Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്ററില്‍ തുടരുന്ന റൊണാള്‍ഡോയെ കുറിച്ച് അഞ്ച് പ്രധാന കാര്യങ്ങള്‍! ആരാധകര്‍ക്ക് സഹിക്കില്ല!!

ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടുമോ? അടുത്തിടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സൂപ്പര്‍ താരം ഈ ചോദ്യത്തിന് നല്‍കിയ മറുപടി രസകരമായിരുന്നു. അയാക്‌സില്‍ അത്ഭുതങ്ങള്‍ കാണിച്ച എറിക് ടെന്‍ ഹാഗിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അടിമുടി മാറും. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ടെന്‍ ഹാഗിന് ആവശ്യമായ സമയം നല്‍കണം. എങ്കില്‍, തീര്‍ച്ചയായും ഞങ്ങള്‍ അദ്ദേഹത്തിനൊപ്പം മാഞ്ചസ്റ്ററില്‍ വിജയം കൈവരിക്കും. അടുത്ത സീസണിലും താന്‍ ഓള്‍ഡ് ട്രഫോര്‍ഡ് ക്ലബ്ബിനൊപ്പമുണ്ടാകുമെന്ന് ക്രിസ്റ്റ്യാനോ വളരെ ഭംഗിയായി പറഞ്ഞിരിക്കുകയാണ്. യുവെന്റസില്‍ നിന്ന് യുനൈറ്റഡിലേക്കുള്ള തിരിച്ചുവരവില്‍ പഴയ ഫോം വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കിലും സീസണിലെ മികച്ച യുനൈറ്റഡ് പ്ലെയര്‍ക്കുള്ള സര്‍ മാറ്റ് ബസ്ബി അവാര്‍ഡ് പോര്‍ച്ചുഗല്‍ നായകനാണ്.

യുനൈറ്റഡില്‍ അടുത്ത സീസണില്‍ കളിക്കാനൊരുങ്ങുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കരിയര്‍ എപ്രകാരമായിരിക്കും. അതിനെ ചുറ്റിപ്പറ്റിയുള്ള അഞ്ച് കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം...

1- ബാലണ്‍ദ്യോര്‍ സാധ്യത...

1- ബാലണ്‍ദ്യോര്‍ സാധ്യത...


ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ദ്യോര്‍ അഞ്ച് തവണ നേടിയിട്ടുണ്ട് ക്രിസ്റ്റിയാനോ. അവസാനമായി നേടിയത് 2017 ല്‍. ഒമ്പത് വര്‍ഷത്തെ റയല്‍ മാഡ്രിഡ് കരിയറിന് ശേഷം യുവെന്റസിലെത്തിയ ക്രിസ്റ്റ്യാനോക്ക് മൂന്ന് സീസണില്‍ നേടാനായത് 107 ഗോളുകള്‍. രണ്ട് സീരി എ കിരീടങ്ങള്‍ യുവെന്റസിനൊപ്പം നേടിയെങ്കിലും യുവേഫ ചാമ്പ്യന്‍സ് ലീഗ് സാധ്യമായില്ല. ഈ കാലഘട്ടത്തില്‍ ബാലണ്‍ദ്യോറിലും പിന്തള്ളപ്പെട്ടു. മെസിയാകട്ടെ, ഈ കാലഘട്ടത്തില്‍ രണ്ട് തവണ കൂടി ബാലണ്‍ദ്യോര്‍ നേടി. നിലവിലെ ഫോമും ടീം ഘടനയും വെച്ച് ക്രിസ്റ്റിയാനോക്ക് അടുത്ത സീസണില്‍ ബാലണ്‍ദ്യോര്‍ നേടുക പ്രയാസകരം.

2- യുവേഫ ചാമ്പ്യന്‍സ് ലീഗ്...

2- യുവേഫ ചാമ്പ്യന്‍സ് ലീഗ്...

കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായത് പ്രീക്വാര്‍ട്ടറില്‍. അത്‌ലറ്റിക്കോ മാഡ്രിഡായിരുന്നു തടസമായത്. പ്രതിരോധവും ഫിനിഷിംഗും ദുര്‍ബലമായ മാഞ്ചസ്റ്ററിന് പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനമാണ് ലഭിച്ചത്. ഇതാകട്ടെ, ചാമ്പ്യന്‍സ് ലീഗ് കളിക്കാനുള്ള വഴിയും അടച്ചു. യുവേഫ യൂറോപ ലീഗിന് യോഗ്യത നേടാമെന്നത് മാത്രമാണ് പ്രതീക്ഷ.

കൂടുതല്‍ തവണ ചാമ്പ്യന്‍സ് ലീഗ് നേടിയ താരമാണ് ക്രിസ്റ്റ്യാനോ. അവസാന കിരീടം 2017 ല്‍ റയല്‍ മാഡ്രിഡ് ജഴ്‌സിയില്‍. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ടോപ് സ്‌കോററാണ് റൊണാള്‍ഡോ. 140 ഗോളുകളാണ് നേടിയിട്ടുള്ളത്. മെസിയാണ് (125) പിറകിലുള്ളത്. ലെവന്‍ഡോസ്‌കിയും ബെന്‍സിമയും 86 ഗോളുകളുമായി രംഗത്തുണ്ട്. ഇവരെല്ലാം അടുത്ത സീസണിലും ചാമ്പ്യന്‍സ് ലീഗില്‍ ഗോളടിച്ചേക്കാം, ക്രിസ്റ്റിയാനോക്ക് സാധിക്കില്ല.

