Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലോപ് ആരാ മോന്‍! കണ്ടില്ലേ, മാഞ്ചസ്റ്ററിനെ കാഴ്ചക്കാരാക്കി സ്‌ട്രൈക്കറെ റാഞ്ചിയത്!!

സദിയോ മാനെക്കും മുഹമ്മദ് സലക്കും പകരം വെക്കാന്‍ പോന്ന ഫോര്‍വേഡുകളെ ടീമിലെത്തിക്കുക എന്നതാണ് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് നേരിടുന്ന പ്രധാന വെല്ലുവിളി. കൂട്ടത്തോടെ ആക്രമിച്ചു കളിക്കുന്ന എതിരാളികളെ തകര്‍ത്തു കളഞ്ഞ മോണ്‍സ്റ്ററുകളായിരുന്നല്ലോ ഇരുവരും! ലൂയിസ് ഡയസ്, ഫാബിയോ കര്‍വാലോ എന്നീ കളിക്കാരെ യുര്‍ഗന്‍ ക്ലോപ് ഇതിനകം തന്റെ പാളയത്തിലെത്തിച്ചിട്ടുണ്ട്. ഇപ്പോളിതാ പുതിയൊരു താരം കൂടി ആന്‍ഫീല്‍ഡ് ക്ലബ്ബുമായി കരാറിലെത്തിയിരിക്കുന്നു-ഡാര്‍വിന്‍ നുനെസ്! പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയുടെ സൂപ്പര്‍താരം. ഉറുഗ്വെന്‍ ഫുട്ബോളിന്റെ പ്രൊഡക്ടാണ് നുനസ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അവസാന നിമിഷം വരെ നുനസിനായി രംഗത്തുണ്ടായിരുന്നു.

1

പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ തമ്മിലുള്ള പോരില്‍ ലിവര്‍പൂള്‍ നൂനസിനെ അടിച്ചെടുത്തു എന്ന് പറയാം. 79 ദശലക്ഷം ഡോളര്‍ ബെന്‍ഫിക്കക്ക് നല്‍കിയാണ് ലിവര്‍പൂള്‍ കരാറിലെത്തിയത്. ഇതിന് പുറമെ, ലിവര്‍പൂളിനായി നൂനസ് ചാമ്പ്യന്‍സ് ലീഗില്‍ കളിച്ചാലും ബെന്‍ഫിക്കയുടെ പോക്കറ്റ് നിറയും. ചാമ്പ്യന്‍സ് ലീഗ് ടീമില്‍ സ്ഥിരാംഗമായി തുടര്‍ന്നാല്‍ 75 ദശലക്ഷം ഡോളറാണ് ബെന്‍ഫിക്കക്ക് ലഭിക്കുക. ഇതിന്റെ ചെറിയൊരു ലാഭം നൂനസിന്റെ മുന്‍ ക്ലബ്ബ് അല്‍മേരിയക്കുള്ളതാണ്. 2020 ല്‍ 22 ദശലക്ഷം യൂറോയ്ക്കായിരുന്നു നുനസ് അല്‍മേരിയയില്‍ നിന്ന് ബെന്‍ഫിക്കയിലെത്തിയത്. അന്നത്തെ കരാര്‍ പ്രകാരം നൂനസ് ചാമ്പ്യന്‍സ് ലീഗില്‍ മറ്റേതെങ്കിലും ക്ലബ്ബിനായി തിളങ്ങിയാല്‍ ബെന്‍ഫിക്കക്ക് ലഭിക്കുന്ന വിഹിതത്തിന്റെ ഇരുപത് ശതമാനം അല്‍മേരിയക്കുള്ളതാണ്.

2

ഇരുപത്തിരണ്ട് വയസുകാരനെ സദിയോ മാനെയുടെ പകരക്കാരനായിട്ടാണ് യുര്‍ഗന്‍ ക്ലോപ് കാണുന്നത്. ലിവര്‍പൂളിന്റെ പുതിയ തലമുറയിലേക്കുള്ള നിക്ഷേപമാണ് ക്ലോപ് നടത്തുന്നത്. നുനസിന് ആറ് വര്‍ഷ കരാറാണ് നല്‍കിയിരിക്കുന്നത്. പ്രതിവര്‍ഷം അഞ്ച് ദശലക്ഷം പൗണ്ട് ആണ് ശമ്പളം. ഡയസിനും ജോറ്റക്കും നല്‍കുന്ന അതേ ശമ്പളം. കൂടുതല്‍ ശമ്പളം പറ്റുന്ന താരങ്ങള്‍ മുഹമ്മദ് സല, ഫിര്‍മിനോ, മാനെ എന്നിവരാണ്.

