For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റോണോയുടെ ഫിറ്റ്‌നസ് വേറെ ലെവല്‍! ആരും കൊതിക്കേണ്ട, ഭക്ഷണക്രമം, വര്‍ക്കൗട്ട് എല്ലാമറിയാം

ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെും മികച്ച ഫിറ്റ്‌നസുള്ള താരങ്ങളെയെടുത്താല്‍ അവിടെ തലപ്പത്തുതന്നെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരുണ്ടാവും. കാരണം അത്രയും അദ്ഭുതരകരമായ ഫിറ്റ്‌നസ് നിലവാരം കാത്തുസൂക്ഷിക്കുന്ന താരമാണ് അദ്ദേഹം. ശാരീരിക മികവിന്റെയും ആത്മാര്‍ഥതയുടെയും പേരില്‍ ലോകമെമ്പാടു നിന്നും റോണോയോളം പ്രശംസിക്കപ്പെട്ട ഫുട്‌ബോളര്‍മാര്‍ വേറെയുണ്ടാവില്ല.

അസാധാരണമെന്നു മാത്രമേ അദ്ദേഹത്തിന്റെ ശാരീരിക മികവിനെ നമുക്കു വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളൂ. കളിക്കളത്തില്‍ മിന്നല്‍ വേഗതയില്‍ കുതിക്കാനും, പന്തിനുമേല്‍ നിയന്ത്രണം കൈവരിക്കാനും, വെടിച്ചില്ല് കണക്കെ ഷോട്ടുകള്‍ തൊടുക്കാനുമെല്ലാം റൊണാള്‍ഡോയെ സഹായിക്കുന്നത് ഈ അദ്ഭുകരമായ ഫിറ്റ്‌നസ് തന്നെയാണ്.

CRISTIANO RONALDO

റൊണാള്‍ഡോയ്ക്കു ഈ ഫിറ്റ്‌നസും ശരീരവുമൊന്നും ജന്‍മനാ ലഭിച്ചതല്ല. 2003ല്‍ സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ നിന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയ മെലിഞ്ഞ ചെറുപ്പക്കാരനില്‍ നിന്നും ഇപ്പോഴത്തെ മസില്‍മാനായ റോണോയിലേക്കുള്ള വളര്‍ച്ചയ്ക്കു പിന്നില്‍ കഠിനാധ്വാനവും ആത്മസമര്‍പ്പണവുമുണ്ട്. എങ്ങനെയാണ് ഇത്രയും നല്ലൊരു ശരീരം അദ്ദേഹം ഒരുക്കിയെടുത്തത്. ഭക്ഷണ ക്രമത്തെയും വര്‍ക്കൗട്ടിനെക്കുറിച്ചുമെല്ലാം വിശദമായി തന്നെ അറിയാം.

റൊണാള്‍ഡോയുടെ പരിശീലനം തന്നെ ആദ്യമായി നമുക്കു പരിശോധിക്കാം. പരിക്കുകളേല്‍ക്കാനുള്ള സാധ്യത കുറയ്ക്കുന്നതിനായി വാം അപ്പോടെയാണ് അദ്ദേഹം പരിശീലന മുറകള്‍ ആരംഭിക്കാറുള്ളത്. പിച്ചില്‍ കുറച്ചു ലാപ്പുകള്‍ ഓടുന്നതിനൊപ്പം കാര്‍ഡിയോ വാംഅപ്പ് വ്യായാമങ്ങളുമാണ് ഞങ്ങള്‍ ചെയ്യാറുള്ളത്.

ജിമ്മിലാണെങ്കില്‍ റോണോയുടെ പ്രധാന വര്‍ക്കൗട്ട് കാര്‍ഡിയോ വസ്‌കുലര്‍ ട്രെയിനിങാണ്. ഓട്ടം, റോവിങ്, വെയ്റ്റ്‌സ് എന്നിവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടും. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും പരിശീലനത്തില്‍ ഉള്‍പ്പെടുന്നുണ്ടെന്നു ഉറപ്പു വരുത്തണം. എക്‌സൈസ് ചെയ്യുമ്പോള്‍ സ്റ്റാമിനയും കരുത്തും വര്‍ധിക്കുകയും ചെയ്യുന്നതായി റോണോ പറയുന്നു.