3- സമയം കുറയും...

3- സമയം കുറയും...

ഗ്രൗണ്ടില്‍ കൂടുതല്‍ സമയം കളിക്കാന്‍ ക്രിസ്റ്റിയാനോക്ക് പഴയത് പോലെ കഴിയണമെന്നില്ല. ബെനഫിക്കയില്‍ നിന്ന് ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ നുനെസിനെ യുനൈറ്റഡ് ലക്ഷ്യമിടുന്നുണ്ട്. 22 വയസുള്ള ഡാര്‍വിന്‍ കഴിഞ്ഞ സീസണില്‍ 41 മത്സരങ്ങളില്‍ നിന്ന് 34 ഗോളുകളാണ് നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെതിരായ പ്രകടനം ശ്രദ്ധേയമായിരുന്നു. പ്രധാന സ്‌ട്രൈക്കറുടെ റോളില്‍ ഏതായാലും ക്രിസ്റ്റിയാനോക്ക് ഇടമുണ്ടാകില്ല. എല്ലാ മത്സരങ്ങളിലും കളിക്കാനിറങ്ങാനും കഴിയില്ല. യുവസ്‌ട്രൈക്കര്‍മാരെ വെച്ച് ടീം ബ്യുള്‍ഡ് ചെയ്യാനാകും പുതിയ കോച്ച് ശ്രമിക്കുക. പോര്‍ച്ചുഗല്‍ താരത്തിന്റെ പരിചയ സമ്പത്ത് മുതലെടുക്കാനുള്ള നീക്കങ്ങളാകും ക്ലബ്ബ് മാനേജ്‌മെന്റ് ചെയ്യുക.

4- യുവനിരക്ക് കരുത്തേകും...

4- യുവനിരക്ക് കരുത്തേകും...

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്നേറ്റ നിരയിലെ യുവാക്കളായ മാര്‍കസ് റഷ്‌ഫോര്‍ഡും ജാഡന്‍ സാഞ്ചോയും വലിയ മത്സരങ്ങളില്‍ പരാജയപ്പെട്ടു പോകുന്നവരാണ്. സാഞ്ചോയുടെ ഫോം തന്നെ നഷ്ടമായ അവസ്ഥയാണ്. ലോണില്‍ കളിച്ച് തിരിച്ചെത്തിയ ആന്റണി മാര്‍ഷ്വലിനും വലിയ റോള്‍ യുനൈറ്റഡിലുണ്ടാകില്ല. ഇവിടെയാണ്, ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പ്രസക്തി. യുവാക്കളെ പോലും അതിശയിപ്പിക്കുന്ന കായികക്ഷമതയാണ് ഇപ്പോഴും. ചാമ്പ്യന്‍സ് ലീഗ് പോലുള്ള വേദികളില്‍ പുറത്തെടുത്ത പ്രകടനം ക്രിസ്റ്റ്യാനോയെ എക്കാലത്തും ബിഗ് മാച്ച് പ്ലെയറാക്കി നിര്‍ത്തുന്നു. ടീമിലെ യുവതാരങ്ങളെ പ്രചോദിപ്പിക്കുന്ന ഘടകമായി ക്രിസ്റ്റ്യാനോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന് ഉപയോഗിക്കാന്‍ സാധിക്കും.

5- തളരാത്ത പോരാളി....

5- തളരാത്ത പോരാളി....

പ്രായം മുപ്പത്തേഴായെങ്കിലും ക്രിസ്റ്റ്യാനോ ഇന്നും തളരാത്ത പോരാട്ടവീര്യത്തിന് ഉടമയാണ്. കഴിഞ്ഞ സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളിലായി 24 ഗോളുകളാണ് നേടിയത്. പ്രീമിയര്‍ ലീഗില്‍ 18 ഗോളുകള്‍. ലീഗിലെ ടോപ് സ്‌കോറര്‍ സ്ഥാനം നേടിയ ലിവര്‍പൂളിന്റെ മുഹമ്മദ് സലയും ടോട്ടനമിന്റെ സണ്‍ ഹ്യുംഗ് മിനും നേടിയത് 23 ഗോളുകളാണ്. അഞ്ച് ഗോളുകളുടെ വ്യത്യാസം മാത്രം. നോര്‍വിചിനും ടോട്ടനം ഹോസ്പറിനും എതിരെ നേടിയ ഹാട്രിക്കുകള്‍ നല്‍കുന്ന സൂചന ക്രിസ്റ്റ്യാനോയില്‍ നിന്ന് ഇനിയും ഗോളുകള്‍ വരാനിരിക്കുന്നു എന്ന് തന്നെയാണ്. ടോട്ടനം ഹോസ്പറിനെതിരെ നേടിയ ലോംഗ് റേഞ്ചര്‍ പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച ഗോളുകളിലൊന്നായി മാറുകയും ചെയ്തു.

Story first published: Wednesday, June 8, 2022, 19:14 [IST]
Other articles published on Jun 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+