3

ലിവര്‍പൂളില്‍ ആദ്യ സീസണില്‍ ഇരുപത്തേഴാം നമ്പര്‍ ജഴ്‌സിയാകും നുനസ് ധരിക്കുക. ഉറുഗ്വെന്‍ ഫുട്‌ബോളിലെ കരുത്തരായ പെനറോളിലാണ് നുനസിന്റെ തുടക്കം. സ്പാനിഷ് രണ്ടാം ഡിവിഷന്‍ ക്ലബ്ബ് അര്‍മേരിയയിലും ഉറുഗ്വെന്‍ താരം തിളങ്ങിയതോടെ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്ക റാഞ്ചി.

നുനസിന്റെ കരിയറിലെ വലിയ തിരിവ് ഇതായിരുന്നു. പോര്‍ച്ചുസീഗ് ടോപ് ഡിവിഷനിലും ചാമ്പ്യന്‍സ് ലീഗിലും കഴിഞ്ഞ സീസണില്‍ നുനസ് തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചതാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍ ക്ലബ്ബുകളുടെ ശ്രദ്ധയാകര്‍ഷിച്ചത്. 2021-22 സീസണില്‍ 28 ലീഗ് മത്സരങ്ങളില്‍ 26 ഗോളുകളാണ് നുനസ് അടിച്ചുകൂട്ടിയത്. ചാമ്പ്യന്‍സ് ലീഗിലും തിളങ്ങിയ നുനസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിവര്‍പൂളിനെതിരെ ആറാടിയെന്ന് പറയാം. മള്‍ട്ടി പൊസിഷനല്‍ ഫോര്‍വേഡ്‌സിനെ ടീമിന്റെ ഭാഗമാക്കുന്ന ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പിന് ബെന്‍ഫിക്കയുടെ സ്‌ട്രൈക്കറെ നന്നേ പിടിച്ചു. മത്സരശേഷം ക്ലോപ് വാനോളം പ്രശംസിച്ചതോടെ നുനസ് ലിവര്‍പൂളിന്റെ റഡാറില്‍ കുടുങ്ങിയെന്ന് മാധ്യമങ്ങള്‍ എഴുതി. അത് ശരിവെക്കുന്നതാണീ ട്രാന്‍സ്ഫര്‍.

4


നുനസിന് പിറകെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉണ്ടെന്ന് ബോധ്യപ്പെട്ടതോടെ യുര്‍ഗന്‍ ക്ലോപ് ട്രാന്‍സ്ഫര്‍ നീക്കം വേഗത്തിലാക്കുകയായിരുന്നു. അസിസ്റ്റന്റ് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ജൂലിയന്‍ വാര്‍ഡിനെ പോര്‍ച്ചുഗലിലേക്ക് അയച്ച് ഡീല്‍ ഉറപ്പിച്ചു. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ വിപണിയില്‍ ലിവര്‍പൂളിനുള്ള പിടിപാട് വെളിപ്പെടുത്തുന്ന ട്രാന്‍സ്ഫറാണിത്. നേരത്തെ ജനുവരി ട്രാന്‍സ്ഫറിള്‍ എഫ് സി പോര്‍ട്ടോയില്‍ നിന്ന് ഡയസിനെയും ലിവര്‍പൂള്‍ സ്വന്തമാക്കിയിരുന്നു. നേരത്തെ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയായതിനാല്‍ നുനസ് പ്രീ സീസണ്‍ മത്സരങ്ങൡ ലിവര്‍പൂളിനായി കളിച്ചു തുടങ്ങും. ഇത് ഇംഗ്ലീഷ് വശമില്ലാത്ത താരത്തിന് സഹതാരങ്ങളുമായി ഇടപഴകാനുള്ള അവസരമാകും.

Story first published: Wednesday, June 15, 2022, 15:10 [IST]
Other articles published on Jun 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+