Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാട്രിക്ക് ഗോളടിയില്‍ ഏഷ്യക്കാര്‍ക്കാണോ മിടുക്ക്? ക്രിസ്റ്റിയാനോക്ക് ഭീഷണിയായി മെസി

ഗോളടിക്കുന്നവനാണ് താരം. അപ്പോള്‍ ഹാട്രിക്ക് നേടിയാലോ? ക്ലബ്ബ് ഫുട്‌ബോളില്‍ യഥേഷ്ടം കാണുന്ന കാഴ്ചയാണ് ഹാട്രിക്ക്. രാജ്യാന്തര ഫുട്‌ബോളിലേക്ക് വരുമ്പോള്‍ ഹാട്രിക്കുകള്‍ കാര്യമായി സംഭവിക്കാറില്ല. എന്നിട്ടും അഞ്ചിലേറെ ഹാട്രിക്കുകള്‍ നേടിയ താരങ്ങളുണ്ട്. കൂടുതല്‍ രാജ്യാന്തര ഹാട്രിക്കുകള്‍ നേടിയ അഞ്ച് താരങ്ങള്‍ ഇവരാണ്.


ലയണല്‍ മെസി (അര്‍ജന്റീന)- 8 ഹാട്രിക്ക്

ലയണല്‍ മെസി (അര്‍ജന്റീന)- 8 ഹാട്രിക്ക്

എക്കാലത്തേയും മികച്ച ഫുട്‌ബോളര്‍. ഏഴ് തവണ ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ ഇതിഹാസം. ഞായറാഴ്ച എസ്‌തോണിയക്കെതിരെ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ മെസി അഞ്ച് ഗോളുകളാണ് നേടിയത്. രാജ്യാന്തര ഫുട്‌ബോളില്‍ മെസിയുടെ എട്ടാമത്തെ ഹാട്രിക്ക്. ഹംഗറിയുടെ ഇതിഹാസം പുഷ്‌കാസിനെ മറികടന്ന് ലോകഫുട്‌ബോളില്‍ കൂടുതല്‍ ഗോളടിച്ച നാലാമത്തെ താരമായി മെസി. 162 മത്സരങ്ങളില്‍ നിന്ന് 86 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

അലി ദേയി (ഇറാന്‍) - എട്ട് ഹാട്രിക്കുകള്‍

അലി ദേയി (ഇറാന്‍) - എട്ട് ഹാട്രിക്കുകള്‍

ദീര്‍ഘകാലം ലോകഫുട്‌ബോളിലെ ടോപ് സ്‌കോറര്‍ സ്ഥാനം അലി ദേയിയുടെ പേരിലായിരുന്നു. 2021 ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ആ സിംഹാസനത്തില്‍ നിന്ന് ഇറാന്‍ സൂപ്പര്‍ സ്‌ട്രൈക്കറെ താഴെയിറക്കിയത്. ഏഷ്യയിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ എന്ന തിളക്കം അലി ദേയിക്ക് എക്കാലവും നിലനില്‍ക്കും. കരിയറിന്റെ ഔന്നത്യത്തില്‍ ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ അലി ദേയി പന്ത് തട്ടിയിരുന്നു. ബയേണ്‍ മ്യൂണിക്, ഹെര്‍ത ബെര്‍ലിന്‍ ക്ലബ്ബുകളായിരുന്നു അലിയുടെ തട്ടകം. ജര്‍മന്‍ ഫുട്‌ബോളില്‍ പ്രതീക്ഷിച്ചത് പോലെ തിളങ്ങാനായില്ല. എന്നാല്‍, രാജ്യാന്തര ഫുട്‌ബോളില്‍ അലി സ്‌കോറിംഗ് മെഷീനായിരുന്നു. എട്ട് തവണയാണ് ഹാട്രിക്ക് നേടിയത്. അവസാനത്തെ ഹാട്രിക്ക് 2004 നവംബറില്‍ ലാവോസിനെ ഇറാന്‍ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍.

