടി മുഖം രക്ഷിച്ചു. ടൂര്‍ണമെന്റില്‍ അജയ്യരെന്ന വിശേഷണം നിലനിര്‍ത്താന്‍ കൊല്‍ക്കത്തക്ക് സാധിക്കുകയും ചെയ്തു. നാല് മത്സരങ്ങളില്‍ മൂന്ന് സമനില ഉള്‍പ്പടെ ആറ് പോയിന്റാണ് കൊല്‍ക്കത്തക്ക്.

ദക്ഷിണാഫ്രിക്കന്‍ വിംഗര്‍ സമീഹ് ദൗത്തിയാണ് കൊല്‍ക്കത്തക്കായി സ്‌കോര്‍ ചെയ്തത്. മുന്‍ കൊല്‍ക്കത്ത താരം ജോഫ്രെ ഗോവയുടെ സമനില ഗോള്‍ നേടി. യാവി ലാറയുടെ ഫ്രീകിക്കാണ് ദൗത്തിയുടെ ഗോളില്‍ കലാശിച്ചത്. വിംഗറുടെ തകര്‍പ്പന്‍ വോളി ഗോവയുടെ ഗോളി സുഭാശിഷ് റോയ് ചൗദരിക്ക് ചിന്തിക്കാന്‍ പോലും സമയം നല്‍കിയില്ല.

atkgoa

ഗോള്‍ വീണതോടെ ഗോവ തുടരെ കൊല്‍ക്കത്തന്‍ ഗോള്‍മുഖത്ത് അപായ സൂചന നല്‍കി. പതിമൂന്നാം മിനുട്ടില്‍ ബ്രസീലിയന്‍ താരം റാഫേല്‍ കൊയ്‌ലോയുടെ മികച്ച നീക്കത്തില്‍ ജോഫ്രെക്ക് തുറന്ന അവസരം. എന്നാല്‍, കൊല്‍ക്കത്തന്‍ പ്രതിരോധം അവസരോചിത ഇടപെടലിലൂടെ അത് വിഫലമാക്കി.

പത്തൊമ്പതാം മിനുട്ടില്‍ ദൗത്തിയുടെ പാസില്‍ ലാറക്ക് അവസരം. കൊല്‍ക്കത്ത രണ്ടാം ഗോള്‍ നേടിയെന്ന് തോന്നിപ്പിച്ച നിമിഷം. സ്പാനിഷ് താരത്തിന്റെ ഇടങ്കാലന്‍ ഷോട്ട് ദുര്‍ബലമായിരുന്നു.

രണ്ടാം പകുതി സംഭവബഹുലമായിരുന്നു. ക്യാപ്റ്റന്‍ ബൊയ ഫെര്‍നാണ്ടസിലൂടെ ഗോവന്‍ പോസ്റ്റിലേക്ക് ബുള്ളറ്റ് ഷോട്ട് തൊടുത്ത കൊല്‍ക്കത്തന്‍ ടീമിന് മിഡ്ഫീല്‍ഡിലെ മിന്നും താരം സ്റ്റീഫന്‍ പിയേഴ്‌സനെ ചുവപ്പ് കാര്‍ഡ് കണ്ട് നഷ്ടമായി. എന്നാല്‍, തൊട്ടടുത്ത മിനുട്ടില്‍ ഫ്രീകിക്ക് നേടി ഗോവയെ വിറപ്പിക്കുകയാണ് ആതിഥേയര്‍ ചെയ്തത്.

ആള്‍ബലം കുറഞ്ഞത് മുതലെടുക്കാന്‍ ഗോവ പദ്ധതിയിടുമ്പോഴാണ് അവരുടെ താരം ബല്‍മൂചുവിന് ചുവപ്പ് കാര്‍ഡ് കാണുന്നത്. ആദ്യം പകച്ചു പോയെങ്കിലും ഗോവ പെനാല്‍റ്റി നേടിയെടുത്ത് മത്സരത്തിലേക്ക് തിരിച്ചുവന്നു. അവസാന മിനുട്ടുകളിലും ഇരുടീമുകളും ഗോളിന് വേണ്ടി കളിച്ചതോടെ മത്സരം മികച്ചതായി.

Story first published: Monday, October 17, 2016, 8:50 [IST]
Other articles published on Oct 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+