വ്യായാമത്തിനു റൊണാള്‍ഡോ പ്രത്യേക സമയമൊന്നും ചിട്ടപ്പെടുത്തിയിട്ടില്ല. നിങ്ങള്‍ക്കു കഴിയുന്നിടത്തെല്ലാം വ്യായാമം ചെയ്യുകയെന്നതാണ് അദ്ദേഹത്തിന്റെ മന്ത്രം. കിടപ്പുമുറിയില്‍പ്പോലും നിങ്ങള്‍ക്കു ആബ്‌സ് വര്‍ക്കൗട്ട് ചെയ്യാന്‍ കഴിയും. രാവിലെ ഉറക്കമെഴുന്നേറ്റതിനു ശേഷമോ, രാത്രിയിയില്‍ ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പോ നിങ്ങള്‍ക്കു വ്യായാമം ചെയ്യാം. നിങ്ങള്‍ ഇതൊരു ദിനചര്യയായി മാറ്റിയെടുത്താല്‍ അതൊരു ശീലമായി തീരുകയും എളുപ്പമാവുകയും ചെയ്യുമെന്ന് റൊണാള്‍ഡോ വിശദമാക്കി.

റൊണാള്‍ഡോയുടെ ഭക്ഷണത്തെക്കുറിച്ചറിയാം. നല്ലൊരു വര്‍ക്കൗട്ട് നല്ലൊരു ഭക്ഷണക്രമവുമായി യോജിച്ചു കിടക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ഞാന്‍ ഉയര്‍ന്ന പ്രോട്ടീനുള്‍പ്പെട്ട ഭക്ഷണമാണ് കഴിക്കാറുള്ളത്. ധാരാളം ധാന്യവര്‍ഗങ്ങളും പഴങ്ങളും പച്ചക്കറികളുമെല്ലാം ഞാന്‍ ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കാറുണ്ട്. മധുരമുള്ള ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുകയും ചെയ്യാറുണ്ടെന്നു റോണോ വ്യക്തമാക്കി.

CRISTIANO RONALDO

റയല്‍ മാഡ്രിഡ് കാലം മുതല്‍ ഒരു വ്യക്തിഗത ഡയറ്റീഷ്യന്‍ റൊണാള്‍ഡോയ്ക്കുണ്ട്. ദിവസേന ആറു തവണ ചെറിയ രീതിയില്‍ ഭക്ഷണം കഴിക്കുന്നതാണ് താരത്തിന്റെ പതിവ്. അതല്ലെങ്കില്‍ ഓരോ മൂന്ന്- നാലു മണിക്കൂറുകള്‍ കൂടുന്തോറും ഭക്ഷണം കഴിക്കുകയാണ് റോണോ ചെയ്യാറുള്ളത്.

മല്‍സ്യങ്ങള്‍ അദ്ദേഹത്തിനു വലിയ ഇഷ്ടമാണ്. പ്രത്യേകിച്ചും വലിയ സ്രാവ് ഇഷ്ടവിഭവമാണ്. കൂടാതെ ഒരുപാട് ഫ്രൂട്ട്‌സ് താരം കഴിക്കാറുണ്ട്. ഹോട്ടലുകളില്‍ നിന്നാണെങ്കില്‍ വറുത്ത മാംസവും സാലഡുമാണ് റൊണാള്‍ഡോ അധികവും ഓര്‍ഡര്‍ ചെയ്യാറുള്ളത്. പക്ഷെ തണുപ്പിച്ച ഒന്നും അധികം കഴിക്കാറുമില്ല. ഫ്രഷ് ഭക്ഷണങ്ങള്‍ മാത്രമേ വാങ്ങിക്കാറുള്ളൂ.

വെള്ളം ആവശ്യത്തിനു കുടിക്കേണ്ടത് വളരെയധികം പ്രധാനമാണെന്നു റൊണാള്‍ഡോ വ്യക്തമാക്കി. ജലാംശം ശരീരത്തിനു ഒഴിച്ചു കൂടാനാവാത്തതാണ്. എന്നാല്‍ മദ്യവും കാര്‍ബണേറ്റഡ് പാനീയങ്ങളും അദ്ദേഹം പൂര്‍ണമായി ഒഴിവാക്കാന്‍ ശ്രദ്ധിക്കാറുമുണ്ട്. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ മനസ്സിന്റെ ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണെന്നു റോണോ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ ശരീരത്തെ മാത്രമല്ല മനസ്സിയെും ട്രെയിന്‍ ചെയ്യാന്‍ പഠിക്കണം. ശാരീരിക കരുത്തു പോലെ തന്നെ പ്രധാനമാണ് മാനിസകമായ കരുത്ത്. അതു നിങ്ങളെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുകയും ചെയുന്നതായി റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 26, 2023, 18:30 [IST]
Other articles published on Jun 26, 2023
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+