അലി മബ്ഹൂത് (യു എ ഇ)- 9 ഹാട്രിക്കുകള്‍

അലി മബ്ഹൂത് (യു എ ഇ)- 9 ഹാട്രിക്കുകള്‍

യു എ ഇയുടെ അന്താരാഷ്ട്ര താരം അലി മബ്ഹൂത് ഏഷ്യ കണ്ട മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ്. മുപ്പത്തൊന്നു വയസുള്ള അലി യു എ ഇ പ്രോ ലീഗില്‍ അല്‍ ജസീറ ക്ലബ്ബിന്റെ താരമാണ്. 104 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 80 ഗോളുകള്‍ നേടിയ അലി മബ്ഹൂത് ടോപ് സ്‌കോറര്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്. കഴിഞ്ഞ നാല് വര്‍ഷം മബ്ഹൂത് 34 മത്സരങ്ങളാണ് യു എ ഇക്കായി കളിച്ചത്. നേടിയത് 36 ഗോളുകള്‍.

സ്വെന്‍ റിഡെല്‍ (സ്വീഡന്‍) - ഒമ്പത് ഹാട്രിക്കുകള്‍

സ്വെന്‍ റിഡെല്‍ (സ്വീഡന്‍) - ഒമ്പത് ഹാട്രിക്കുകള്‍

82 വര്‍ഷം സ്വീഡന്റെ ആള്‍ ടൈം ലീഡിംഗ് ടോപ് സ്‌കോറര്‍ സ്ഥാനം സ്വെന്‍ റിഡെലിന്റെ പേരിലായിരുന്നു. 2014 ല്‍ അമ്പതാം അന്താരാഷ്ട്ര ഗോള്‍ നേടിക്കൊണ്ട് സ്ലാറ്റന്‍ ഇബ്രാഹിമോവിചാണ് സ്വെന്‍ റിഡെലിന്റെ എട്ട് പതിറ്റാണ്ടുകള്‍ താണ്ടിയ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്. സ്വീഡന് വേണ്ടി 43 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച റിഡെലിന്റെ 49 ഗോളുകളില്‍ പകുതിയിലേറെയും ഹാട്രിക്കിലൂടെ ആയിരുന്നു. ഒമ്പത് ഹാട്രിക്കുകളില്‍ രണ്ടെണ്ണം നാല് ഗോളുകള്‍ വീതം നേടിയത്. ആദ്യ ഹാട്രിക്ക് 1924 ജൂണ്‍ 29ന് ഈജിപ്തിനെതിരെ. രണ്ടാം ഹാട്രിക്ക് 1925 ഓഗസ്റ്റ് 23ന് നോര്‍വെക്കെതിരെ.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍) - 10 ഹാട്രിക്കുകള്‍

ക്രിസ്റ്റിയാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍) - 10 ഹാട്രിക്കുകള്‍

ലോക ഫുട്‌ബോളിലെ ഗോള്‍ മെഷീന്‍. പോര്‍ച്ചുഗലിനായി 188 മത്സരങ്ങളില്‍ നിന്ന് അടിച്ച് കൂട്ടിയത് 117 ഗോളുകള്‍. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം എന്ന റെക്കോര്‍ഡ് അലി ദേയിയില്‍ നിന്ന് പിടിച്ചെടുത്ത ക്രിസ്റ്റ്യാനോ സ്‌കോറിംഗ് തുടരുകയാണ്. 2022 ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ലക്‌സംബര്‍ഗിനെതിരെ നേടിയ ഹാട്രിക്ക് ചരിത്രത്തില്‍ ഇടം പിടിച്ചു. ആദ്യമായി അന്താരാഷ്ട്ര ഫുട്‌ബോളില്‍ പത്ത് ഹാട്രിക്കുകള്‍ നേടുന്ന താരമായി ക്രിസ്റ്റ്യാനോ. മുപ്പത്തേഴാം വയസിലും പോര്‍ച്ചുഗല്‍ താരം മറ്റാരേക്കാളും ഉയരത്തില്‍ ചാടി ഹെഡ് ചെയ്യും, ലോംഗ് റേഞ്ചറുകളിലൂടെ വല കീറും. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സീസണിലെ മികച്ച താരമായും ക്രിസ്റ്റിയാനോ മാറി.

Story first published: Tuesday, June 7, 2022, 10:58 [IST]
Other articles published on Jun 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+